സുരേഷേട്ടൻ ചെയ്ത കാര്യങ്ങളെ വിമർശിക്കുമ്പോൾ ആ വിമർശിക്കുന്ന കാര്യങ്ങളിൽ എത്രത്തോളം ശരിയുണ്ടെന്ന് മറ്റുള്ളവർ കണ്ടുകൊണ്ടിരിക്കുകയാണ് ! അഖിൽ മാരാർ !

മലയാള സിനിമ ലോകത്ത് എക്കാലവും ആരാധിക്കപ്പെടുന്ന സൂപ്പർ സ്റ്റാറാണ് സുരേഷ് ഗോപി, അദ്ദേഹത്തെ കുറിച്ച് ഇപ്പോഴതാ ബിഗ് ബോസ് വിജയിയും സംവിധായകനുമായ അഖിൽ മാരാർ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത് . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, “2018ൽ ഞാൻ എഴുതിയ ഒരു പോസ്റ്റ് ഉണ്ട്, അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും കോൺഗ്രസ് പാർട്ടിയുടെയും തകർച്ച സംഭവിക്കുമെന്ന്. ജനങ്ങളുടെ വർഗീയവികാരം കൂടി വരുന്നതുകൊണ്ട് ബിജെപി ശക്തമായ രാഷ്ട്രീയ പാർട്ടിയായി മാറുമെന്നും ഞാൻ പറഞ്ഞിരുന്നു.

അതുപോലെ ഞാൻ ഈ അടുത്തകാലത്ത് പറഞ്ഞിരുന്നു സുരേഷ് ഗോപി ജയിക്കും എന്ന്, അത് സുരേഷ് ഗോപിയുടെ പ്രവർത്തനം കണ്ടിട്ട് അദ്ദേഹം ചെയ്യുന്ന നന്മകൾ കണ്ടിട്ടോ അല്ല. സുരേഷേട്ടൻ ചെയ്ത കാര്യങ്ങളെ വിമർശിക്കുമ്പോൾ ആ വിമർശിക്കുന്ന കാര്യങ്ങളിൽ എത്രത്തോളം ശരിയുണ്ടെന്ന് മറ്റുള്ളവർ കണ്ടുകൊണ്ടിരിക്കുകയാണ്. സുരേഷേട്ടൻ ഒരു മാധ്യമപ്രവർത്തിയുടെ തോളിൽ തട്ടിയ സംഭവത്തെ വളച്ചൊടിച്ച് അദ്ദേഹത്തെ ആക്രമിക്കുമ്പോൾ ജനം അങ്ങേരുടെ കൂടെ നിൽക്കുള്ളു. പുള്ളിയുമായി ഞാൻ അത്ര വലിയ അടുപ്പമൊന്നുമില്ല.

അദ്ദേഹം എനിക്ക് ഒന്നും തരുമെന്ന് കരുതിയും അല്ല ഞാൻ ഈ പറയുന്നത്. പണ്ട് എയ്ഡ്സ് വന്നതിന്റെ പേരിൽ ചർച്ചയായ രണ്ടു കുട്ടികളുണ്ട്, ബെൻസണും ബെൻസിയും. ഞാനൊക്കെ സ്കൂളിൽ പഠിക്കുന്ന സമയത്ത്, സൂപ്പർസ്റ്റാറായി കത്തി നിന്ന സുരേഷ് ഗോപി ഈ കുട്ടികൾക്ക് വേണ്ടി നിന്നിട്ടുണ്ട്. എൻഡോസൾഫാൻ വിഷയം വന്ന സമയത്ത് അവിടുത്തെ ജനതയ്ക്ക് വേണ്ടിയും ആ മനുഷ്യൻ പോയിട്ടുണ്ട്. പ്രശസ്തിക്ക് വേണ്ടിയോ പണത്തിനുവേണ്ടിയോ അല്ല അദ്ദേഹം ഇതൊന്നും ചെയ്യുന്നത്. അദ്ദേഹം സ്വന്തം പൈസ എടുത്തതാണ് ആളുകളെ സഹായിക്കുന്നത്. ആളുകളെ സഹായിക്കുന്നതിൽ നിന്ന് അദ്ദേഹത്തിന് കിട്ടുന്ന ഒരു ആത്മസംതൃപ്തിയുണ്ട് അതിനു വേണ്ടി ചെയ്യുന്നതാണ് എന്നും അഖിൽ മാരാർ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *