
ശ്രീദേവിക്ക് 640 കോടിയുടെ ഇന്‍ഷൂറന്‍സ് ഉണ്ടായിരുന്നു ! ബോണി കപൂറിനെ പൂര്‍ണമായും വിശ്വസിച്ച് കണ്ടിടത്തെല്ലാം ഒപ്പുവെച്ചിരുന്നു ! വെളിപ്പെടുത്തലുമായി നടി !
ഒരു സമയത്ത് ഇന്ത്യൻ സിനിമയിൽ തന്നെ ഏറെ പ്രശസ്തയായ അഭിനേത്രി ആയിരുന്നു ശ്രീദേവി. പേരുപോലെ തന്നെ അതിസുന്ദരിയായ ശ്രീദേവി അഭിനയിക്കാത്ത ഭാഷകൾ ചുരുക്കമാണ്, അവരുടെ ഡേറ്റിനായി ബോളിവുഡ് സിനിമ ലോകം കാത്തുനിന്ന ഒരു സമയം ഉണ്ടായിരുന്നു. കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ് ശ്രീദേവി ഇന്ത്യന്‍ സിനിമയില്‍ വളര്‍ന്ന് പന്തലിച്ചത്. മലയാളികൾക്കും അവർ പ്രിയങ്കരി ആയിരുന്നു. ദേവരാഗം ഇന്നും മലയാളികളുടെ ഇഷ്ട ചിത്രങ്ങളിൽ ഒന്നാണ്. ശ്രീദേവി നമ്മളെ വിട്ടു യാത്രയായിട്ട് ഇപ്പോൾ അഞ്ച് വര്‍ഷം ആയിരിക്കുകയാണ്.
ഇപ്പോഴിതാ ശ്രീദേവിയെ കുറിച്ച് നടിയുടെ ബാല്യ കാല സുഹൃത്തും നടിയുമായ കുട്ടി പദ്മിനി പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ശ്രീദേവി ഒരു രണ്ടാം കെട്ടുകാരനെ വിവാഹം കഴിക്കുന്നത് ആർക്കും തന്നെ ഇഷ്ടമല്ലായിരുന്നു. അന്ന് ശ്രീദേവിയുടെ എല്ലാം അവരുടെ അമ്മ ആയിരുന്നു. അമ്മയുടെ മരണത്തോടെയാണ് അവർ ബോണി കപൂറിന്റെ സ്നേഹ സാമീപ്യത്തിൽ വീണുപോയത്. വിവാഹിതനും കുട്ടികളും ഉണ്ടായിരുന്ന ബോണിയോട് ശ്രീദേവി ആദ്യ ഭാര്യയെ ഒഴിഞ്ഞിട്ട് വരാൻ പറഞ്ഞു. അങ്ങനെ ആ വിവാഹ മോചനത്തിന് ശേഷം ശ്രീദേവിയും ബോണിയും വിവാഹിതരായി.
വിവാഹത്തിന് മുമ്പ് ഞാൻ ശ്രീദേവിയെ ഒരിക്കൽ കണ്ടിരുന്നു, അപ്പോൾ ഞാൻ ചോദിച്ചു, നീ എന്തിനാണ് ഇങ്ങനെ ഒരു രണ്ടാം കെട്ടുകാരനെ വിവാഹം ചെയ്യുന്നത്. നിന്നെ വിവാഹം കഴിക്കാനായി എത്രയോ പേരാണ് കാത്ത് കിടക്കുന്നത്. ഒരു കുടുംബത്തിന്റെ കണ്ണുനീർ വീഴ്ത്തിയിട്ട് വേണോ നിനക്ക് വിവാഹം കഴിക്കാൻ എന്ന് ഞാൻ ചോദിച്ച്, അതൊന്നും നിനക്ക് പറഞ്ഞാൽ മനസിലാകില്ല, അതിനെ കുറിച്ച് ഒന്നും പറയണ്ടാ എന്ന് പറഞ്ഞു അവൾ ദേഷ്യപ്പെട്ടു. ആ പിണക്കം അവൾക്ക് എന്നോട് കുറച്ച് അധികം നാൾ ഉണ്ടായിരുന്നു.

ശ്രീദേവി ഒരുപാട് പണം ചിലവാക്കുന്ന്ന ആളായിരുന്നു. അവർ തന്റെ സൗന്ദര്യം നഷ്ടപ്പെടുമോ എന്ന് ഓർത്ത് ഒരുപാട് പ്ലാസ്റ്റിക്ക് സർജറികൾ ലണ്ടനിൽ പോയി ചെയ്തിരുന്നു, ഇപ്പോൾ അതുപോലെ തന്നെ ശ്രീദേവിയും കുട്ടികളും നല്ല പോലെ പണം ചെലവഴിക്കുന്നുണ്ട്. അതിനാല്‍ ധാരാളം പ്രോപ്പര്‍ട്ടികള്‍ വിറ്റിട്ടുണ്ട്. ഒരു ഘട്ടത്തില്‍ ശ്രീദേവിയുടെ സഹോദരി ലത സ്വത്തുക്കളുടെ പേരില്‍ കേസ് കൊടുത്തു. ലതയെ ഒരിക്കല്‍ കണ്ടപ്പോള്‍ ശ്രീയോട് നീ ചെയ്തത് തെറ്റല്ലേ, അവള് സമ്പാദിച്ച പണല്ലേ എന്ന് ചോദിച്ചു..
അപ്പോൾ അവൾ പറഞ്ഞു ബോണി കപൂറിനെ പൂര്‍ണമായും വിശ്വസിച്ച് കണ്ടിടത്തെല്ലാം ഒപ്പുവെക്കുന്നു, എല്ലാം വിറ്റ് തുലയ്ക്കുന്നു. ശ്രീദേവിക്ക് കോടികളുടെ സ്വത്തുക്കളുണ്ടായിരുന്നു. എല്ലാം പോയി ഇപ്പോള്‍ ആകെയുള്ളത് സിഐടി നഗറിലെ വീടാണ്. ബാക്കിയെല്ലാം വിറ്റു. 640 കോടിക്ക് ശ്രീദേവിക്ക് ഇന്‍ഷൂറന്‍സുണ്ട്. ആ പണത്തിനായി കൊല നടന്നതാണെന്ന ആരോപണവുമായി അന്ന് ഒരാൾ കേസ് കൊടുത്തിരുന്നു. പക്ഷെ ആ കേസ് തള്ളിപ്പോയി. ആഴ്ച തോറും മൂന്നര ലക്ഷം രൂപയോളം മൂന്ന് പേരുടെയും ഡ്രസിനും ആഭരണങ്ങള്‍ക്കുമായി ശ്രീദേവിയുടെ മക്കൾ പണം ചിലവാക്കുന്നു എന്നും അവർ പറയുന്നു…
Leave a Reply