
ശ്രീനാഥ് ഭാസിക്ക് സ്വബോധമില്ല, ഷറഫുദ്ദീന്‍ കാണിച്ചത് പോക്രിത്തരം ! ഒരു വര്ഷം ഇവനെ ഒക്കെ മാറ്റി നിർത്തിയാൽ തീരാവുന്ന പ്രശ്നമേ ഇപ്പോഴുമുള്ളു ! സംവിധായകൻ !
മലയാള സിനിമയിലെ യുവ താരങ്ങളിൽ ഏറ്റവും കൂടുതൽ വിമർശനം നേരിട്ടിട്ടുള്ളതും അതുപോലെ പരാതികൾ കേട്ടിട്ടുള്ളതുമായ നടന്മാരാണ് ഷെയ്ൻ നിഗവും, ശ്രീനാഥ് ഭാസിയും. ഇവർക്ക് ഓല രീതിയിലുള്ള വാണിങ്ങുകൾ കേട്ടിട്ടും ഇപ്പോഴും അതിന് ഒരു മാറ്റവും ഇല്ലെന്നാണ് സിനിമ പ്രവർത്തകൻ പറയുന്നത്. കഴിഞ്ഞ ദിവസം മലയാള സിനിമയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന യുവതാരങ്ങളെ കുറിച്ച് ബി. ഉണ്ണികൃഷ്ണന്‍ പ്രസ് മീറ്റില്‍ തുറന്നു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷിബു ജി. സുശീലന്‍ ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി എന്നീ താരങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.
ഇത് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വളരെ വലിയ രീതിയിൽ ചർച്ചയി മാറുകയാണ്. ഇതിനിടെ യുവതാരങ്ങളെ കുറിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. മോഹന്‍ലാല്‍ പോലും ആര്‍ക്കും സെറ്റില്‍ തലവേദന സൃഷ്ടിക്കാറില്ല, പക്ഷെ വിരലിലെണ്ണാവുന്ന വിജയിച്ച പടങ്ങള്‍ മാത്രമുള്ള യുവതാരങ്ങള്‍ക്കാണ് അഹങ്കാരം എന്നാണ് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിലൂടെ ചോദിക്കുന്നത്.
അദ്ദേഹം പറയുന്നത് ഇങ്ങനെ, ഇവന്മാരുടെ ഒക്കെ പേരെടുത്ത് പറയാൻ ഉണ്ണി കൃഷ്ണൻ മടിക്കുന്നത് എന്തിനാണ്. തെമ്മാടിത്തരം കാണിക്കുന്നത് ഷെയ്ന്‍ നിഗമെന്ന അലവലാതി ചെറുക്കനാണെന്ന് വാര്‍ത്താസമ്മേളനം വിളിച്ചപ്പോള്‍ പറയണ്ടേ.. ശ്രീനാഥ് ഭാസിക്ക് സ്വബോധമില്ലെന്ന് പറയണ്ടേ. സിനിമയിൽ എത്തിയിട്ട് മൂന്ന് വെള്ളിയാഴ്ച ആയില്ലെങ്കിലും ഷറഫുദ്ദീന്‍ എന്നവന്‍ കാണിക്കുന്ന പോക്രിത്തരത്തെ കുറിച്ച് ഉണ്ണികൃഷ്ണന്‍ പറയണ്ടേ. പേരുകളെല്ലേ പ്രസക്തം ഉണ്ണികൃഷ്ണന്‍.. ഇല്ലെങ്കില്‍ ദുല്‍ഖറിനേയും പ്രണവിനേയും പോലെ യുള്ളവരെ ആളുകള്‍ സംശയിക്കില്ലേ.

ആളുകൾ എന്ത് വിശ്വസിച്ചാണ് ഇവന്റെ ഒക്കെ പടങ്ങൾ കാണാൻ തിയറ്ററിൽ എത്തുന്നത്, എല്ലാം കഞ്ചാവ് പടങ്ങളല്ലേ. ഇവനെയൊക്കെ എത്രനാള്‍ ഇങ്ങനെ സഹിക്കും.. ആളുകള്‍ വരില്ല. ആര്‍ഡിഎക്‌സ് സിനിമയുടെ പോസ്റ്റര്‍ ചെയ്യുമ്പോള്‍ ഇവന്മാരുടെ ഒന്നും മുഖം പോസ്റ്ററില്‍ കാണിക്കരുതെന്ന് സോഫിയ പോള്‍. താരകേന്ദ്രീകൃതമായിരുന്നു സിനിമയെന്ന് ബി. ഉണ്ണികൃഷ്ണന്‍ പറയുന്നത് കേട്ടു. മുമ്പും താരകേന്ദ്രീകൃതമായിരുന്നു സിനിമ. പക്ഷെ താരങ്ങള്‍ തെമ്മാടികളായിരുന്നില്ല എന്നൊരു തിരുത്തുണ്ട്. ഇന്നലത്തെ മഴയത്ത് കിളിത്ത തകരകള്‍ ചെയ്യുന്ന തെറ്റിന് താരങ്ങളെ മുഴുവന്‍ അടച്ച് പറയരുത്. ഉണ്ണികൃഷ്ണന്‍ ആരുടേയും പേര് പറയില്ല കാരണം അടുത്ത പടം ചെയ്യണമല്ലോ.
ഇലവനെ എല്ലാം ഷെയ്ന്‍ നിഗത്തെ ഉൾപ്പടെ ഒരു വർഷത്തേക്ക് അഭിനയിപ്പിക്കില്ല എന്ന തീരുമാനമെടുത്താൽ തീരാവുന്ന പ്രശ്നമല്ലേ ഇവിടെ ഇപ്പോൾ ഉള്ളു, പല താരങ്ങളുടേയും പേര് വച്ച് പരാതികള്‍ കിട്ടിയിട്ടുണ്ടെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഷൂട്ട് ചെയ്ത ഭാഗം തന്നേയും ഉമ്മയേയും സഹോദരിമാരേയും കാണിക്കണമെന്ന് ഷെയ്ന്‍ ആവശ്യപ്പെടുമ്പോള്‍ അപ്പോള്‍ തന്നെ പാക്കപ്പ് പറയേണ്ടായിരുന്നുവോ.. തങ്ങളാണ് താരങ്ങളെ ഉണ്ടാക്കുന്നതെന്ന ബോധം സംവിധായകനും നിര്‍മാതാവിനും തിരക്കഥാകൃത്തിനും വേണം. ജോഷി സാറിനോട് ആരെങ്കിലും ഇത് പറയുമോ.. മോഹൻലാലോ ദിലീപോ അങ്ങനെ ആരെങ്കിലും ഇതുപോലെ ഒരു പരാതി കേൾപ്പിച്ചിട്ടുണ്ടോ, കാരണം അവർക്ക് അറിയാം ഇത് അവരുടെ ചോറാണെന്ന് എന്നും ശാന്തിവിള പറയുന്നു..
Leave a Reply