
സ്വപ്നം കണ്ട കുടുംബ ചിത്രം ! എന്റെ കുഞ്ഞിന് നൂല് കെട്ടി പേരിട്ടു ! എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം ! കുറ്റപ്പെടുത്താൻ മാത്രമേ അന്ന് ആളുകൾ ഉണ്ടായിരുന്നുള്ളു !
മലയാളികൾ ഏറെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന കലാകാരനാണ് ഗിന്നസ് പക്രു എന്ന അജയ കുമാർ. വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രം യഥാർഥത്തിൽ പക്രുവിന്റെ ജീവിതത്തിൽ ഒരു അത്ഭുതം തന്നെയാണ് സൃഷ്ട്ടിച്ചത്. ആ ഒരു ചിത്രത്തോടെ അദ്ദേഹത്തെ ലോക സിനിമ അറിഞ്ഞു തുടങ്ങി. കൂടാതെ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്സ്, യൂണിവേർസൽ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോഡുകൾ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി റെക്കോർഡ് സൃഷ്ട്ടിച്ച ആളുകൂടിയാണ് നമ്മുടെ ഗിന്നസ് പക്രു.
തന്റെ വ്യക്തി ജീവിതത്തിൽ അദ്ദേഹം ഏറെ വിഷമതകൾ നേരിട്ട ഒരു ആളുകൂടിയായിരുന്നു. തന്റെ വിവാഹത്തെ കുറിച്ചും തുടർന്ന് താനും കുടുംബവും നേരിട്ട പരിഹാസങ്ങളെ കുറിച്ചും എല്ലാം അദ്ദേഹം പലപ്പോഴും തുറന്ന് പറഞ്ഞിരുന്നു. അടുത്തിടെയാണ് അദ്ദേഹത്തിന് 14 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു കുഞ്ഞ് ജനിച്ച സന്തോഷം അറിയിച്ചത്. ഇന്നിതാ വിഷു ദിനത്തിൽ ആദ്യമായി തന്റെ കുഞ്ഞിന്റ ചിത്രവും അതുപോലെ കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങും പേരിടൽ ചടങ്ങും നടന്ന സന്തോഷം അറിയിച്ചിരിക്കുകയാണ് അദ്ദേഹം.
നാല് പേരും ഉള്ള വളരെ മനോഹരമായ ഒരു കുടുംബ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചത് ഇങ്ങനെ, ഇന്ന് മകൾക്ക് നൂല് കെട്ടി…. ദ്വിജ കീർത്തി എന്ന് പേരിട്ടു. എല്ലാ പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി. വിഷു ദിനാശംസകൾ… എന്നാണ് അദ്ദേഹം കുറിച്ചത്. മൂത്ത മകൾ ദീപ്ത കീർത്തിക്ക് ഇപ്പോൾ പതിനാല് വയസ്സാണ് പ്രായം. ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ ഉണ്ടായെങ്കിലും അതിലും കൂടുതൽ പരിഹാസങ്ങൾ താൻ നേരിട്ടിട്ടുണ്ട് എന്നാണ് പക്രു പലപ്പോഴും പറഞ്ഞിരുന്നു. .

അതിൽ ഏറ്റവും പരിഹാസം കേട്ടത് വിവാഹിതനാകാൻ പോകുന്നു എന്ന വാർത്ത വന്നപ്പോൾ വന്നപ്പോഴായിരുന്നു, ഈ ദാമ്പത്യ ജീവിതം അധികനാൾ മുന്നോട്ട് പോകില്ല എന്നും പലരും പറഞ്ഞിരുന്നു, അവരുടെ എല്ലാം മുന്നിൽ സന്തോഷത്തോടെ അവർ ജീവിച്ചു കാണിച്ചു കൊടുത്തത്, 14 വർഷങ്ങളാണ്. അദ്ദേഹത്തിന്റെ മകൾ ദീപ്ത കീർത്തി അച്ഛനെ പോലെ മിടുക്കിയാണ് മകളും.
ഒരുപാട് നാളായി കാണാൻ ആഗ്രഹിച്ച ഒരു കുടുംബ ചിത്രം എന്നാണ് അദ്ദേഹത്തിന്റെ ചിത്രത്തിന് ആരാധകർ നൽകുന്ന കമന്റ്. വിവാഹ ശേഷം ആദ്യം ഉണ്ടായ കുഞ്ഞ് ജനിച്ച ശേഷം മറിച്ച് പോകുകയും, പക്ഷെ ഞങ്ങൾ ആ കാലഘട്ടത്തെയും അതിജീവിച്ചു. ഞങ്ങളുടെ ആ സങ്കടം കണ്ടിട്ടായിരിക്കണം ഈശ്വരൻ വീണ്ടും പൊന്നു മകളെ തന്ന് ഞങ്ങളെ അനുഗ്രഹിച്ചത് എന്നും അദ്ദേഹം പറയുന്നു. ഒരച്ഛൻ എന്ന നിലയിൽ ഇന്ന് ഞാൻ വളരെ സന്തോഷവും അഭിമാനവും ഉള്ള ആളാണ് എന്നും അദ്ദേഹം പറയുന്നു. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകൾ അറിയിച്ച് എത്തുന്നത്.
Leave a Reply