
ഷെയിൻ മാത്രമല്ല, ഇവന്മാരും പ്രശ്നക്കാരാണ് ! ഈസ്റ്ററിന് വീട്ടിൽ പോവാൻ പറ്റിയില്ല എന്ന് പറഞ്ഞ് സെറ്റിൽ പ്രശ്നമുണ്ടാക്കിയ ആന്റണി പെപ്പെ ! ശാന്തിവിള ദിനേശ് !
മലയാള സിനിമ രംഗത്തെ പ്രശ്നങ്ങൾ ഇപ്പോൾ വലിയ രീതിയിൽ വാർത്തയായി മാറിയിരിക്കുകയാണ്. ഷെയിൻ നിഗത്തെയും ശ്രീനാഥ് ഭാസിയെയും സിനിമയിൽ നിന്ന് വിലക്കിയിരിക്കുകയാണ്. ഇതിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്ത് വരുന്നത്. ഇപ്പോഴിതാ ഇതിനെ കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറയുന്നത് ഇങ്ങനെ, ഷെയിൻ മാത്രമല്ല പ്രശ്നക്കാർ വേറെയുമുണ്ട്. അവരെ കുറിച്ച് എന്തുകൊണ്ട് സോഫിയ പോൾ പരാതി നൽകിയില്ല എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
ആ വാക്കുകൾ ഇങ്ങനെ, ആർ ഡി എക്സ് എന്ന സിനിമയുടെ ലൊക്കേഷനിൽ ഷെയ്ൻ നിഗത്തിനെതിരെ മാത്രമേ പരാതി വന്നിട്ടുള്ളൂ. സോഫിയ ചെയ്തത് തെറ്റാണെന്ന് ഞാൻ പറയും. ആന്റണി പെപ്പെയും നീരജ് മാധവും സെറ്റിൽ കാണിച്ചതും കൂടെ എഴുതിക്കൊടുക്കണമായിരുന്നു. ഷെയ്നിനെ മാത്രം കൗണ്ടർ ചെയ്തതിൽ എനിക്ക് യോജിപ്പില്ല. കാരണം ഈ മൂന്ന് പേരും അവരവരെക്കാണ്ട് കഴിയുന്ന രീതിയിൽ സെറ്റിൽ തലവേദന ഉണ്ടാക്കിയെന്നാണ് എനിക്ക് കിട്ടിയ റിപ്പോർട്ട്.

നീരജ് മാധവ് സോഫിയക്ക് ഡേറ്റ് കൊടുത്തിട്ട് വെബ് സീരീസിലേക്ക് പോയ നീരജ് മാധവനെതിരെ രഞ്ജിത്തിന് പരാതി കൊടുത്തിട്ടില്ല. സെറ്റിൽ ഉഴിച്ചിലും പിഴിച്ചിലിനും ആൾക്കാരെ കൊണ്ടു വരുന്ന, എനിക്ക് ഈസ്റ്ററിന് വീട്ടിൽ പോവാൻ പറ്റിയില്ല എന്ന് പറഞ്ഞ് സെറ്റിൽ പ്രശ്നമുണ്ടാക്കിയ ആന്റണി പെപ്പെയും കുറിച്ച് സോഫിയ പരാതി പെടണമായിരുന്നു. ഫൈറ്റ് ചെയ്ത് ക്ഷീണിച്ചെന്നാണ് ഷെയ്ൻ നിഗം പറയുന്നത്. ഷൂട്ട് കണ്ടവർ പറയുന്നത് സർവത്ര ഡ്യൂപ്പ് ആയിരുന്നെന്നാണ്. ആനയുടെ കൊമ്പിലും ക്രെയ്നിലും ഒക്കെ തൂങ്ങിയ ജയൻ എവിടെ നിൽക്കുന്നു
ശ്രീനാഥ് ഭാസി പറയുന്നത് എഗ്രിമെന്റ് വെക്കുന്നത് എന്നെ കുരുക്കാനാണെന്നാണ്. കാരണം ഒരു ബോധവും ഇല്ലാത്ത ഇവനൊക്കെ ആരിൽ നിന്ന് അഡ്വാൻസ് വാങ്ങുന്നു, ആരുടെ പടത്തിൽ അഭിനയിക്കുന്നു എന്നൊന്നും ബോധമില്ലാത്ത് കൊണ്ട് എഗ്രിമെന്റ് വെച്ചാൽ കുരുങ്ങിപ്പോവും. ഇതൊന്നുമല്ല ഉമ്മ മരിച്ചത് കാരണം മമ്മൂട്ടി ഉംറയ്ക്ക് പോയത് നന്നായി. ഇല്ലെങ്കിൽ അദ്ദേഹം ആരുടെയും തൊഴിൽ നിഷേധിക്കരുത് എന്ന് പറഞ്ഞ് പൊതുസമ്മതാനാവാൻ ശ്രമം നടത്തിയേനെ. അല്ല ഇതിന് മുമ്പ് ശ്രീനാഥിനെ വിലക്കിയപ്പോൾ അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു. ഇവിടെ പല സംഭവങ്ങളിലും അദ്ദേഹം അങ്ങനെ കമന്റ് ചെയ്തിട്ടുണ്ട്. അദ്ദേഹം അങ്ങനെ പലരെയും വഴി വിട്ട് ജീവിക്കാൻ അനുവദിച്ച ആളാണ്. എന്തായാലും അദ്ദേഹം ആ കമന്റ് പറയാൻ ഇവിടെ ഇല്ല എന്നത് ഒരു വളരെ വലിയ ആശ്വാസമാണ്.
Leave a Reply