ജോലിയും കൂലിയും ഇല്ലാത്തവന് ഇവിടെ പെണ്ണില്ല എന്ന് അവർ എന്നോട് പറഞ്ഞു ! ഞാൻ ഇറങ്ങി വരാൻ പറഞ്ഞപ്പോൾ ലക്ഷ്മി വന്നതുമില്ല ! അഖിൽ മാരാർ പറയുന്നു !

സവിധായകൻ അഖിൽ മാരാർ ഇന്ന് ബിഗ് ബോസ് മത്സരാർത്ഥി കൂടിയാണ്, വെറും ഒരു  മത്സരാർത്ഥി അല്ല അഖിൽ ഇന്ന് ലക്ഷകണക്കിന് ആരാധകരുള്ള ആരാധകരുള്ള വിജയ സാധ്യതയുള്ള ആളാണ്. അഖിലിനെ  വെറുത്തവരെല്ലാം ഇന്ന് അഖില ഇഷ്ടപ്പെടുന്നവരാണ്. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും അഖിൽ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, രണ്ടുവർഷമായി മുടങ്ങികിടന്ന വീടിന്റെ പണിയുടെ കാര്യങ്ങൾ സംസാരിക്കാൻ രാഷ്ട്രീയക്കാരനായ തന്നെ കാണാൻവന്ന വക്കീലായ അമ്മയ്ക്ക് ഭാവിയിൽ എംഎൽഎയൊക്കെ ആകുമെന്ന് തോന്നുന്ന ചെറുപ്പക്കാരനെകൊണ്ട് മകളെ വിവാഹം കഴിപ്പിക്കാൻ തോന്നി. അങ്ങനെ ഞാൻ അവരുടെ വീട്ടിൽ പോകുകയും അവരുമായി സഹകരിക്കുകയും ചെയ്തു. അങ്ങനെ ധികം സൗഹൃദങ്ങളില്ലാത്ത ഒരാളായ ലക്ഷ്മിയ്ക്ക് എന്നോട് ഒരു അടുപ്പം തോന്നുന്നു, അത് പതിയെ പ്രണയം ആവുന്നു. ഞങ്ങളുടെ പ്രണയം രണ്ടുവർഷമൊക്കെ ആയപ്പോൾ എന്നെ ആ വീട്ടിൽ കയറ്റാതെയായി.

ലക്ഷ്മി അവരുടെ ഒറ്റമകളും, ഞാൻ അവരുടെ പൈസ കണ്ടിട്ട് അവളുടെ കൂടെ കൂടിയതാണ് എന്നൊക്കെ ആരൊക്കെയോ ചെന്ന് പറഞ്ഞു കൊടുത്താണ് എന്നെ വീട്ടിൽ കയറ്റാതെയാക്കിയത്. അങ്ങനെ എന്റെ അച്ഛൻ വിളിച്ച് അവരോട് ഒരു നിശ്ചയം നടത്തിവച്ചാലോ എന്ന് ചോദിച്ചപ്പോൾ ലക്ഷ്മിയുടെ വീട്ടുകാർ പറഞ്ഞത് തെക്ക് വടക്ക് തെണ്ടിതിരിഞ്ഞു നടക്കുന്നവന് കൊടുക്കാൻ ഇവിടെ പെണ്ണില്ല എന്നായിരുന്നു.

അത് കേട്ടതും ആ രാത്രി തന്നെ ഞാൻ അവരുടെ വീട്ടിൽ ചെന്നു, അവളും അവളുടെ അച്ഛനും അമ്മയും ഒക്കെയായിട്ട് ഉന്തും തള്ളുമൊക്കെയായി അവസാനം അവിടെയുള്ള ഡൈനിങ് ടേബിളും അടിച്ചു പൊട്ടിച്ചു. എന്നിട്ട് അവളോട് ഇറങ്ങി വരാൻ പറഞ്ഞു. അവൾ കൂടെ വരാതിരുന്നപ്പോൾ എല്ലാം ഇവിടെ അവസാനിച്ചുവെന്ന് കരുതി തിരിച്ചുപോന്നു. വീടിനടുത്ത് എത്താറായപ്പോൾ ഇറങ്ങിവരാമെന്ന് പറഞ്ഞ് അവൾ എന്നെ വിളിച്ചു. അവിടെ ചെന്നപ്പോൾ പ്രശ്നം ഉണ്ടാക്കേണ്ട കല്യാണം നടത്തിതരാം എന്നായി. പക്ഷേ ഞങ്ങളുടെ കയ്യിൽ പൈസയൊന്നും ഇല്ലെന്ന് പറഞ്ഞു.

സ്ത്രീധനം വാങ്ങരുത് എന്ന കാഴ്ചപ്പാട് ഉള്ളതുകൊണ്ട്, ഒരു കരിമണിമാല മാത്രം ഇട്ടുവരാമോ എന്നാണ് ഞാൻ ചോദിച്ചത്. അവർക്ക് പക്ഷേ അവരുടെ മോൾ സ്വർണം ഇട്ടുതന്നെ ഇറങ്ങണം എന്നായിരുന്നു. ഭാവിയിൽ ഞാൻ ആരേലുമൊക്കെയാകുമ്പോൾ എനിക്ക് വേദിയിൽനിന്ന് പ്രസംഗിക്കുമ്പോൾ പറയാനുള്ളതാണ്. അന്ന് നിന്റെ കല്യാണ ഫോട്ടോ കണ്ടോയെന്ന് ആരും ചോദിക്കാനിടവരരുത് എന്ന് ഞാനും പറഞ്ഞു. പക്ഷെ മകൾ സ്വർണ്ണമിട്ടുതന്നെ വിവാഹിതയാകണം എന്നത് അവരുടെ വലിയൊരു ആഗ്രഹമായിരുന്നു.

പക്ഷെ ഇപ്പോൾ സ്വർണ്ണം വാങ്ങാനോ, കല്യാണം നടത്താനോ ഉള്ള പൈസ തങ്ങളുടെ കൈയിൽ ഇല്ലന്ന് അവർ പറഞ്ഞപ്പോൾ പിന്ന ഒന്നും ആലോചിച്ചില്ല, 75 പവൻ കല്യാണ ദിവസത്തേക്ക് വാടകക്കും എടുത്തു, കല്യാണ ചിലവും ഓഡിറ്റോറിയം ബുക്ക് ചെയ്തതും പാചകക്കാരെ ഏർപ്പാടിക്കിയതുമെല്ലാം എന്റെ കാശിനു തന്നെയായിരുന്നു. അങ്ങനെ ജനുവരി ഒന്നിന് കല്യാണം നടന്നു എന്നും അഖിൽ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *