
ക്ഷണിച്ചു വരുത്തി അപമാനിച്ചു ! റോബിനെ പുറത്താക്കി ബിഗ് ബോസ് ! അവിടെ നടക്കുന്നത് ചതിയാണ് ! റോബിൻ തുറന്ന് പറയുന്നു !
ഇപ്പോൾ ഏറെ ജനശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഷോയാണ് ബിഗ് ബോസ്, സീസൺ 4 ലെ ജനപ്രിയ താരമായിരുന്ന റോബിൻ രാധാകൃഷ്ണൻ കഴിഞ്ഞ ദിവസം സീസൺ 5 ൽ അഥിതിയായായി എത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും അദ്ദേഹത്തെ ബിഗ് ബോസിൽ നിന്നും പുറത്താക്കിയിരിക്കുകയാണ്. തിരികെ എയർപോർട്ടിൽ എത്തിയ അദ്ദേഹം ബിഗ് ബോസിനെതിരെയും ഏഷ്യാനെറ്റിനെതിരെയും വലിയ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. ഇനി വരുന്നില്ല എന്നറിയിച്ച തന്നെ വീണ്ടും പിന്തുടർന്ന് ബിഗ് ബോസിൽ എത്തിച്ച് അപമാനിച്ച് പറഞ്ഞ് വിട്ടിരിക്കുകയാണ് എന്നാണ് റോബിൻ ആരോപിച്ചത്.
എല്ലാം സ്ക്രിപ്റ്റഡ് ആണെന്നും അഖിൽ മാരാരിനെയും വിഷ്ണുവിനെയും മനപ്പൂർവ്വം പ്രോബോക്ക് ചെയ്യിപ്പിക്കണം എന്ന് തന്നോട് പറഞ്ഞിരുന്നു എന്നും, നിങ്ങൾ കാണുന്നതല്ല അവിടെ നടക്കുന്നത് ഫുൾ എഡിറ്റഡ് ആണെന്നും റോബിൻ ആരോപിക്കുന്നു. അതുപോലെ റോബിന്റെ ഭാവി വധു ആരതി പൊടിയും എയർപോർട്ടിൽ എത്തിയിരുന്നു. ആരതി പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു. ഏഷ്യാനെറ്റിലെ ബിഗ് ബോസ് സീസണ് 4 കണ്ട്രോള് ചെയ്തിരുന്നത് ഡോക്ടര്‍ റോബിന് രാധാകൃഷ്ണനായിരുന്നുവെന്ന് ഭാവി വധു ആരതി പൊടി. ബിഗ്ഗ് ബോസ്സിന്റെ കണ്ട്രോളില് നില്‍ക്കാതായപ്പോഴാണ് അദേഹത്തെ പുറത്താക്കിയത്. ബിഗ് ബോസിന്റെ സ്ക്രിറ്റ് അനുസരിച്ചല്ല റോബിന് രാധാകൃഷ്ണന് കളിച്ചതെന്നും ആരതി പറഞ്ഞു.

സീസൺ 4 ന്റെ ആ പവർ സീസൺ 5 ന് ഇല്ലായിരുന്നു. അത്കൊണ്ടാണ് റോബിനെ ആവിശ്യം വന്നത്. തുടര്‍ന്ന് വിളിച്ച് ബിഗ് ബോസ് ഹൗസില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് പുറത്താക്കുകയായിരുന്നുവെന്നും ആരതി പറഞ്ഞു. റോബിനെ എല്ലാവരും കൂടി ടാര്‍ഗറ്റ് ചെയ്യുകയായിരുന്നു. ഡോക്ടറെ അവര്‍ക്ക് ആവശ്യമായിരുന്നുവെന്നും ആരതി പൊടി പറയുന്നു. ഇപ്പോൾ റോബിന് ട്രോൾപൂരമാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്. സീസൺ 5 ൽ അഖിൽ മാരാർക്കാണ് ഇപ്പോൾ ആരാധകർ കൂടുതലും.
Leave a Reply