
ഞങ്ങൾ ഒരു പെൺ കുഞ്ഞിനെ ദത്ത് എടുത്തു ! ഇത് ഞങ്ങളുടെ ജീവിതത്തെ എല്ലാ അര്‍ത്ഥത്തിലും മാറ്റിമറിക്കുന്ന ഒന്നായി മാറി ! അഭിരാമിക്ക് ആശംസാപ്രവാഹം !
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറ്റവും കൂടുതൽ തിളങ്ങി നിന്ന അഭിനേത്രിയായിരുന്നു അഭിരാമി. മലയാളത്തിലും തമിഴിലും അവർ സൂപ്പർ സ്റ്റാർ ചിത്രങ്ങളിലൂടെ ഹിറ്റ് സിനിമകളുടെ ഭാഗമായി മാറുകയായിരുന്നു. 1995 ൽ അടൂർ ഗോപല കൃഷ്ണൻ സംവിധാനം ചെയ്ത ‘കഥാപുരുഷൻ’ എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് അഭിരാമി സിനിമയിൽ തുടക്കം കുറിക്കുന്നത്. ശേഷം 1999 ൽ റിലീസ് ചെയ്ത സുരേഷ് ഗോപി സൂപ്പർഹിറ്റ് ചിത്രം ‘പത്രം’ എന്ന സിനിമയിൽ കൂടിയാണ് വീണ്ടും സിനിമ ലോകത്ത് സജീവമാകുന്നത്. ശേഷം അതെ വര്‍ഷം തന്നെയാണ് അവർ ജയറാമിന്റെ നായികയായി ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രം ചെയ്തിരുന്നത്…
വളരെ പെട്ടെന്ന് തന്നെ അഭിരാമി സിനിമ ലോകത്ത് താരമായി മാറി, ശേഷം തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ എല്ലാം അവർ സിനിമകൾ ചെയ്തിരുന്നു, തമിഴിൽ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്ന അഭിരാമി, കമലഹാസൻ, ശരത് കുമാർ, അർജുൻ തുടങ്ങിയവർക്കൊപ്പം ചിത്രങ്ങൾ ചെയ്തിരുന്നു. 2009 ലാണ് വിവാഹം നടക്കുന്നത്.. മലയാളത്തിലെ ഒരുകാലത്തെ അറിയപ്പെടുന്ന യുക്തിവാദിയും സാഹിത്യ നിരൂപകനും ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു ‘പവനൻ’ എന്ന ആളുടെ ചെറുമകനാണ് അഭിരാമിയുടെ ഭർത്താവ് രാഹുൽ പവനൻ..

ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അഭിരാമി, ഇന്ന് ലോക മാതൃദിനത്തിൽ താൻ അമ്മയായ സന്തോഷമാണ് അഭിരാമി സമൂഹ മാധ്യമങ്ങളിൽ കൂടി പങ്കുവെച്ചത്. നടിയുടെ വാക്കുകൾ ഇങ്ങനെ, പ്രിയ സുഹൃത്തുക്കളെ ഞാനും രാഹുലും കല്കി എന്ന മകളുടെ അച്ഛനും അമ്മയും ആയി മാറിയ വലിയൊരു സന്തോഷം പങ്കിടുന്നത്തിന്റെ ത്രില്ലിലാണ്. കഴിഞ്ഞ വര്‍ഷമാണ് ഞങ്ങള്‍ ഒരു മകളെ ദത്തെടുത്തത്, അത് ഞങ്ങളുടെ ജീവിതത്തെ എല്ലാ അര്‍ത്ഥത്തിലും മാറ്റിമറിക്കുന്ന ഒന്നായി മാറി. ഒരു പുതിയ അമ്മ എന്ന നിലയില്‍ ഇന്ന് മദേഴ്സ് ഡേ ആഘോഷിക്കാനുള്ള ഭാഗ്യവും എനിക്ക് ഉണ്ടായി. ജീവിതത്തിലെ ഈ പുതിയ യാത്രയ്ക്ക് നിങ്ങളുടെ എല്ലാവരുടെയും ആശംസകളും പ്രാര്‍ത്ഥനയും പിന്തുണയും എനിക്കും എന്റെ കുടുംബത്തിനും വേണം,’ എന്നായിരുന്നു അഭിരാമി കുറിച്ചത്.
നിരവധിപേരാണ് അഭിരാമിയെ ആശംസകൾ അറിയിച്ച് എത്തുന്നത്. തിരുവനതപുരം ആയിരുന്നു അഭിരാമിയുടെ സ്വദേശം, അവിടെയയായിരുന്നു പഠനവും, ശേഷം 2004 ൽ അമേരിക്കയിലേക്ക് പോകുകയ്യായിരുന്നു അച്ഛന് അവിടെ യോഗ ഇസ്ടട്രക്റ്റർ ആയി ജോലി ചെയ്യുകയായിരുന്നു തനിക്കും അമേരിക്കയിൽ ചെന്നതിനു ശേഷം അവിടെ ഒരു കമ്പനിയിൽ ജോലി കിട്ടിയിരുന്നു, വിവാഹ ശേഷവും കുറെ ഏറെനാൾ അമേരിക്കയിൽ ആയിരുന്നു എന്നും അഭിരാമി പറഞ്ഞിരുന്നു.
Leave a Reply