
എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ നീ വീണ്ടും ഒരിക്കലും ഒരു ആക്ടറെ കല്യാണം കഴിക്കരുത്, ഒരു ഡോക്ടർ മതി ! ആശുപത്രിയിൽ വെച്ച് സന്തോഷനിമിഷം ആഘോഷിച്ച് ബാല !
ബാല എന്നും ഏവരുടെയും പ്രിയ നടനാണ്, അടുത്തിടെ അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമാകുകയും അതിനെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ആകുകയും ആയിരുന്നു. കരൾ സംബദ്ധമായ അസുഖമാണ് അദ്ദേഹത്തിന്. നടന്റെ ആരോഗ്യസ്ഥി സംബന്ധിച്ചുള്ള വിവരങ്ങൾക്കായി ആരാധകർ പ്രാർത്ഥനയോടെ കാത്തിരിക്കുകയായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് താരത്തെ കുറച്ചുനാൾ മുമ്പേ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ഇപ്പോഴിതാ ഒന്നര മാസത്തിനു ശേഷം ബാല പങ്കിട്ട വാക്കുകൾ ആണ് വൈറലായി മാറുന്നത്.
ബാലയുടെയും എലിസബത്തിനെയും രണ്ടാമത് വിവാഹ വാർഷികമായിരുന്നു. ആശുപത്രിയിൽ വെച്ച് തന്നെ കേക്ക് മുറിച്ച് ഇരുവരും തങ്ങളുടെ സന്തോഷം ആഘോഷിക്കുക ആയിരുന്നു. ശേഷം അദ്ദേഹം പറഞ്ഞത് ഇങ്ങനെ, എല്ലാവർക്കും നമസ്ക്കാരം, ഞാൻ ഇങ്ങനെ വന്നിട്ട് ഏകദേശം ഒരു മാസം ആയി. എലിസബത്ത് ഡോക്ടറുടെ നിർബന്ധപ്രകാരം ഞാൻ വന്നതാണ്. ഞാൻ ഇപ്പോഴും ഹോസ്പിറ്റലിൽ അഡ്മിറ്റാണ്. എല്ലാവരുടെയും പ്രാർത്ഥന കൊണ്ട് ഇത് വരെ എത്തി. ഒരു മൂന്നു ദിവസം കഴിഞ്ഞാൽ മേജർ ഓപ്പറേഷൻ ഉണ്ട്. തീർച്ചയായും മ,ര,ണ സാധ്യത ഉണ്ട്, ഒപ്പം തന്നെ രക്ഷപെടാനുള്ള സാധ്യതയും ഉണ്ട്. നിങ്ങളുടെ പ്രാർത്ഥനകൾ കൊണ്ട് തിരിച്ചുവരും.

എനിക്ക് ഇനിയും മുമ്പോട്ട് പോകാൻ കഴിയുമെന്ന് വിചാരിക്കുന്നു. നെഗറ്റിവ് ആയിട്ട് ഒന്നും ചിന്തിക്കുന്നില്ല. ഇന്ന് ഞങ്ങളുടെ രണ്ടാം വിവാഹ വാർഷികം ആയിരുന്നു. കഴിഞ്ഞ വര്ഷം ഞങ്ങൾ രണ്ടാളും കൂടി ഡാൻസ് ചെയ്തുകൊണ്ടാണ് സന്തോഷം പങ്കുവച്ചത്. ഇത്തവണ ഡാൻസ് ഇല്ല. മൂന്നാം വിവാഹം വാർഷികത്തിന് എന്തായാലും ഡാൻസ് ആയിട്ടാകും ഞങ്ങൾ വരുന്നത് എന്നും ഏറെ സന്തോഷത്തോടെ എലിസബത്തും ബാലയും പറയുന്നു. ജനനം ആയാലും മരണം ആയാലും ദൈവം ആണ് തീരുമാനിക്കുന്നത് എന്ന്. പ്രാർത്ഥന പോലെ എല്ലാം നടക്കും, എല്ലാവരും പ്രാർത്ഥിക്കണം.
എലിസബത്തിന്റെ ആഗ്രഹപ്രകാരമാണ് ഇങ്ങനെ ഒരു കേക്ക് മുറിക്കൽ ഉണ്ടായത്. അവളോട് ഞാൻ പറഞ്ഞിട്ടുണ്ട് എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ആക്ടറെ കല്യാണം കഴിക്കരുത്, ഒരു ഡോക്ടർ മതി ഇനി എന്നും. ഇത് ബാല പറയുമ്പോൾ ആകെ സങ്കടത്തോടെയാണ് എലിസബത്ത് നിൽക്കുന്നത്. ഇത്രയും നാളും എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും മനസ്സ് കൊണ്ട് നന്ദി എന്നും ബാല പറയുന്നുണ്ട്. നിരവധിപേരാണ് അദ്ദേഹത്തിന് പ്രാർത്ഥനകളും ആശംസകളും നൽകുന്നത്.
Leave a Reply