
അയാൾ കരുതി ഞാൻ കൂടെ കിടന്നതിന് ശേഷം പിറ്റേന്ന് രാവിലെ സന്തോഷത്തോടെ എഴുന്നേറ്റ് പോവുമെന്ന് ! അനുഭവം തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ് !
മലയാളികൾക്ക് എന്നും വളരെ പരിചിതയായ ആളാണ് രഞ്ജിനി ഹരിദാസ്, അവതാരകയായും അഭിനേത്രിയായും ശ്രദ്ധ നേടിയ രഞ്ജിനി പല ശക്തമായ തുറന്ന് പറച്ചിലുകളും നടത്തിയിട്ടുള്ള ആളാണ്, തനിക്ക് ശെരിയെന്ന് തോന്നിയത് മുഖം നോക്കാതെ പറയുന്ന രഞ്ജിനി അതുകൊണ്ട് തന്നെ പല വിമർശനങ്ങളും നേരിട്ടിട്ടുണ്ട്. ഇപ്പോഴും അവിവാഹിതയായി തുടരുന്ന രഞ്ജിനി അടുത്തിടെ തന്റെ അടുത്ത സുഹൃത്ത് ശരത്തുമായി പ്രണയത്തിലാണ് എന്നും. വിവാഹം എന്ന കോൺട്രാക്റ്റിനോട് താല്പര്യമില്ല എന്നും ലിവിങ് റിലേഷനാണ് താൽപര്യമെന്നും രഞ്ജിനി തുറന്ന് പറഞ്ഞിരുന്നു.
എന്നാൽ ഇപ്പോഴിതാ തന്റെ ജോലിക്കിടെ തനിക്ക് ഉണ്ടായ ഒരു അനുഭവം തുറന്ന് പറയുകയാണ് രഞ്ജിനി. അവരുടെ വാക്കുകൾ ഇങ്ങനെ, എനിക്ക് അത്ര പരിചയമില്ലാത്ത സ്ഥലത്ത് വര്‍ക്കിന് പോയതിന് ശേഷം എന്റെ കൂടെ ആരുമില്ലെങ്കില്‍ ജോലി കഴിഞ്ഞ ഉടനെ തന്നെ ഞാന്‍ അവിടെ നിന്നും പെട്ടെന്ന് തന്നെ പോകാൻ നോക്കാറുണ്ട്. എന്നാൽ അങ്ങനെ പറ്റാതിരുന്ന ഒരു ദിവസം പെയ്മെന്റിന്റെ കാര്യം പറയാന്‍ അയാള്‍ രാത്രി എന്റെ അടുത്തു വന്നു. ഇന്ന് ഇവിടെ നിന്നിട്ട് പോയാല്‍ പോരെ എന്ന് ചോദിച്ചു. ഏയ് അതൊന്നും പറ്റില്ല. എനിക്കിന്ന് തന്നെ വീട്ടില്‍ പോവണമെന്ന് ഞാനും പറഞ്ഞു. സത്യത്തില്‍ മരമണ്ടിയായ എനിക്ക് കാര്യം മനസിലായില്ല.

ശേഷം അയാൾ പച്ചക്ക് തന്നെ കാര്യം പറഞ്ഞു, അതല്ല, ഈ പരിപാടിയുടെ കോർഡിനേറ്റർ പറഞ്ഞു ഇന്ന് രാത്രി ഇവിടെ നിന്ന്, അദ്ദേഹത്തിന്റെ കൂടെ കിടന്നതിന് ശേഷം പിറ്റേന്ന് രാവിലെ സന്തോഷത്തോടെ ഞാന്‍ എഴുന്നേറ്റ് പോവുമെന്ന് പൊക്കോളും എന്ന്… കോര്‍ഡിനേറ്റര്‍ അങ്ങനെ പറഞ്ഞോ, എങ്കില്‍ പിന്നെ അതറിയണമല്ലോ എന്ന് കരുതി ലോബിയിലേക്ക് പോയി. എന്നിട്ട് കോര്‍ഡിനേറ്ററെ വിളിച്ചു. പിന്നാലെ അവിടെയുള്ള ഡ്രൈവര്‍ അടക്കം എല്ലാവരെയും വിളിച്ചു. ഞാൻ നിങ്ങളോട് അങ്ങനെ പറഞ്ഞാരുന്നോ, ഇയാളുടെ കൂടെ കിടക്കും എന്ന് പറഞ്ഞ് കാശ് വാങ്ങിയിരുന്നോ എന്ന് തന്നെ എല്ലാവരുടെയും മുന്നിൽ വെച്ച് തന്നെ ചോദിച്ചു. റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ എത്തിയപ്പോൾ ആയിരുന്നു രഞ്ജിനി ഇത് പറഞ്ഞത്. എന്നത്തേയും പോലെ രഞ്ജിനിയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേര് കമന്റുകൾ രേഖപെടുത്തിയിരുന്നു.
Leave a Reply