നിർമ്മാതാവിന്റെ ഭർത്താവ് എന്റെ അമ്മയോട് മോ,ശ,മാ,യി പെരുമാറി ! പരാതി അടിസ്ഥാന രഹിതം, പരിഹാരം കാണണം ! ഷെയിൻ പറയുന്നു !

ഷെയിൻ നിഗത്തെയും ശ്രീനാഥ്‌ ഭാസിയെയും സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയത് വലിയ രീതിയിൽ വാർത്തയായിരുന്നു. നടന്മാർക്ക് എതിരെ സിനിമ സംഘടനകൾ എല്ലാം ഒറ്റകെട്ടായി എടുത്ത തീരുമാനമാണിത്. ഏപ്രില്‍ 25നാണ് ശ്രീനാഥ് ഭാസിക്കും ഷെയിന്‍ നിഗത്തിനും സിനിമാ സംഘടനകള്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. മയക്കുമരുന്നിനടിമകളായ നടൻമാരുമായി സഹകരിക്കില്ലെന്നും ശ്രീനാഥ് ഭാസിയും ഷെയ്‍ൻ നിഗവും നിര്‍മാതാക്കളുള്‍പ്പടെയുള്ള സഹപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണെന്നും നിർമാതാവ് രഞ്ജിത്ത് പറഞ്ഞിരുന്നു.

ആർ ഡി എക്സ് എന്ന സിനിമയുടെ സെറ്റിൽ ഷെയിൻ ആവശ്യമില്ലാത്ത വലിയ പ്രശ്നങ്ങൾ ഉണ്ടാക്കി എന്ന നിർമ്മാതാവിന്റെ രേഖാ മൂലമുള്ള പരാതിയും സംഘടനകൾ പുറത്ത് വിട്ടിരുന്നു. രണ്ടു നടന്മാരും തങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ ശേഷം അമ്മ താര സംഘടനയിൽ അംഗത്വം എടുക്കാൻ അപേക്ഷ കൊടുത്തിരുന്നു. ആര്‍ഡിഎക്സ് സിനിമയുടെ നിർമ്മാതാവായ സോഫിയ പോളിന്റെ പരാതിയിൽ ഷെയിൻ ഇപ്പോൾ  തന്റെ ഭാ​ഗം വിശദീകരിച്ച് സംഘനടയ്ക്ക് കത്ത് നൽകിയിരിക്കുകയാണ്.

പരാതി പൂർണ്ണമായും അടിസ്ഥാന രഹിതമാണ് എന്നാണ് ഷെയിൻ പറയുന്നത്. ആര്‍ഡിഎക്സ് സിനിമയുടെ സുപ്രധാന രംഗങ്ങളുടെ ഷൂട്ടിംഗ് മുടങ്ങിയതിന്താൻ കാരണമല്ലെന്നും,  സിനിമയുടെ എഡിറ്റിംഗിൽ താൻ ഇടപെട്ടിട്ടില്ല. എന്നാൽ  താൻ ചില പരാതികൾ ഉന്നയിച്ചപ്പോൾ എഡിറ്റിംഗ് കാണാൻ ഇങ്ങോട്ട് ആവശ്യപ്പെട്ടത് നിർമ്മാതാവ് ആണെന്നും ഷെയിന്‍ പറഞ്ഞു. ശാരീരിക പ്രശ്നങ്ങള്‍ കാരണം ഒരു ദിവസം സെറ്റിലെത്താന്‍ വൈകിയത് കൊണ്ട് നിർമ്മാതാവിൻ്റെ ഭർത്താവ് പോൾ തൻ്റെ അമ്മയെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്നും നടൻ കത്തിൽ പറയുന്നു. താൻ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ സംഘടന ഇടപെടണമെന്നും ഷെയിൻ കത്തിൽ‌ ആവശ്യപ്പെടുന്നു.

സിനിമയിൽ തനിക്ക് ആയിരിക്കണം കൂടുതൽ പ്രാധാന്യം എന്നും, ഒരു വലിയ സീക്വന്‍സ് ഷൂട്ട് ചെയ്യാനിരിക്കെ തന്റെ ഡേറ്റ് ഈ ദിവസം തീരുകയാണെന്നും 25 ലക്ഷം രൂപ കൂടി തന്നില്ലെങ്കില്‍ അഭിനയിക്കില്ലെന്നും ഷെയ്‌ന്‍ പറഞ്ഞു. സംഘടന ഇടപെട്ടാണ് അത് പരിഹരിച്ച്‌ ഷൂട്ട് തീ‌ര്‍ത്തത്. എന്നാൽ മറ്റു വഴികൾ ഇല്ലാതെ നിര്‍മാതാവ് പത്ത് ലക്ഷം രൂപ ഷെയിന് അതികം കൊടുക്കാമെന്നുപോലും സമ്മതിച്ചു. എന്നിട്ടും പിന്നെയും പല ഡിമാന്റുകളും ഷെയ്‌ന്‍ മുന്നോട്ടുവച്ചു എന്നാണ് നിർമ്മാതാവ് സോഫിയ പോൾ പറയുന്നത്.

ഷെയിൻ മാത്രമല്ല അദ്ദേഹത്തിന്റെ അമ്മയും എഡിറ്റിംഗിൽ ഇടപെടുന്നു എന്നും പരാതിയിൽ പറയുന്നു.  ഷൂട്ട് ചെയ്ത ഭാഗങ്ങൾ കണ്ട് ഷെയിനും അമ്മയും കണ്ട ശേഷം സിനിമയിൽ ഉള്ള പ്രാധാന്യം ഉറപ്പ് വരുത്തിയ ശേഷമെ തുടർന്ന് അഭിനയിക്കു എന്ന് നിലപാട് എടുത്തുവെന്നും പരാതിയിൽ പറഞ്ഞിരുന്നു. ഏതായാലും രണ്ടു നടന്മാരും ഇപ്പോൾ അമ്മ സംഘടനയെ ആശ്രയിച്ചിരിക്കുകയാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *