‘വിവാഹത്തോടെയാണ് എന്റെ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിച്ചത്’ !! എല്ലാം ഉൾകൊള്ളാൻ ഞാൻ തയ്യാറായിരുന്നു ! വിവാഹ ജീവിതത്തെ കുറിച്ച് അഭിരാമി !!

മലയാളികൾ ഒരുപാട് ഇഷ്ടപെടുന്ന നടിമാരിൽ ഒരാളാണ് അഭിരാമി. 1995 ൽ അടൂർ ഗോപല കൃഷ്ണൻ സംവിധാനം ചെയ്ത ‘കഥാപുരുഷൻ’ എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് അഭിരാമി സിനിമയിൽ തുടക്കം കുറിക്കുന്നത്. ശേഷം 1999 ൽ റിലീസ് ചെയ്ത സുരേഷ് ഗോപി സൂപ്പർഹിറ്റ് ചിത്രം ‘പത്രം’ എന്ന സിനിമയിൽ കൂടിയാണ് വീണ്ടും സിനിമ ലോകത്ത് സജീവമാകുന്നത്. ശേഷം അതെ വര്ഷം തന്നെയാണ് അവർ ജയറാമിന്റെ നായികയായി ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രം ചെയ്തിരുന്നത്…

പിന്നീടങ്ങോട്ട് തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ എല്ലാം അവർ സിനിമകൾ ചെയ്തിരുന്നു, തമിഴിൽ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്ന അഭിരാമി, കമലഹാസൻ, ശരത് കുമാർ, അർജുൻ തുടങ്ങിയവർക്കൊപ്പം ചിത്രങ്ങൾ ചെയ്തിരുന്നു.. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന താരം പിന്നീട് വീണ്ടും സിനിമകിൽ സജീവമായിരുന്നു, പക്ഷെ രണ്ടാം വരവിൽ മലയാളത്തിൽ അത്ര വിജയ ചിത്രങ്ങൾ ഒന്നും താരത്തിന് ലഭിച്ചിരുന്നില്ല. പക്ഷെ ‘അപ്പോത്തിക്കിരി’ എന്ന സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു…

എന്നാൽ ചാർളിയുടെ തമിഴ് പതിപ്പായ ‘മാര’ എന്ന ചിത്രത്തിൽ അഭിരാമി അഭിനയിച്ചിരുന്നു.. ചാർലിയിൽ കൽപന ചെയ്തിരുന്ന ക്വീൻ മേരി എന്ന കഥാപാത്രത്തെയാണ് അഭിരാമി അവതരിപ്പിച്ചത്. ഇത് നടിക്ക് ഏറെ പ്രശംസ നേടികൊടുത്തിരുന്നു. ചിത്രം  ഒടിടി യില്‍ റിലീസ് ചെയ്തതിനാല്‍ കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ കഴിഞ്ഞുവെന്നും അത് തനിക്ക് ഒരുപാട് ഗുണം ചെയ്തുവെന്നും അഭിരാമി പറയുന്നു. കൂടാതെ കല്പന ചെയ്തിരുന്ന കഥാപാത്രങ്ങളിൽ തനിക്കേറെ പ്രിയപ്പെട്ട കഥാപാത്രമായിരുന്നു ‘ക്വീൻ മേരി’യെന്നും അത് അഭിനയിച്ച് ഫലിപ്പിക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും അഭിരാമി പറഞ്ഞിരുന്നു….

ഇപ്പോൾ തന്റെ ചില കുടുംബ വിശേഷങ്ങൾ തുറന്ന് പറയുകയാണ് താരം.. തിരുവനതപുരം ആയിരുന്നു തന്റെ സ്വദേശം അവിടെയയായിരുന്നു പഠനവും, ശേഷം 2004 ൽ അമേരിക്കയിലേക്ക് പോകുകയ്യായിരുന്നു അച്ഛന് അവിടെ യോഗ ഇസ്ടട്രക്റ്റർ ആയി ജോലി ചെയ്യുകയായിരുന്നു തനിക്കും അമേരിക്കയിൽ ചെന്നതിനു ശേഷം അവിടെ ഒരു കമ്പനിയിൽ ജോലി കിട്ടിയിരുന്നു.. ശേഷം 2009 ലാണ് വിവാഹം നടക്കുന്നത്..  മലയാളത്തിലെ ഒരുകാലത്തെ അറിയപ്പെടുന്ന യുക്തിവാദിയും സാഹിത്യ നിരൂപകനും ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു ‘പവനൻ’ എന്ന ആളുടെ ചെറുമകനാണ് അഭിരാമിയുടെ ഭർത്താവ് രാഹുൽ പവനൻ..

വിവാഹത്തോടെ താൻ ഒരുപാട് മാറി എന്ന് പറയുന്നവരുണ്ട്.. അതിൽ ഒരു കാര്യവുമില്ല സാധാരയായി വിവാഹം കഴിച്ച്‌ പുതിയ കുടുംബമാകുമ്ബോഴും മാറ്റം വരുമല്ലോ. ബാഹ്യരൂപത്തിലെ മാറ്റം അത് നമ്മുടെ കൈയിലല്ല. നമുക്ക് വയസാകുന്നത് നമ്മുടെ ശരീരം അറിയിക്കുന്നു അത്രയേയുള്ളൂ. അത് ചിലപ്പോൾ മുടി കൊഴിയും, ചിലർക്ക് ശരീരം മെലിയുകയും മറ്റുചിലർക്ക് വണ്ണം വയ്ക്കുകയും ചെയ്യും.. എനിക്കും അത്തരത്തിൽ പല അനുഭവങ്ങളും വന്നിട്ടുണ്ട്. ഒരേ രീതിയില്‍ പോവുന്നത് രസമല്ലല്ലോ.

നമ്മുടെ മനസ് അത് വയസാകാതെ സൂക്ഷിക്കുന്ന അതാണ് നമ്മൾ ചെയ്യേണ്ടത് എന്നും അത് തന്നെയാണ് തന്നെ വീണ്ടും സിനിമ ലോകത്തേക്കുള്ള തിരിച്ച്‌ വരവിന് പ്രേരിപ്പിക്കുന്നതും ആഹ്ളാദിപ്പിക്കുന്നതും എന്നാണ് അഭിരാമി പറയുന്നത്…..  പുലര്‍ച്ചേ ആറിന് ഏഴുന്നേറ്റ് മഴയിലും വെയിലിലും ജോലി ചെയ്ത് പന്ത്രണ്ട് മണിക്ക് പാക്കപ്പായി വീണ്ടും രാവിലെ ഷൂട്ടിന് പോവുന്നു. എന്നാല്‍ ആക്ഷനും കട്ടിനും ഇടയില്‍ അന്ന് ലഭിച്ച അതേ സംതൃപ്തി തന്നെയാണ് ഇപ്പോഴും എനിക്ക് ലഭിക്കുന്നത്..  അഭിരാമി പറയുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *