ശ്രുതി ലക്ഷ്മി റിനോഷ് ബന്ധം ഒരു സഹോദര ബന്ധമാണ് എന്നെനിക്ക് തോന്നുന്നില്ല ! പുറത്തൊരു ജീവിതം ഉള്ളത് മറക്കരുത് ! വിമർശനവുമായി മനോജ് കുമാർ !

ബിഗ് ബോസ് ഷോക്ക് നിരവധി വിമർശകർ ഉണ്ടെങ്കിലും അതുപോലെ തന്നെ നിരവധിപേര് ആരാധകരുമാണ്. മറ്റു സീസണുകളെപോലെ ഇത്തവണയും ഏറെ ജനപ്രിയ താരങ്ങളേയും ഷോയിൽ മത്സരിക്കാൻ യെത്തുന്നുണ്ട്. ഇപ്പോഴിതാ ഇതിലെ രണ്ടു മത്സരാത്ഥികളെ കുറിച്ച് നടനും യുട്യുബറുമായ മനോജ് കുമാർ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹം തന്റെ യുട്യൂബിൽ പങ്കുവെച്ച വിഡിയോയാണ് ഏറെ ശ്രദ്ധനേടന്നത്. അദ്ദേഹം പറയുന്നത് ഇങ്ങനെ, ഒരു പ്രായം കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ സ്വന്തം അച്ഛനില്‍ നിന്ന് പോലും ശാരീരികമായി ഒരു അകലം പാലിക്കും. അങ്ങിനെയാണ് നമ്മുടെ ഒരു കള്‍ച്ചര്‍. ആ സാഹചര്യത്തില്‍ ശ്രുതിയുടെയും റിനോഷിന്റെയും ബന്ധം എനിക്ക് മനസ്സിലാക്കാന്‍ പറ്റുന്നില്ല.

ഞാൻ കണ്ടു വളർന്നത് വെച്ച്  പ്രായപൂര്‍ത്തിയായാല്‍ പെണ്‍കുട്ടികള്‍ അച്ഛന്റെ അടുത്ത് പോലും കിടക്കില്ല. ആ സ്ഥാനത്ത് ശ്രുതിയും റിനോഷും ആങ്ങളയും പെങ്ങളും ആണ് എന്ന് പറഞ്ഞ് ഒരു കട്ടിലില്‍ തന്നെ കിടക്കുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. സാധാരണ ബിഗ് ബോസിൽ ഇന്റസ്ട്രിയില്‍ തന്നെ ഉള്ള ആളുകളും, പരിചയമുള്ളവരും ഉണ്ടാവുമ്പോള്‍ ചില കാര്യങ്ങള്‍ തനിക്ക് വെട്ടിത്തുറന്ന് പറയാന്‍ സാധിയ്ക്കില്ല എന്ന് പറഞ്ഞുകൊണ്ടാണ് മനോജ് തുടങ്ങുന്നത്. ശ്രുതിയെ എനിക്ക് നേരിട്ട് അറിയാം. നല്ല അഭിനേത്രിയാണ്, നല്ല പെരുമാറ്റും. ശ്രുതിയുടെ കുടുംബവും അങ്ങിനെ തന്നെയാണ്. എന്നാല്‍ ബിഗ്ഗ് ബോസില്‍ ഇപ്പോള്‍ എന്താണ് സംഭവിയ്ക്കുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല.

എനിക്ക് എന്തോ ശ്രുതിയും റിനോഷും തമ്മിലുള്ള ബന്ധം ഒട്ടും അങ്ങോട്ട് ഡയജസ്റ്റ് ആവുന്നില്ല. സഹോദര ബന്ധം ആണെന്നും നല്ല സുഹൃത്തുക്കളാണ് എന്നും ഒക്കെ പറയുന്നുണ്ടെങ്കിലും കാണുന്നവര്‍ക്ക് അത് ബോധ്യമാവണം അല്ലോ. ഒരു പ്രായം കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ സ്വന്തം അച്ഛനില്‍ നിന്ന് പോലും ശാരീരികമായി ഒരു അകലം പാലിക്കും. ആ സാഹചര്യത്തില്‍ ശ്രുതിയുടെയും റിനോഷിന്റെയും ബന്ധം എനിക്ക് മനസ്സിലാക്കാന്‍ പറ്റുന്നില്ല.

ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അതുകൊണ്ട് എന്നെ സദാചാരവാദിയായി ഒന്നും കണക്കാക്കേണ്ടതില്ല. എന്റെ കണ്ണിന് അത് ശരിയായി തോന്നിയില്ല. ശ്രുതിയ്ക്ക് പുറത്തിറങ്ങിയാലും ഒരു ജീവിതം ഉള്ളതാണ്. അത് എന്തോ ആയിക്കോട്ടെ അതവരുടെ പ്രശ്‌നം. ഒരു പ്രശ്‌നവും ഭാവിയില്‍ ഉണ്ടാവാതിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു എന്നും മനോജ് പങ്കുവെച്ച വിഡിയോയിൽ പറയുന്നു. അദ്ദേഹത്തെ അനുകൂലിച്ചും വിമർശിച്ചു നിരവധിപേരാണ് രംഗത്ത് വരുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *