
പഴയ ആ കൂട്ടുകാരികൾ വീണ്ടും കണ്ടുമുട്ടിയപ്പോൾ..! സന്തോഷം പങ്കുവെച്ച് ആനിയും ഷാജി കൈലാസും ! ചിത്രങ്ങൾ ശ്രദ്ധ നേടുന്നു !
ഒരു മലയാള സിനിമ രംഗത്ത് ഏറെ സജീവമായിരുന്ന അഭിനേത്രി ആയിരുന്നു സുമ ജയറാം. ചെറിയ വേഷങ്ങളാണ് ചെയ്തിട്ടുള്ളത് എങ്കിലും അതെല്ലാം ഏറെ ശ്രദ്ധ നേടിയ കഥാപാത്രങ്ങൾ ആയിരുന്നു. 1988ൽ ഉൽസവപ്പിറ്റെന്ന് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ സുമ അരങ്ങേറ്റം കുറിച്ചത്. ഇഷ്ടം, ക്രൈം ഫയല്‍, ഭര്‍ത്താവുദ്യോഗം, കുട്ടേട്ടന്, എന്റെ സൂര്യപുത്രിക്ക് തുടങ്ങി നിരവധി ചിത്രങ്ങളില്‍ സുമയുടെ വേഷങ്ങൾ ഇപ്പോഴും പ്രേക്ഷകർ ഓർക്കുന്നതാണ്.ഏറെ താമസിച്ചാണ് സുമ വിവാഹിതയായത്. 2018 ലാണ് ബാല്യ കാല സുഹൃത്ത് ലല്ലുഷ് ഫിലിപ്പ് മാത്യുവുമായി വിവാഹം നടന്നത്. വളരെ ആഡംബര വിവാഹത്തിൽ ഫഹദ് ഫാസിൽ അടക്കമുള്ള താരങ്ങളും പങ്കെടുത്തിരുന്നു.
ശേഷം താൻ അമ്മയായ സന്തോഷവും സുമ പങ്കുവച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ വളരെ ആക്റ്റീവ് ആണ് സുമ, ഇരട്ടക്കുഞ്ഞുങ്ങൾ ആയിരുന്നു. രണ്ടു ആൺമക്കൾ. ഇവരുടെ ഓരോ വിശേഷങ്ങളും സന്തോഷങ്ങളും സുമ പങ്കുവെക്കും. ഇപ്പോഴിതാ തന്റെ ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടിയ സന്തോഷത്തിലാണ് സുമ. അത് വേറെ ആരുമല്ല നടി ആനിയും ഷാജി കൈലാസുമാണ്, ആനിയും സുമയും ഒന്നിച്ച് മഴയെത്തുംമുമ്പേ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. കൂടാതെ ഷാജി കൈലാസത്തിന്റെ ചിത്രങ്ങളിൻ സുമ വർക്ക് ചെയ്തിട്ടുണ്ട്.

ഈ പഴയ സുഹൃത്തുക്കൾ വീണ്ടും കണ്ടുമുട്ടിയ സന്തോഷമാണ് ഇരുവരും പങ്കുവെച്ചത്. ഏറെ നാളുകൾക്ക് ശേഷം ഞങ്ങൾ വീണ്ടും കണ്ടുമുട്ടി എന്ന തലക്കെട്ടോടെയാണ് സുമയും ആനിയും ഷാജി കൈലാസും ചിത്രങ്ങൾ പങ്കുവെച്ചത്. നിമിഷ നേരംകൊണ്ട് ചിത്രങ്ങൾ ശ്രദ്ധ നേടുകയായിരുന്നു. ഒരു സമയത്ത് ദൂരദർശൻ ഉൾപ്പടെ പല ടെലിവിഷൻ ചാനലുകളിൽ പല ഹിറ്റ് സീരിയലുകളുടെ ഭാഗമായിരുന്നു. അതേമസയം മലയാള സിനിമയിൽ തന്റെ കഴിവിന് അനുസരിച്ച് വേഷങ്ങൾ കിട്ടിയിരുന്നില്ല.
പക്ഷെ തമിഴ് സിനിമ രംഗത്തുനിന്നും സുമയെ തേടി അവസരങ്ങൾ വന്നെത്തിയിരുന്നു. ഇടക്കാലത്ത് ഗ്ലാമര്‍ വേഷത്തിലും സുമ തിളങ്ങിയിരുന്നു.. കുറച്ചുകാലം തനിക്ക് അഭിനയത്തിൽ വിട്ടുനില്‍ക്കണമെന്ന് തോന്നിയതുകൊണ്ടാണ് വിട്ടുനിന്നത് എന്നും സുമ പറഞ്ഞിരുന്നു. അഭിനയത്തിൽ നിന്നും വിട്ടുനിന്നിരുന്നു യെങ്കിലും നിർമാതാവ് എന്ന നിയലായിലും സുമ തിളങ്ങിയിരുന്നു. ആര്‍ട്ട് ഫിലിം ആദിയുടെ നിർമ്മാണം നടത്തിയത് സുമ ആയിരുന്നു. ചിത്രത്തിന്റെ സംവിധാനം സുമയുടെ സഹോദരൻ ബോണി ആയിരുന്നു. മമ്മൂട്ടിയുടെ സഹോദരന് ഇബ്രാഹിം കുട്ടിയും പ്രധാന കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരുന്നു.
Leave a Reply