വന്നപാടെ ഷെയിൻറെ ഉമ്മ, ആരാണ് പരാതി നൽകിയത് എന്ന് പറഞ്ഞ് വലിയ ബഹളമായിരുന്നു ! 25 ലക്ഷം രൂപ കൂടി തന്നില്ലെങ്കില്‍ അഭിനയിക്കില്ലെന്നും പറഞ്ഞു ! രഞ്ജിത്ത് പറയുന്നു !

ഷെയിൻ നിഗത്തിനും ശ്രീനാഥ്‌ ഭാസിക്കും സിനിമ സംഘടനകളുടെ ഭാഗത്ത് നിന്ന് വിലക്ക് ഏർപെടുത്തിയിരിക്കുകയാണ്. ഇതേ നടന്മാർക്ക് ഇതിന് മുമ്പും സമാനായ രീതിയിൽ സംഘടനകൾ നടപടികൾ എടുത്തിയിരുന്നു. ഇപ്പോഴിതാ ഈ നടന്മാരുടെ വിലക്കിൽ കൂടുതൽ വെളിപ്പെടുത്തലുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റും നിര്‍മ്മാതാവുമായ രഞ്ജിത്ത് എത്തിയിരിക്കുകയാണ്.

അദ്ദേഹം പറയുന്നത് ഷെയ്‌നെ വിലക്കിയത് ഒരു കാരണം കൊണ്ട് മാത്രമല്ല, പലപ്പോഴായി നടനെ കുറിച്ച് നിരവധി പരാതികൾ ലഭിച്ചിരുന്നു എന്നാണ്. ആ‌ര്‍ ഡി എക്‌സ് എന്ന സിനിമാ ലൊക്കേഷനിലുണ്ടായ സംഭവങ്ങള്‍ അതിൽ ഒന്ന് മാത്രമാണ്. 2019 സമാനമായ മറ്റൊരു പ്രശ്‌നം നേരിട്ടപ്പോള്‍ അത് പരിഹരിച്ച്‌ മുന്നോട്ടുപോയതാണ്. ഇപ്പോള്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുകയായിരുന്നു. അമ്മ, ഫെഫ്‌ക എന്നീ സംഘടനകള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോടൊപ്പം നില്‍ക്കുന്നത് അതുകൊണ്ടാണ്.

ഷെയ്‌ന്‍ അയാളുടെ ഏറ്റവും പുതിയ സിനിമ ആയ ആര്‍ ഡി എക്‌സ്ന്റെ ലൊക്കേഷനിന്‍ നിരവധി പ്രശ്നങ്ങളാണ് ഉണ്ടാക്കിയത്. ഒരു വലിയ സീക്വന്‍സ് ഷൂട്ട് ചെയ്യാനിരിക്കെ തന്റെ ഡേറ്റ് ഈ ദിവസം തീരുകയാണെന്നും 25 ലക്ഷം രൂപ കൂടി തന്നില്ലെങ്കില്‍ അഭിനയിക്കില്ലെന്നും ഷെയ്‌ന്‍ പറഞ്ഞു. സംഘടന ഇടപെട്ടാണ് അത് പരിഹരിച്ച്‌ ഷൂട്ട് തീ‌ര്‍ത്തത്. എന്നാൽ മറ്റു വഴികൾ ഇല്ലാതെ നിര്‍മാതാവ് പത്ത് ലക്ഷം രൂപ ഷെയിന് അതികം കൊടുക്കാമെന്നുപോലും സമ്മതിച്ചു. എന്നിട്ടും പിന്നെയും പല ഡിമാന്റുകളും ഷെയ്‌ന്‍ മുന്നോട്ടുവച്ചു.

അതുപോലെ കൊറോണ പേപ്പേഴ്‌സ് എന്ന സിനിമയുടെ പ്രൊമോഷന് വരില്ല എന്ന നിലപാടിൽ നിന്ന ഷെയിനെ സംഘടന ഇടപെട്ടാണ് അതും പരിഹരിച്ചത്. അതിനിടെ ആ‌ര്‍ ഡി എക്‌സില്‍ അഭിനയിച്ചയത്രയും സീന്‍ എഡിറ്റ് ചെയ്ത് കാണണമെന്ന് പറഞ്ഞു. ഒടുവില്‍ ഗതികെട്ട് സോഫിയാ പോള്‍ ഷെയ്‌നിന്റെ ആവഷ്യങ്ങള്‍ തങ്ങളോട് പറഞ്ഞു. അടുത്ത ദിവസം ഷെയ്‌ന്‍ ലോക്കേഷനില്‍ വന്നില്ല. ഇക്കാര്യം നിര്‍മാതാവ് തന്നെ വിളിച്ചറിയിച്ചപ്പോള്‍ താന്‍ ഇത് ഇടവേള ബാബുവിനെ അറിയിച്ചു. തുടര്‍ന്ന് ഷെയ്‌നും അമ്മയും ലൊക്കേഷനില്‍ എത്തി.

ഷെയിൻറെ അമ്മ വന്നപാടെ, ആരാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ പരാതി നല്‍കിയതെന്ന് പറഞ്ഞ് ബഹളം വച്ചു. തുടര്‍ന്ന് എഡിറ്റിംഗ് കാണണമെന്നും ആവശ്യപ്പെട്ടു. ശേഷം ഫെഫ്‌ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ സ്ഥലത്തെത്തി സംസാരിച്ചാണ് പ്രശ്നം ഒത്ത് തീർപ്പാക്കിയത്. ഞങ്ങൾ ഇതിനെ ബാൻ വിലക്ക് എന്നൊന്നും പറയുന്നില്ല, പക്ഷെ അവരെവച്ച്‌ സിനിമാ ചെയ്യാതിരിക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്കുണ്ടല്ലോ. അതുപോലെ തന്നെ ശ്രീനാഥ് ഭാസിയുടെ പ്രശ്‌നം പരിഹരിച്ചതാണ്. വീണ്ടും കുഴപ്പങ്ങളുണ്ടാക്കുകയാണ്. സകല നിര്‍‌മാതാക്കള്‍ക്കും ഡേറ്റ് നല്‍കി എല്ലാവരെയും കുഴപ്പത്തിലാക്കുന്നു. ആര്‍ക്കൊക്കെയാണ് കരാ‌ര്‍ ഒപ്പിട്ടുനല്‍കുന്നതെന്ന് അദ്ദേഹത്തിനുപോലും അറിയില്ല എന്നും രഞ്ജിത്ത് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *