കേരളത്തിൽ BJP യെ എതിർക്കുന്ന മണ്ടന്മാർ അറിയാൻ…! കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാക്കിയ വ്യാജ അജണ്ട മാത്രമാണ് ഈ തീവ്ര ബിജെപി വിരുദ്ധത ! അഖിൽ മാരാർ !

ഇന്ന് സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ആളാണ് അഖിൽ മാരാർ. ബിഗ് ബോസിന് ശേഷം അഖിലിനെ പിന്തുണക്കുന്നവർ ഏറെയാണ്, ശ്കതമായ തുറന്ന് പറച്ചിലുകളാണ് അഖിലിനെ കൂടുതൽ ജനപ്രിയനാക്കുന്നത്. ഇപ്പോഴിതാ തന്നെ സംഘി എന്ന് വിളിച്ചു തന്റെ പേജ് പൂട്ടിക്കാൻ വരുന്ന ആളുകളോട് പ്രതികരണവുമായി അഖിൽ മാരാർ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്..

അഖിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ..  “എന്റെ പേജ് റിപ്പോർട്ട് ചെയ്തു പൂട്ടാൻ പോകുന്നുവെന്ന് ഉറക്കെ പ്രഖ്യാപിച്ച് സൈബർ ഗ്രൂപ്പുകളിൽ പോയി എന്നെ ചൊറിയാൻ വരുന്ന മറുപടികൾ എഴുതുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാശകരമായ അന്ത്യങ്ങൾക്ക് ഈ എഴുത്ത് സമർപ്പിക്കുന്നു. എന്നെ സ്നേഹിക്കുന്നവർ ഈ ലക്ഷ്യങ്ങൾക്കായി ഈ പോസ്റ്റ് പരമാവധി ഷെയർ ചെയ്തും ലൈക്ക് ചെയ്തും കമന്റ് ചെയ്തും നിങ്ങളുടെ പ്രതിഷേധം അറിയിക്കുക എന്നും അദ്ദേഹം പറയുന്നു.

നിങ്ങളുടെ പിന്തുണയാണ് എന്നെപ്പോലുള്ള തെറ്റുകൾക്കെതിരെ പ്രതികരിക്കാൻ ചെറുപ്പക്കാർക്ക് ധൈര്യം നൽകുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്നെ ചിലർ സംഘി ആക്കി. ഞാൻ മാത്രമല്ല, ഇടതുപക്ഷത്തെ ബോധപൂർവം എതിർക്കുന്നവർ ആരായാലും അവർ സംഘി ആക്കും അത് അവരുടെ പുതിയ നയമാണ്. സംഘി എന്നാൽ തലയിൽ ചാണകം വെച്ച വർഗീയവാദി എന്നാണർത്ഥം. അതാണ് പാർട്ടി പുറത്തിറക്കിയ പുതിയ ക്യാപ്‌സ്യൂൾ. ബോധമുള്ളവനെ സംഘിയാക്കിയാൽ അയാൾ പറയുന്നത് ആരും കേൾക്കില്ല.

ഇനി ഞാൻ എന്റെ അഭിപ്രായം പറയാം..  ബിഗ് ബോസിൽ വിജയിച്ചതിന് ശേഷം ഞാൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ പിന്തുണച്ചിട്ടുണ്ടെങ്കിൽ അത് കോൺഗ്രസിനെയാണ്. രമേശ് ചെന്നിത്തലയുടെ മയൂഖം പരിപാടിയും, പിന്നീട് ചാണ്ടി ഉമ്മനുവേണ്ടി പുതുപ്പള്ളിയിലെത്തി നേരിട്ട് പിന്തുണ അറിയിച്ചിരുന്നു. കാരണം ജനാധിപത്യത്തിന്റെ മഹത്വം വലിയ പ്രതിപക്ഷമാണ്. എതിർപ്പിന്റെ ശബ്ദമാകണമെന്ന് തോന്നി.

അതുപോലെ ഒരു ചോദ്യം കേരളത്തിൽ BJP യെ എതിർക്കുന്ന മണ്ടന്മാർ അറിയാൻ. ന്യൂനപക്ഷത്തെ പ്രീണിപ്പിച്ച് അധികാരത്തിൽ തുടരാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാക്കിയ വ്യാജ അജണ്ട മാത്രമാണ് ഈ തീവ്ര ബിജെപി വിരുദ്ധത. അതായത് കേരളത്തിൽ ബി.ജെ.പി ഒരു സീറ്റ് പോലും നേടുമോ എന്ന് അന്ധമായ ബി.ജെ.പി ഭക്തർക്ക് പോലും സംശയം ഉള്ളപ്പോൾ എന്തടിസ്ഥാനത്തിലാണ് ഞാൻ ആവശ്യത്തിനും അനാവശ്യത്തിനും അയ്യോ ബി ജെ പി അയ്യോ ബി ജെ പി എന്ന് വിളിച്ചു പറയുന്നത്.

ഈ വരുന്ന ലോക്‌സഭയിൽ തൃശ്ശൂരിൽ നിന്ന് സുരേഷ് ഗോപി സാർ ജയിക്കും എന്നൊരു നേരിയ സാധ്യത ഒഴിച്ചാൽ മറ്റൊരു സീറ്റിലും അവർക്ക് തന്നെ ഒരു പ്രതീക്ഷയില്ല. പിന്നെ ഞാൻ ഏതിനാണ് വെറുതെ ബിജെപിയെ എതിർത്ത് സമയം കളയുന്നത്. പക്ഷെ ഇനി ഇപ്പോൾ ആരൊക്കെ ബിജെപിയെ എത്രയൊക്കെ കുറ്റം പറഞ്ഞാലും അവർ കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്നതിൽ സംശയമില്ല. കാരണം ഉത്തരേന്ത്യയിലെ ജനങ്ങൾക്ക് സി.പി.എം എന്ന ഒരു പാർട്ടിയും എന്റെ ഫേസ്ബുക്ക് പോസ്റ്റും കേരളത്തിലെ മാധ്യമ ചർച്ചയും പോലും അറിയില്ല എന്നും അഖിൽ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *