
ബിജെപിയുടെ പിന്തുണയോടെ അടുത്ത ഇലക്ഷനിലും ഇടതുപക്ഷം തന്നെ ഇവിടെ ഭരണത്തില്‍ വരും ! ആ ഒരു ഭാഗ്യം സുരേഷ് ഗോപിക്ക് ലഭിച്ചു ! കൊല്ലം തുളസി പറയുന്നു !
സിനിമ സീരിയൽ രംഗത്തും ഏറെ ശ്രദ്ധ നേടിയ നടനാണ് കൊല്ലം തുളസി. അതുപോലെ പൊതുപ്രവർത്തന രംഗത്തും അദ്ദേഹം ഏറെ സജീവമായിരുന്നു. അടുത്തിടെ അദ്ദേഹം നടത്തിയ പല പ്രസ്താവനകളും വിവാദമായി മാറിയിരുന്നു. സ്വന്തം മൂ,ത്രം അദ്ദേഹം കുടിക്കുകയും മുഖം കഴുകകയും ചെയ്യും എന്ന് പറഞ്ഞത് ഏറെ ചർച്ചയായിരുന്നു. അതുപോലെ സിനിമ രംഗത്തെ പല താരങ്ങളെയും അദ്ദേഹം വിമർശിക്കുന്നതും പതിവാണ്. ഇപ്പോഴിതാ അത്തരത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
ആ വാക്കുകൾ ഇങ്ങനെ, വളരെ ചെറിയ കാലം മാത്രമേ താന്‍ ബിജെപിക്കൊപ്പം ഉണ്ടായിരുന്നുള്ളൂ. 14 നിയമസഭാ മണ്ഡലങ്ങളിലും നാല് പാര്‍ലമെന്റ് മണ്ഡലങ്ങളിലും ഓടി നടന്ന് പ്രചാരണം നടത്തിയിട്ടുണ്ട്. പാർട്ടിക്ക് വേണ്ടി ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്, കവലകള്‍ തോറും വാ വലിച്ചുകീറി പ്രസംഗിച്ച് ക്ഷീണിച്ച് അവശനായി ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. എന്നിട്ടും തന്നോട് ചുരുക്കം ചില ആളുകളല്ലാതെ ആരും ഒരു നന്ദിവാക്ക് പോലും പറഞ്ഞിട്ടില്ല. മാത്രമല്ല ചെറിയൊരു നാക്കുപിഴവിന്റെ പേരില്‍ തന്നെ നിഷ്കരുണം ഒറ്റപ്പെടുത്തി. അത് തന്നെ ദുഃഖിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തു. ഇത് കേരളത്തിലെ നേതാക്കളുടെ പൊതു സ്വഭാവമാണ്.

എന്നെ വേദനിപ്പിച്ച ഒരു സംഭവം കൂടിയാണത്. ആരെങ്കിലും വളര്‍ന്നുവരികയാണെങ്കില്‍ അവരെ തളര്‍ത്തുന്ന സമീപനമാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് ഉള്ളത്. എന്റെ തോന്നലിലിൽ സുരേഷ്ഗോപി മാത്രമാണ് അതില്‍ പെടാതെ രക്ഷപ്പെട്ടത്. അത് സുരേഷ് ഗോപിയുടെ ഭാഗ്യമാണ്. തനിക്ക് ആ ഭാഗ്യമുണ്ടായിട്ടില്ല എന്നാണ് കൊല്ലം തുളസി പറയുന്നത്. അതുപോലെ സുരേഷ് ഗോപി മാത്രമല്ല, മോഹൻലാലും മമ്മൂട്ടിയും ചാരിറ്റി ചെയ്യുന്നുണ്ട്.
ഒരുപാട് ഘട്ടങ്ങളിൽ പലരും അറിഞ്ഞും അറിയാതെയും അവർ സഹായിച്ചിട്ടുണ്ട്. കോവിഡ് സമയത്തും ഒക്കെ ആവശ്യക്കാരെ എല്ലാം സഹായിച്ചിട്ടുണ്ട്. സുരേഷ് ഗോപി ഇതിൽ നിന്നെല്ലാം വ്യത്യസ്തനാണ്. തന്റെ വരുമാനത്തിന്റെ പകുതിയും കാരുണ്യ പ്രവർത്തനങ്ങൾക്ക് ചിലവാക്കുന്ന ആളാണ്. ആവശ്യം അറിഞ്ഞ് അവിടെ ചെന്ന് സഹായിക്കാൻ മനസുള്ള ആളാണ്. പക്ഷെ അദ്ദേഹത്തിനുള്ള കുഴപ്പം, അദ്ദേഹം ചെയ്യുന്നത് പത്ത് പേർ അറിയണം എന്ന് അദ്ദേഹത്തിനുണ്ട്. അത് പക്ഷെ ഒരു തെറ്റായി തോന്നുന്നില്ല.
കാരണം ഇവരെപോലെയുള്ളവരെ മാതൃകയാക്കി മറ്റാരെങ്കിലും അങ്ങനെ ചെയ്യുന്നെങ്കിൽ ചെയ്തോട്ടെ, അതുപോലെ ഇവരെ ഒക്കെക്കാളും കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന ആളാണ് നടൻ ദിലീപ്. അത് പക്ഷെ അദ്ദേഹം ആരോടും പറയാറില്ല. അതുപോലെ ‘അമ്മ താര സംഘടനകളെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ഇടവേള ബാബുവിനെ അമ്മയുടെ ജനറല്‍ സെക്രട്ടറിയാകുന്നത് ഇപ്പുറത്ത് മമ്മൂട്ടിയും മോഹന്‍ലാലുമെന്ന രണ്ട് മതിലുകള്‍ അവിടെയുള്ളത് കൊണ്ടാണ്. ആ മതിലുകളുടെ മുന്നില്‍ നിന്നാണ് ഇടവേള ബാബു കളിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
Leave a Reply