
അദ്ദേഹം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നത് കാണാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് ! ബാല ചേട്ടനുവേണ്ടി പ്രാർത്ഥിക്കുന്നവരാണ് ഞങ്ങൾ ! അഭിരാമി !
തെന്നിന്ത്യൻ സിനിമയിൽ തന്നെ ഏറെ പ്രശസ്തനായ നടനാണ് ബാല. തമിഴ് നടൻ ആണെങ്കിലും കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹം കേരളത്തിലാണ് താമസം. മലയാളികൾ ഏറെ ഇഷ്ടപെടുന്ന ബാല ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാണ്. കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹത്തിന്റെ വ്യക്തിജീവിതം വാർത്തകളിൽ നിരയാറുണ്ട്. കൂടാതെ അടുത്തിടെ അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമാകുകയും അതിനെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ആകുകയും ആയിരുന്നു. കരൾ സംബദ്ധമായ അസുഖമാണ് അദ്ദേഹത്തിന്. ഇപ്പോൾ ബാലയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായിരിക്കുകയാണ്. രണ്ട് ദിവസം മുമ്പായിരുന്നു കരള്‍മാറ്റ ശസ്ത്രക്രിയ നടന്നത്.
ഏവരും അദ്ദേഹത്തിന്റെ ആരോഗ്യത്തിനും തിരിച്ചുവരവിനും വേണ്ടി പ്രാർത്ഥിച്ചിരുന്നു. ഇപ്പോഴിതാ ബാലയെ കുറിച്ച് അമൃതയുടെ സഹോദരി അഭിരാമി പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, ബാല ചേട്ടന് പെട്ടെന്ന് സുഖം പ്രാപിക്കാനായി പ്രാര്‍ത്ഥിക്കുന്നവരില്‍ തങ്ങളുമുണ്ടെന്നും ഇപ്പോഴത്തെ ഭാര്യ എലിസബത്ത് ചേച്ചിക്കൊപ്പമുള്ള വീഡിയോ കണ്ടപ്പോള്‍ സന്തോഷമായി എന്നാണ് അഭിരാമി പറയുന്നത്. ”ബാല ചേട്ടന് ആശുപത്രിയില്‍ ആണെന്ന് അറിഞ്ഞ സമയത്ത് തന്നെ അവിടെ എത്തിയിരുന്നു. ചേച്ചി അന്ന് പുലര്‍ച്ചെ ദുബായില്‍ നിന്നും വന്നിട്ടെ ഉണ്ടായിരുന്നുള്ളൂ. ചേച്ചിയും പാപ്പുവും ചേട്ടനെ അകത്ത് കയറി കണ്ടു. കുറേ നേരം സംസാരിച്ചു. കൊച്ചിനെയും കൊണ്ട് ആശുപത്രിയില്‍ നില്‍ക്കണ്ടെന്ന് ഡോക്ടര്‍ പറഞ്ഞത് കൊണ്ടാണ് പാപ്പുവിനെ തിരികെ കൊണ്ടുപോയത്.

കാര്യങ്ങൾ മനസിലാക്കാതെ ഞങ്ങളെ നിരവധി പേരാണ് ഇപ്പോഴും കുറ്റപ്പെടുത്തുകയും അതുപോലെ വിമർശിക്കുകയും ചെയ്യുന്നത്. ചേച്ചിയും അമ്മയും ആശുപത്രിയില്‍ തന്നെ ഉണ്ടായിരുന്നു. ആര്‍ക്കും ഒരു പ്രശ്നവും ഉണ്ടാകണമെന്ന് ആഗ്രഹിച്ചിട്ടുള്ള ആളുകളല്ല ഞങ്ങള്‍. ബാല ചേട്ടന് പെട്ടെന്ന് സുഖം പ്രാപിക്കാനായി പ്രാര്‍ത്ഥിക്കുന്നവരില്‍ ഞങ്ങളും ഉണ്ട്. എലിസബത്ത് ചേച്ചിക്കൊപ്പമുള്ള പുതിയ വീഡിയോ കണ്ടപ്പോള്‍ സന്തോഷം തോന്നി. അദ്ദേഹം തിരിച്ചു വരിക തന്നെ ചെയ്യും. പുള്ളി ഇനിയും അഭിനയിക്കണം. അതിനുള്ള ആരോഗ്യം ദൈവം കൊടുക്കട്ടെ എന്നാണ് ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നത് എന്നും അഭിരാമി പറയുന്നു.
അതുപോലെ ശസ്ത്രക്രിയക്ക് മുമ്പ് തങ്ങളുടെ രണ്ടാമത് വിവാഹ വാർഷികം ആഘോഷിച്ചുകൊണ്ട് ബാല പങ്കുവെച്ച ഒരു വിഡിയോയിൽ പറഞ്ഞത് ഇങ്ങനെ ആയിരുന്നു. ഇന്ന് ഞങ്ങളുടെ രണ്ടാം വിവാഹ വാർഷികം ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഞങ്ങൾ രണ്ടാളും കൂടി ഡാൻസ് ചെയ്തുകൊണ്ടാണ് സന്തോഷം പങ്കുവച്ചത്. ഇത്തവണ ഡാൻസ് ഇല്ല. മൂന്നാം വിവാഹം വാർഷികത്തിന് എന്തായാലും ഡാൻസ് ആയിട്ടാകും ഞങ്ങൾ വരുന്നത് എന്നും ഏറെ സന്തോഷത്തോടെ എലിസബത്തും ബാലയും പറയുന്നു. ജനനം ആയാലും മരണം ആയാലും ദൈവം ആണ് തീരുമാനിക്കുന്നത്. പ്രാർത്ഥന പോലെ എല്ലാം നടക്കും, എല്ലാവരും പ്രാർത്ഥിക്കണം എന്നും ബാല പറഞ്ഞിരുന്നു.
Leave a Reply