
ഒരുകോടി വിഷു കൈനീട്ടം നൽകുന്നത് അദാനിയുടെ പണമല്ല, ഞാൻ കഷ്ടപ്പെട്ട് അധ്വാനിച്ച് ഉണ്ടാക്കിയ പണം ! സുരേഷ് ഗോപി പ്രതികരിക്കുന്നു !
മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ എന്നതിലുപരി അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ വളരെ വലുതാണ്. കലാകാരന്മാർക്ക് വേണ്ടി കാരുണ്യം അർഹിക്കുന്നവർക്ക് വേണ്ടിയും ഏതറ്റം വരെയും പോകാൻ മടിയില്ലാത്ത ആളാണ് സുരേഷ് ഗോപി. പക്ഷെ താൻ വിശ്വസിക്കുന്ന രാഷ്ട്രീയത്തിന്റെ പേരിൽ ഏറെ വിമർശിക്കപ്പെടുന്ന ആളുകൂടിയാണ് സുരേഷ് ഗോപി. ഇപ്പോഴിതാ വീണ്ടും ഒരു വിഷു കൈനേട്ടത്തിന്റെ പേരിൽ അദ്ദേഹം വൈറലാകുകയാണ്. കഴിഞ്ഞ വർഷം വിഷു കൈനീട്ടം നൽകിയപ്പോൾ സുരേഷ് ഗോപിയുടെ കാൽ തൊട്ട് തൊഴുതു എന്ന രീതിയിൽ അദ്ദേഹത്തെ ഏറെ പേര് വിമർശിച്ചിരുന്നു.
ഇപ്പോഴിതാ ഒരു കോടി വിഷു കൈനീട്ടം നൽകിയിരിക്കുകയാണ് അദ്ദേഹം, തൃശൂരിലെ മേള കലാകാരൻമാർക്ക് വിഷുക്കോടിയും വിഷു കൈനീട്ടവും വിതരണം ചെയ്തത്. തൃശ്ശൂരിലെ കൗസ്തുഭം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിലാണ് വിഷു കൈനീട്ടം വിതരണം ചെയ്തത്. എന്നാൽ കൈനീട്ടം നൽകിയതിന്റെ പേരിൽ ആരും വോട്ട് തരേണ്ടതില്ലെന്ന് സുരേഷ് ഗോപി. മകളുടെ സ്മരണാർഥമുള്ള ലക്ഷ്മി–സുരേഷ് ഗോപി എംപീസ് ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തിൽ തൃശൂരിലെ വാദ്യകലാകാരന്മാർക്കു വിഷുക്കോടിയും കൈനീട്ടവും നൽകാൻ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം സംസാരിച്ചത്. ഈ പരിപാടിയിൽ രാഷ്ട്രീയമില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യവും തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനു മുൻപേ പലരും കാഹളം മുഴക്കുകയാണ്. എന്തിനാണ് അതെന്നു മനസ്സിലാകുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

അതുപോലെ കേരളത്തിലെ വാദ്യ, മേള കലാകാരന്മാരുടെ കൺസോർഷ്യം ഉണ്ടാക്കിയാൽ, അതിലേക്ക് താൻ ഒരു കോടി രൂപ സംഭാവന ചെയ്യാമെന്നു സുരേഷ് ഗോപി പറഞ്ഞു. കൺസോർഷ്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുമായി സംസാരിച്ചിട്ടുണ്ട്. മിമിക്രി കലാകാരന്മാരുടെ സംഘടനയായ ‘മാ’യ്ക്ക് വിദേശ പരിപാടികളിൽ നിന്നു കിട്ടുന്ന ലാഭത്തിന്റെ പകുതിയും ഇതിലേക്കു തരാം എന്നും വാഗ്ദാനമുണ്ട്. സുരേഷ് ഗോപിയുടെ ഈ നല്ല മനസിനെ അഭിനന്ദിക്കുകയും അതുപോലെ വിമർശിക്കുന്നവരുമുണ്ട്.
അതുകൂടാതെ അദ്ദേഹം 560 മത്സ്യത്തൊഴിലാളികൾക്കു വിഷുക്കോടിയും കൈനീട്ടവും നൽകി. ബിജെപി നാട്ടിക മണ്ഡലം കമ്മറ്റിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു അദ്ദേഹം ഏകദേശം 1500 പേർക്ക് വിഷു കൈനീട്ടം നൽകിയത്. അദാനിയുടെയും അംബാനിയുടെയും പണമല്ല, കഷ്ടപ്പെട്ട് അധ്വാനിച്ചും അഭിനയിച്ചും കിട്ടുന്ന വരുമാനത്തിന്റെ ഒരു ഭാഗമാണ് താൻ ജീവകാരുണ്യത്തിനായി നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply