
ചെറുപ്പക്കാരനായ ഈ പയ്യന്റെ പ്രവർത്തികൾ എന്തൊരു നാണക്കേടാണ് ! ഷെയ്നിനെ നിയന്ത്രിക്കാൻ സെറ്റിൽ ഉമ്മച്ചി ! ഷെയിൽ നിഗത്തിന്റെ എതിരെ ശാന്തിവിള ദിനേശ് !
മലയാള സിനിമയിൽ അത്യാവശ്യം ആരാധകരുള്ള ഒരു യുവ നടനാണ് ഷെയിൻ നിഗം. നബിയോടുള്ള മലയാളികളുടെ ഇഷ്ടമാണ് അവർ അദ്ദേഹത്തിന്റെ മകൻ ഷെയ്ൻ നിഗത്തോടും കാണിക്കുന്നത്. ഒരു സമയത്ത് മിമിക്രി കലാരംഗത്തെ രാജാവായിരുന്ന അബിയെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. അദ്ദേഹം ഒരു നായകനായി തുടക്കം കുറിച്ചെങ്കിലും സഹനടനായും കൊമേഡിയനായും അദ്ദേഹം ഒതുങ്ങി പോകുകയായിരുന്നു. ഒരു നടൻ എന്നതിലുപരി ഡബ്ബിംഗ് ആർട്ടിസ്റ്റ്, പിന്നണി ഗായകൻ എന്നീ നിലയിലും അദ്ദേഹം പ്രശസ്തനായിരുന്നു.
ഒരു നായക നടനായി സിനിമയിൽ തിളങ്ങാൻ ആഗ്രഹിച്ച അദ്ദേഹത്തിന് പക്ഷെ അതിന് കഴിഞ്ഞില്ല, തനിക്ക് നടക്കാതെ പോയ ആ ആഗ്രഹം തന്റെ മകനിലൂടെ നേടിയെടുത്ത ആളാണ് അബി. ഷെയിൻ പെട്ടെന്ന് തന്നെ ,മലയാള സിനിമയിൽ സ്ഥാനം നേടിയെങ്കിലും പല വിവാദങ്ങളിലും നടന്റെ സാനിധ്യം ഉണ്ടായിരുന്നു. ഇപ്പോഴിതാ ഷെയിനെ കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
ആ വാക്കുകൾ ഇങ്ങനെ, ഷെയ്ൻ നിഗം എന്ന ചെറുപ്പക്കാരനെ സെറ്റിൽ കൺട്രോൾ ചെയ്യാൻ വരുന്നത് അവന്റെ ഉമ്മച്ചിയാണ്. ആ പയ്യൻ കാണിച്ച് കൂട്ടുന്നത് എന്തൊരു നാണക്കേടാണ്. 27 വയസ്സായ പയ്യൻ സെറ്റിൽ വരുന്നത് നഴ്സറിയിൽ പോവും പോലെ അമ്മയെയും കൊണ്ട്. പ്രിയന്റെ സെറ്റിലൊന്നും വിളിച്ചിലെടുക്കില്ല. വിവരമറിയും. പുതിയ പിള്ളേരുടെ സെറ്റിൽ ഈ പയ്യൻ കാണിക്കുന്നത് പോക്കിരിത്തരങ്ങളാണ്. അതുപോലെ ഈ പയ്യൻ ആർഡിഎക്സ് എന്ന സിനിമയുടെ സെറ്റിൽ കാണിച്ച പോക്രിത്തരങ്ങൾ കേട്ടപ്പോൾ സത്യത്തിൽ എനിക്ക് പുച്ഛം തോന്നി. മൂന്ന് പേരാണ് സിനിമയിലെ പ്രധാന വേഷങ്ങൾ. മൂന്ന് പേരും കൂടി നടന്ന് വരുന്ന ഷോട്ടെടുക്കുമ്പോൾ ഇവർ പറയുകയാണ്, എന്നെ സൈഡിൽ നിർത്താൻ പറ്റില്ല, ഞാൻ നടുക്കേ നിൽക്കൂ എന്ന്.

അതുപോലെ ഇവന്റെ സുഹൃത്ത് കൂടിയായ സജിത്ത് യാഹിയ ഒരു പടം ചെയ്യാൻ തീരുമാനിച്ചു. ഖൽബ് എന്നാണ് പടത്തിന്റെ പേര്. ഈ സിനിമ തുടങ്ങാനിരിക്കെ ഈ ഷെയിന്റെ ഉമ്മച്ചി വിളിച്ച് അവനോട് പറയുകയാണ് എന്റെ മോൻ പ്രിയദർശന്റെ സിനിമയിൽ അഭിനയിച്ച് നിൽക്കുകയാണ്, ഇനി അവന് ഒരുി കോടി പ്രതിഫലം വേണമെന്ന്. മുടിയും വളർത്തി കഞ്ചാവ് ലുക്കിൽ നടക്കുന്ന വേഷം മാത്രമേ ഷെയ്നിന് എന്തായാലും ചെയ്യാൻ പറ്റൂ. അങ്ങനെ സജിത്ത് നിർമ്മാതാവിനെ കൂടി വിളിച്ച് ആലോചിച്ച് ഇവനെ തന്നെ ആ പടത്തിൽ നിന്നങ്ങു മാറ്റി.
ഈ പയ്യൻ ചെയ്ത പല സിനിമകളുടെയും സെറ്റിൽ പല പ്രശ്നങ്ങളും ഇവൻ ഉണ്ടാക്കിയിട്ടുണ്ട്. പ്രിയദർശന്റെ മുന്നിൽ പൂച്ചയെക്കണ്ട എലിയെപ്പോലെ ഓച്ഛാനിച്ച് നിൽക്കും. പുതിയ സംവിധായകരുടെ സെറ്റിൽ ചെന്നാൽ വിലസും. ഉല്ലാസം, കുർബാന, വെയിലെന്നൊക്കെ പറഞ്ഞ് നിർമാതാക്കളെ കുത്തുപാളയെടുപ്പിച്ച സിനിമകളിലാണ് ഇവൻ അഭിനയിച്ചത് എന്നും ശാന്തിവിള ദിനേശ് പറയുന്നു.
Leave a Reply