
ഐശ്വര്യയോട് എനിക്ക് അസൂയയാണ് ! എന്നെ തന്നെയാണ് ഞാൻ അവളിൽ കണ്ടത് ! അത്ഭുതമാണ് ! നടിയെ കുറിച്ച് വാചാലനായി വിക്രം !
മലയാളികൾ എക്കാലവും ആരാധിക്കുന്ന ഇഷ്ടപെടുന്ന നടനാണ് വിക്രം. അതുപോലെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിലേക്ക് എത്തി മായാനദി എന്ന സിനിമയിലെ അപ്പു എന്ന കഥാപാത്രത്തിൽ കൂടി മലയാളികളുടെ പ്രിയങ്കരിയായി മാറി ഇന്ന് തെന്നിന്ത്യൻ സിനിമയിൽ തന്നെ പ്രശസ്തയായ താരമായി മാറിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. പൊന്നിയൻ സെൽവൻ എന്ന ചിത്രമാണ് ഐശ്വര്യയെ ഇപ്പോൾ കൂടുതൽ ജനപ്രിയയാക്കി മാറ്റിയത്.
ഇപ്പോഴിതാ ഐശ്വര്യയെ കുറിച്ച് നടൻ വിക്രം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഐശ്വര്യയോട് തനിക്ക് അസൂയയുണ്ടെന്നാണ് വിക്രം പറയുന്നത്. അതിനുള്ള കാരണവും അദ്ദേഹം പൊന്നിയിന്‍ സെല്വന് രണ്ടാം ഭാഗത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിക്കിടയിൽ വ്യക്തമാക്കി. ഐശ്വര്യ ലക്ഷ്മിയാണ് തങ്ങളുടെ കൂട്ടത്തിലെ ഏറ്റവും വലിയ വര്ത്താനക്കാരിയെന്നും അവളോട് അസൂയയാണെന്നുമാണ് വിക്രം പറഞ്ഞത്. ഞങ്ങളുടെ കൂട്ടത്തിലെ ബേബിയില്‍ നിന്നും തുടങ്ങാം. ഐശ്വര്യ. ഐശ്വര്യ കാണിക്കുന്ന ആ ജിജ്ഞാസ എനിക്ക് ഭയങ്കര ഇഷ്ടമാണ്.
അത് കാണുമ്പോൾ എനിക്ക് എന്നെ തന്നെയാണ് ഓർമ വരുന്നത് എന്നെ തന്നെയാണ്. അതുപോലെ സിനിമയിലെത്താന്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. 36 വയസിലാണ് ഞാൻ സേതു ചെയ്യുന്നത്. വലിയ ഒരു ഗ്രൂപ്പിനൊപ്പം വര്‍ക്ക് ചെയ്യാന്‍ എനിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ അങ്ങനെ ഒരു അനുഭവം ഐശ്വര്യക്ക് ലഭിച്ചു. എപ്പോഴും ഐശ്വര്യക്ക് എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കണം. എന്റെ കൂടെ ഇരിക്കുമ്പോൾ എപ്പോഴും ഇങ്ങനെ അന്യന്റെ കഥ പറ, അത് പറ, ഇത് പറ, അപ്പോള്‍ എന്ത് പറ്റി അങ്ങനൊക്കെ ചോദിച്ചുകൊണ്ടിരിക്കും. ഇവള് ശല്യം ചെയ്യുവാണോയെന്ന് ഞാന്‍ വിചാരിച്ചു.

ഇനി ഇപ്പോൾ അവൾ ഇല്ലാതെ ഞങ്ങളെന്തെങ്കിലും സംസാരിച്ചുകൊണ്ടിരുന്നാല്‍ എന്താണ് പറയുന്നതെന്ന് ചോദിക്കും. സാമിയുടെ കാര്യമാണെന്ന് പറഞ്ഞാല്‍ എന്നോട് പിന്നെ പറയണേയെന്ന് പറഞ്ഞ് പോവും. ആ ഒരു എക്സൈറ്റ്മെന്റുണ്ട്. അഞ്ചാറ് മണിക്കൂര്‍ ഫ്ലൈറ്റിൽ ഇരുന്നാലും അവൾ എപ്പോഴും ഇങ്ങനെ തന്നെ സംസാരിച്ചുകൊണ്ടിരിക്കും. അത് ചിലപ്പോൾ നായ്കുട്ടിയെ പറ്റിയൊക്കെയാവും സംസാരിക്കുക. അവിടെ ഒരു പുഴുവിനെ കണ്ടോ എന്നൊക്കെ ചോദിക്കും. നീ എന്തോ ലോകത്തെ രക്ഷിക്കുന്ന കാര്യം പറയുമെന്നാണ് വിചാരിക്കുന്നത്. അല്ലെങ്കില്‍ കൊവിഡ് പോലെ എന്തെങ്കിലും പറയുമെന്നാണ് വിചാരിച്ചത് എന്നൊക്കെ തൃഷ പറയും.
അതുപോലെ ഞങ്ങൾ എല്ലാവരും ഇരിക്കുമ്പോള്‍ ഒരാള്‍ ഫോട്ടോ എടുക്കാന്‍ വന്നു. എല്ലാവരും ക്ഷീണിച്ച് ഇരിക്കുകയായിരിക്കും. അപ്പോള്‍ ഐശ്വര്യ മാത്രം ക്വിക്ക്, ക്വിക്ക് എല്ലാവരും എഴുന്നേല്ക്കെന്ന് പറഞ്ഞ് ബഹളം വെക്കും. എന്നിട്ട് തൃഷയോട് പോയി പറയും താൻ ക്ഷീണിച്ചെന്ന്. ക്ഷീണിച്ചിരിക്കുമ്പോള്‍ ഇങ്ങനെയാണെങ്കില്‍ അല്ലാത്തപ്പോള്‍ എങ്ങനെയായിരിക്കുമെന്ന് ഐശ്വര്യയോട് തൃഷ ചോദിക്കും. ആ എനര്‍ജി അതിശയകരമാണ്. ഐശ്വര്യയോട് അസൂയയാണ്. നിന്റെ സ്ഥാനത്ത് ഞാനാണെങ്കിലും ഇങ്ങനെയൊക്കെയെ ചെയ്യുകയുള്ളൂ എന്നാണ് വിക്രം പറയുന്നത്.
Leave a Reply