എന്റെ കുഞ്ഞ് മകൾക്ക് ചോറുകൊടുത്തു, സ്വപ്നം കണ്ട ജീവിതം ! അന്ന് കുറ്റപ്പെടുത്താൻ മാത്രമേ ആളുകൾ ഉണ്ടായിരുന്നുള്ളു ! പക്രു പറയുന്നു !

മലയാളികൾ ഏറെ സ്നേഹത്തോടെയും ബഹുമാനത്തോടെയും കാണുന്ന നടനാണ് ഗിന്നസ് പക്രു എന്ന അജയകുമാർ. വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രം യഥാർഥത്തിൽ പക്രുവിന്റെ ജീവിതത്തിൽ ഒരു അത്ഭുതം തന്നെയാണ് സൃഷ്ട്ടിച്ചത്. ആ ഒരു ചിത്രത്തോടെ അദ്ദേഹത്തെ ലോക സിനിമ അറിഞ്ഞു തുടങ്ങി. കൂടാതെ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ്, യൂണിവേർസൽ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോഡുകൾ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി റെക്കോർഡ് സൃഷ്ട്ടിച്ച ആളുകൂടിയാണ് നമ്മുടെ ഗിന്നസ് പക്രു.

അടുത്തിടെയാണ് അദ്ദേഹത്തിന് ഒരു മകൾ കൂടി ജനിച്ചത്. മൂത്തമകൾ ദീപ്ത കീർത്തി ജനിച്ച ശേഷം പതിനഞ്ച് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടുമൊരു മകൾ ഉണ്ടായത്, ഇപ്പോഴിതാ ചോറ്റാനിക്കര അമ്പലത്തിൽ വെച്ച് കുഞ്ഞ് മകൾക്ക് ചോറ് കൊടുത്ത സന്തോഷമാണ് അദ്ദേഹം പങ്കുവെക്കുന്നത്.   ദ്വിജ കീര്‍ത്തി എന്നാണ് മകളുടെ പേര്. ചോറ്റാനിക്കര അമ്പലത്തില്‍ വെച്ചായിരുന്നു ദ്വിജയ്ക്ക് ചോറൂണ്‍. കുടുംബാംഗങ്ങളെല്ലാം ചചടങ്ങില്‍ പങ്കുചേരാനെത്തിയിരുന്നു. ഗായത്രിയും ചടങ്ങിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെയായി ആശംസ അറിയിച്ചെത്തിയത്.

സ്വപ്നതുല്യമായ തന്റെ ജീവിതയാത്രയിലാണ് താൻ ഇപ്പോൾ എന്നാണ് അദ്ദേഹം പറയുന്നത്.   പലപ്പോഴും ജീവിതത്തിൽ താൻ നേരിട്ട മോശം അവസ്ഥകളെ കുറിച്ച് അദ്ദേഹം പലപ്പോഴും പങ്കുവെക്കാറുണ്ട്.  ആ വാക്കുകൾ ഇങ്ങനെ, ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ ഉണ്ടായെങ്കിലും അതിലും കൂടുതൽ പരിഹാസങ്ങൾ താൻ നേരിട്ടിട്ടുണ്ട്, അതിൽ ഏറ്റവും പരിഹാസം കേട്ടത് വിവാഹിതനാകാൻ പോകുന്നു എന്ന വാർത്ത വന്നപ്പോൾ വന്നപ്പോഴായിരുന്നു, ഈ ദാമ്പത്യ ജീവിതം അധികനാൾ മുന്നോട്ട് പോകില്ല എന്നും പലരും പറഞ്ഞിരുന്നു, അവരുടെ എല്ലാം മുന്നിൽ സന്തോഷത്തോടെ അവർ ജീവിച്ചു കാണിച്ചു കൊടുത്തത്, 14 വർഷങ്ങളാണ്. അദ്ദേഹത്തിന്റെ മകൾ ദീപ്ത കീർത്തി അച്ഛനെ പോലെ മിടുക്കിയാണ് മകളും.

തന്റെ ഈ ജീവിതം മാതാപിതാക്കളോടും ഈശ്വരനോടും തന്റെ ഭാര്യയോടും കടപ്പെട്ടിരിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. വിവാഹ ശേഷം ആദ്യം ഉണ്ടായ കുഞ്ഞ് ജനിച്ച ശേഷം മറിച്ച് പോകുകയും, പക്ഷെ ഞങ്ങൾ ആ കാലഘട്ടത്തെയും അതിജീവിച്ചു. ഞങ്ങളുടെ ആ സങ്കടം കണ്ടിട്ടായിരിക്കണം ഈശ്വരൻ വീണ്ടും പൊന്നു മകളെ തന്ന് ഞങ്ങളെ അനുഗ്രഹിച്ചത് എന്നും അദ്ദേഹം പറയുന്നു. ഒരച്ഛൻ എന്ന നിലയിൽ ഇന്ന് ഞാൻ വളരെ സന്തോഷവും അഭിമാനവും ഉള്ള ആളാണ് എന്നും അദ്ദേഹം പറയുന്നു. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകൾ അറിയിച്ച് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *