
സന്തോഷമുള്ള പുതിയ ഒരു ജീവിതത്തിലേക്ക് തിരികെ വരികയാണ് ! എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണം ! എലിസബത്തിന് കൈയ്യടിച്ച് ആരാധകർ !
ഇന്ന് സിനിമ ലോകത്ത് ഏറെ ആരാധകരുള്ള താരമാണ് ബാല. തെന്നിന്ത്യമുഴുവൻ പ്രശസ്തനായ അദ്ദേഹം മലയാളികൾക്കും മലയാള സിനിമക്കും വളരെ പ്രിയങ്കരനാണ്. അടുത്തിടെ അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമാകുകയും അതിനെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ആകുകയും ആയിരുന്നു. കരൾ സംബദ്ധമായ അസുഖമാണ് അദ്ദേഹത്തിന്. ഇപ്പോൾ ബാലയുടെ കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായിരിക്കുകയാണ്. ഇപ്പോഴിതാ ഈസ്റ്റർ ദിനത്തിൽ അദ്ദേഹം പങ്കുവെച്ച ഒരു ചിത്രമാണ് ഏറെ ശ്രദ്ധ നേടുന്നത്.
തന്റെ ഭാര്യ എലിസബത്തിനൊപ്പം ചെറിയ പുഞ്ചിരിയോടെ നിൽക്കുന്ന ബാലയെയൈണ് ഫോട്ടോയിൽ കാണാനാവുന്നത്. ചികിത്സയിലായതിന്റെ ക്ഷീണം മുഖത്തുണ്ടെങ്കിലും അദ്ദേഹം പഴയ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷ ഫോട്ടോ നൽകുന്നെന്ന് ആരാധകർ പറയുന്നത്. അതുപോലെ ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന മനുഷ്യൻ ആയിരുന്നില്ലേ അദ്ദേഹത്തെ ദൈവം അത്ര പെട്ടെന്ന് കൈവിടില്ല എന്നും ആ നല്ല മനസിന് ദൈവം ദീര്‍ഹായുസ്സ് നൽകി അനുഗ്രഹിക്കുമെന്നും പലരും കമന്റ് ചെയ്യുന്നു. അതുപോലെ തന്നെ കൂടുതൽ പേരും അദ്ദേഹത്തിന്റെ ഭാര്യ എലിസബത്തിനെയും അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു.

ബാലയുടെ ഒപ്പം അദ്ദേഹത്തിന്റെ വിഷമഘട്ടങ്ങളിൽ എല്ലാം ഒപ്പം നിൽക്കുകയും ഇപ്പോൾ അദ്ദേഹത്തെ വീണ്ടും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തതിന് എലിസബത്തിന്റെ കൈയ്യടിക്കുകയാണ് ആരാധകർ. രണ്ടുപേരും ഇതുപോലെ സന്തോഷത്തോടെ ഒരുപാട് നാൾ ഒരുമിച്ച് ഉണ്ടാകണം എന്നും പലരും ആശംസിക്കുന്നു.
Leave a Reply