ശ്രീദേവിയും ജയപ്രദയും തമ്മിലുള്ള പിണക്കത്തിന് കാരണം ഇതായിരുന്നു !!!
ഒരു കാലത്ത് ആരധകരുടെ ഹൃദയമിടിപ്പുകൾ ആയിരുന്നു നടി ശ്രീദേവിയും ജയപ്രദയും, രണ്ടുപേരും 70 കളിലാണ് സിനിമയിൽ എത്തിയത്. ഒരേ സമയത്തുള്ള സിനിമ പ്രേവേശനം തുടക്കം മുതലേ അവരിൽ ഒരു മത്സര ബുദ്ധി ഉണ്ടായിരുന്നു, സൗന്ദര്യത്തിന്റെ കാര്യത്തിൽ രണ്ടുപേരും മുന്നിൽ തന്നെയാണ്, തെന്നിന്ത്യയിലെ ബോളിവുഡിലെയും താര റാണിമാർ ആയിരുന്നു ഇരുവരും, ഇവർ ഒരുമിച്ച് നിരവധി ചിത്രങ്ങളും അഭിനിച്ചിട്ടുണ്ട്, ഏകദേശം ഒൻപത് സിനിമകൾ ഇവർ ഒരുമിച്ച് അഭിനിച്ചിരുന്നു..
ആ സമയങ്ങളിലും ഇവർ കടുത്ത ശത്രുക്കൾ ആയിരുന്നു, ഇവർ തമ്മിലുള്ള പിണക്കം അന്ന് സിനിമ ലോകത്ത് പരസ്യമായ രഹസ്യമായിരുന്നു, ആ പിണക്കം അവസാന കാലംവരെയും ഉണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത്, ഇന്ന് ശ്രീദേവി നമ്മളോടൊപ്പം ഇല്ല, നിനച്ചിരിക്കാത്ത നേരത്ത് അവർ നമ്മളെ വിട്ടു പിരിഞ്ഞു, ഇന്നും എന്താണ് മരണ കാരണമെന്ന് ഉറപ്പല്ല, ഒരു കുടുംബ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ദുബായിൽ പോയ ശ്രീദേവി കുളിമുറിയിൽ ബാത് ടബ്ബിൽ മരിച്ചു കിടക്കുന്നു എന്ന വാർത്തയാണ് നമ്മൾ കേട്ടത്…..
ഇന്ന് ജയപ്രദയുടെ 59 മാത് പിറന്നാളാണ്, സിനിമാലോകവും ആരാധകലോകവും അവരെ ആശംസകൾ കൊണ്ട് മൂടുമ്പോഴും ചില വാർത്ത പേജുകളിൽ ഇപ്പോഴും ശ്രീദേവിയും ജയയും തമ്മിലുള്ള ഒരിക്കലും അവസാനിക്കാത്ത അവരുടെ പോരിന്റെ കഥയാണ് ഉയർന്ന് കേൾക്കുന്നത്.. എന്തായിരിക്കും ഇവരുടെ പിണക്കത്തിന്റെ കാരണം എന്നത് ഇപ്പോഴും ചർച്ചയാണ്…
ആ സമയത്ത് രണ്ടുപേരും ഒന്നിന് ഒന്ന് മികച്ച അഭിനേത്രികൾ.. ചെയ്യുന്ന സിനിമകൾ എല്ലാം സൂപ്പർ ഹിറ്റ്, ആകാലത്ത് പല മാധ്യങ്ങളും ഇവരുടെ പിണക്കങ്ങളുടെ വാർത്തകൾ അവരുടെ പിണക്കത്തെ കുറച്ചും കൂടി ബലപ്പെടുത്തിയിരുന്നു, സ്വാഭാവികമായും ഒരേ സമയത്ത് സിനിമയിൽ എത്തുന്ന ചെറുപ്പക്കാരായ നടിമാർ, ജയപ്രദ അവരുടെ പതിനാലാം വയസ്സിലാണ് സിനിമയിൽ എത്തുന്നത്, ശ്രീദേവിയും ആ പ്രായം മുതൽ സിനിമയിൽ സജീവമായി തുടങ്ങിയിരുന്നു…..
അവർ അറിയാതെ തന്നെ അവരിൽ ഒരു മത്സരബുദ്ധി ഉണരുകയിരുന്നു ആ സമയത്തെ പല പ്രമുഖരും ആ പിണക്കങ്ങൾക്ക് കൂടുതൽ ശക്തി കൊടുത്തിരുന്നു, എന്നാൽ ഇവരുടെ പിണക്കം മാറ്റാനും ചിലർ ശ്രമിച്ചിരുന്നു ‘മക്‌സാദ്’ എന്ന സിനിമയുടെ ചിത്രീകരണ വേളയിലായിൽ ഇരുവരു തമ്മിലുളള പ്രശ്നം പരിഹരിക്കാനായി നടന്‍ രാജേഷ് ഖന്നയും ജിതേന്ദ്രയും ഇവരെ ഒരു മുറിയില്‍ പൂട്ടിയിട്ടിരുന്നു. . എന്നാൽ പിന്നീട് വാതില്‍ തുറന്നപ്പോഴും ശ്രീദേവിയും ജയപ്രദയും തമ്മില്‍ സംസാരിക്കാതെ എതിര്‍ ദിശകളിലേയ്ക്ക് നോക്കിയിരിക്കുകയായിരുന്നത്രേ…
സൗത് സിനിമ മേഖലയിലും കൂടത്തെ ബോളിവുഡിലും തുല്യപ്രധാന്യമായിരുന്നു ഇരുവർക്കതും ലഭിച്ചിരുന്നത്. ശ്രീദേവിയെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി വിശേഷിപ്പിച്ചപ്പോൾ ജയയ്ക്ക് ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നായിക എന്നാണ് അറിയപ്പെട്ടത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മനോഹരമായ മുഖം എന്നാണ് സംവിധായകൻ സത്യജിത് റേ ജയപ്രദയെ വിശേഷിപ്പിച്ചത്. താൻ സൗന്ദര്യത്തോട് കൂടിയാണ് ജനിച്ചതെന്ന് ജയപ്രദ ഒരു അഭിമുഖത്തിൽപറഞ്ഞിരുന്നു.
Leave a Reply