
നീയൊരു വിവാഹം കഴിക്കണം, നിനക്ക് നല്ലൊരു കുടുംബ ജീവിതം ഉണ്ടാകുമെന്ന് പറഞ്ഞത് അദ്ദേഹമാണ് ! ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത ആളാണ് മമ്മൂക്ക ! പക്രു പറയുന്നു !
മലയാൾക്കികൾക്ക് വളരെ പ്രിയങ്കരനായ അഭിനേതാവാണ് ഗിന്നസ് പക്രു എന്ന അജയകുമാർ. ഇന്ന് അദ്ദേഹം മലയാളികളുടെ അഭിമാനമാണ്. ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ്, യൂണിവേർസൽ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോഡുകൾ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി റെക്കോർഡ് സൃഷ്ട്ടിച്ച ആളുകൂടിയാണ് നമ്മുടെ ഗിന്നസ് പക്രു.
ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മമ്മൂക്ക എന്ന വ്യക്തി തന്റെ ജീവിതത്തിൽ ഒരുപാട് സ്വാധീനം ചെലുത്തിയ ആളാണ്, മമ്മൂക്ക തന്നെ പക്രുവെന്ന് പോലും വിളിക്കാറില്ലെന്നും അജയ എന്ന് മാത്രമെ ഇന്നേവരെ വിളിച്ചിട്ടുള്ളൂവെന്നും അദ്ദേഹം ജീവിതത്തിൽ അഭിനയിക്കാത്ത മനുഷ്യനാണെന്നുമാണ് പക്രു പറയുന്നത്. അതേസമയം മോനെ നീയൊരു വിവാഹം കഴിക്കണം, എല്ലാവരെയും പോലെ നിനക്കും നല്ലൊരു കുടുംബ ജീവിതവും മക്കളും ഉണ്ടാകും എന്നും തന്നോട് പറഞ്ഞത് നടൻ ബഹദൂർ ഇക്ക ആയിരുന്നു എന്നും അജയൻ പറയുന്നു.
ജോക്കർ സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു അദ്ദേഹം ഇങ്ങനെ സംസാരിച്ചത്, അദ്ദേഹത്തെ താൻ എന്നും ഒരുക്കുമെന്നും പക്രു പറയുന്നു. അടുത്തിടെയാണ് പക്രുവിന് പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ഒരു മകൾ കൂടി ഉണ്ടായത്. സ്വപ്നതുല്യമായ തന്റെ ജീവിതയാത്രയിലാണ് താൻ ഇപ്പോൾ എന്നാണ് അദ്ദേഹം പറയുന്നത്. പലപ്പോഴും ജീവിതത്തിൽ താൻ നേരിട്ട മോശം അവസ്ഥകളെ കുറിച്ച് അദ്ദേഹം പലപ്പോഴും പങ്കുവെക്കാറുണ്ട്. ആ വാക്കുകൾ ഇങ്ങനെ, ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ ഉണ്ടായെങ്കിലും അതിലും കൂടുതൽ പരിഹാസങ്ങൾ താൻ നേരിട്ടിട്ടുണ്ട്, അതിൽ ഏറ്റവും പരിഹാസം കേട്ടത് വിവാഹിതനാകാൻ പോകുന്നു എന്ന വാർത്ത വന്നപ്പോൾ വന്നപ്പോഴായിരുന്നു.

ഓ ഇതൊന്നും അധികനാൾ മുന്നോട്ട് പോകില്ല എന്ന വാക്കുകളാണ് താൻ അധികവും കേട്ടത്, എന്നാൽ അവരുടെ എല്ലാം മുന്നിൽ സന്തോഷത്തോടെ അവർ ജീവിച്ചു കാണിച്ചു കൊടുത്തത്, 14 വർഷങ്ങളാണ്. അദ്ദേഹത്തിന്റെ മകൾ ദീപ്ത കീർത്തി അച്ഛനെ പോലെ മിടുക്കിയാണ് മകളും. തന്റെ ഈ ജീവിതം മാതാപിതാക്കളോടും ഈശ്വരനോടും തന്റെ ഭാര്യയോടും കടപ്പെട്ടിരിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. വിവാഹ ശേഷം ആദ്യം ഉണ്ടായ കുഞ്ഞ് ജനിച്ച ശേഷം മറിച്ച് പോകുകയും, പക്ഷെ ഞങ്ങൾ ആ കാലഘട്ടത്തെയും അതിജീവിച്ചു.
ഞങ്ങളുടെ സങ്കടം കണ്ട ഈശ്വരൻ വീണ്ടും ഒരു പൊന്നുമക്കളെ തന്നു അനുഗ്രഹിച്ചു. ഒരച്ഛൻ എന്ന നിലയിൽ ഇന്ന് ഞാൻ വളരെ സന്തോഷവും അഭിമാനവും ഉള്ള ആളാണ് എന്നും അദ്ദേഹം പറയുന്നു. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകൾ അറിയിച്ച് എത്തുന്നത്.
Leave a Reply