എന്റെ മകളുടെ ആദ്യത്തെ പിറന്നാളാണ്, എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം ! അപമാനങ്ങളുടെയും കുത്തുവാക്കുകളുടെയും ഒപ്പമാണ് ഞങ്ങൾ ജീവിതം തുടങ്ങിയത് ! നടൻ അജയകുമാർ പറയുന്നു !
മലയാളികൾക്ക് ഏറെ പ്രിയങ്കരനായാ ആളാണ് നടനും സംവിധായകനുമായ ഗിന്നസ് പക്രു എന്നറിയപ്പെടുന്ന അജയകുമാർ. മലയാളികളുടെ അഭിമാനമാണ്. ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ്, യൂണിവേർസൽ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോഡുകൾ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി റെക്കോർഡ് സൃഷ്ട്ടിച്ച ആളുകൂടിയാണ് നമ്മുടെ ഗിന്നസ് പക്രു.
ഇന്ന് അദ്ദേഹം സന്തോഷവാനായ ഒരു കുടുംബനാഥൻ കൂടിയാണ്, ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഇളയ മകൾ ദ്വിജയുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് അദ്ദേഹവും കുടുംബവും. കഴിഞ്ഞവർഷമാണ് പക്രുവിന് ഒരു മകൾ കൂടി ജനിച്ചത്. ദീപ്തകീർത്തിയെന്നാണ് പക്രുവിന്റെ മൂത്ത മകൾ. ദീപ്തക്ക് മുൻപേ ഇരുവർക്കും മുൻപേ ഒരു കുഞ്ഞുകൂടി പക്രുവിന് ഉണ്ടായിരുന്നു. ആദ്യമകളുടെ ജനനവും, അതിനെ നഷ്ടമായതിനെക്കുറിച്ചുമെല്ലാം പക്രു തുറന്നു പറഞ്ഞിരുന്നു. അവളുടെ വിയോഗത്തിന് പിന്നാലെയാണ് രണ്ടുപൊന്നോമനകളെ കൂടി ദൈവം പക്രുവിന് നൽകിയത്.
തന്റെ വ്യക്തി ജീവിതത്തിൽ താൻ നേരിട്ട മോശം അവസ്ഥകളെ കുറിച്ച് അദ്ദേഹം പലപ്പോഴും പങ്കുവെക്കാറുണ്ട്. ആ വാക്കുകൾ ഇങ്ങനെ, ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ ഉണ്ടായെങ്കിലും അതിലും കൂടുതൽ പരിഹാസങ്ങൾ താൻ നേരിട്ടിട്ടുണ്ട്, അതിൽ ഏറ്റവും പരിഹാസം കേട്ടത് വിവാഹിതനാകാൻ പോകുന്നു എന്ന വാർത്ത വന്നപ്പോൾ വന്നപ്പോഴായിരുന്നു.
ഓ ഇതൊന്നും അധികനാൾ മുന്നോട്ട് പോകില്ല എന്ന വാക്കുകളാണ് താൻ അധികവും കേട്ടത്, എന്നാൽ അവരുടെ എല്ലാം മുന്നിൽ സന്തോഷത്തോടെ അവർ ജീവിച്ചു കാണിച്ചു കൊടുത്തത്, 18 വർഷങ്ങളാണ്. അദ്ദേഹത്തിന്റെ മകൾ ദീപ്ത കീർത്തി അച്ഛനെ പോലെ മിടുക്കിയാണ്. തന്റെ ഈ ജീവിതം മാതാപിതാക്കളോടും ഈശ്വരനോടും തന്റെ ഭാര്യയോടും കടപ്പെട്ടിരിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. അതുപോലെ തന്നെ മമ്മൂക്ക എന്ന വ്യക്തി തന്റെ ജീവിതത്തിൽ ഒരുപാട് സ്വാധീനം ചെലുത്തിയ ആളാണ്, മമ്മൂക്ക തന്നെ പക്രുവെന്ന് പോലും വിളിക്കാറില്ലെന്നും അജയ എന്ന് മാത്രമെ ഇന്നേവരെ വിളിച്ചിട്ടുള്ളൂവെന്നും അദ്ദേഹം ജീവിതത്തിൽ അഭിനയിക്കാത്ത മനുഷ്യനാണെന്നുമാണ് പക്രു പറയുന്നത്. അതേസമയം മോനെ നീയൊരു വിവാഹം കഴിക്കണം, എല്ലാവരെയും പോലെ നിനക്കും നല്ലൊരു കുടുംബ ജീവിതവും മക്കളും ഉണ്ടാകും എന്നും തന്നോട് പറഞ്ഞത് നടൻ ബഹദൂർ ഇക്ക ആയിരുന്നു എന്നും അജയൻ പറയുന്നു.
തന്നെ വിവാഹം കഴിക്കാൻ സമ്മതം മൂളിയ ഗായത്രിയോട് വിവാഹത്തിന് മുമ്പ് ഞാൻ അത്യാവശ്യം സമയമെടുത്ത് സംസാരിച്ചു. പറഞ്ഞതെല്ലാം എന്റെ നെഗറ്റീവ് സൈഡുകളാണ് എന്നിട്ടും ഗയത്രി ഉറച്ചു നിന്നു. തന്നെ കല്യാണം കഴിച്ചാലുണ്ടാവുന്ന ബുദ്ധിമുട്ടുകൾ എല്ലാം തുറന്നു പറഞ്ഞുവെങ്കിലും ഇതൊക്കെ താൻ നേരത്തെ ചിന്തിച്ച കാര്യങ്ങൾ ആണെന്ന് ഗായത്രി പറയുകയും സ്ട്രോങ്ങ് ആയ തീരുമാനം വിവാഹത്തിൽ എടുക്കുകയും ആയിരുന്നു എന്നാണ് പക്രു പറഞ്ഞിട്ടുള്ളത്.
Leave a Reply