എന്റെ ജീവിത സാഹചര്യങ്ങൾ ആണ് എന്നെ ഇങ്ങനെ ആക്കി മാറ്റിയത് ! ഞാനൊരു പാവമായിരുന്നു ! അതോടെ അതിനൊരു തീരുമാനമായി ! ഇപ്പോഴത്തെ ജീവിതത്തെ കുറിച്ച് രഞ്ജിനി ഹരിദാസ് !

അവതാരക നടി എന്നീ നിലകളിൽ മലയാളികൾക്ക് വളരെ പരിചിതയായ ആളാണ് രഞ്ജിനി ഹരിദാസ്. പല തുറന്ന് പറച്ചിലികൾ കൊണ്ടും വ്യക്തമായതും അതിലുപരി ശക്തമായതുമായ നിലപാടുകൾ എടുക്കുന്ന ആളായത്കൊണ്ടും ഏറെ ഹേറ്റേഴ്‌സ് ഉള്ള ആളുകൂടിയാണ് രഞ്ജിനി ഹരിദാസ്. പലപ്പോഴും തന്റെ ജീവിതത്തെ കുറിച്ച് രഞ്ജിനി തുറന്ന് പറഞ്ഞിട്ടുണ്ട്.  അത്തരത്തിൽ ഇപ്പോഴതാ റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ കൂടി രഞ്ജിനി പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

എനിക്ക് പണ്ടുമുതലേ ആണുങ്ങളുടെ സ്വഭാവമാണ്, അത് കൂടുതലായും ഞാൻ വളർന്ന് വന്ന സാഹചര്യം കൊണ്ടുകൂടിയാണ്. പ്രണയം ഉണ്ടായപ്പോഴാണ് എന്റെ ഉള്ളിലെ സ്ത്രീത്വത്തെ കുറച്ചെങ്കിലും വെളിയിൽ കൊണ്ടുവന്നത്. ശരത് എന്റെ സുഹൃത്തായിരുന്നു, ഞങ്ങൾ പ്രണയത്തിലാണ്. എന്റെ പോലത്തെ വ്യക്തി തന്നെയാണ് ശരത്തും. എന്റെ ഒരു ആണ്‍ വേര്‍ഷന്‍ എന്ന് പറയാം. ഇപ്പോള്‍ അടിയാണ്. നാളെ എന്താണെന്ന് അറിയില്ല.

എന്റെ അമ്മ എന്നോട് എപ്പോഴും പറയുന്നത് നീ ഒരു  കല്യാണം കഴിച്ച്‌ മറ്റൊരു  ചെക്കന്റെ ജീവിതം തുലയ്ക്കരുത് എന്നാണ്. എനിക്കും ജീവിതത്തില്‍ വളരെ സ്പെഷ്യലായ റിലേഷന്‍ഷിപ്പുകള്‍ ഉണ്ടായിട്ടുണ്ട്. അവരില്‍ പലരും ഇപ്പോള്‍ ഹാപ്പിലി മാരീഡാണ്. അതില്‍ ഒരു സീരിയസ് ആയ റിലേഷന്‍ ഉണ്ടായിരുന്നു. ചെറുപ്പം മുതലേ അറിയുന്നത്, നല്ല ശ്കതമായ പ്രണയമായിരുന്നു. പക്ഷെ ഒരു ദിവസം എന്റെ അമ്മ അവനെ വിളിച്ചിരുത്തി പറഞ്ഞത്, മോനെ നീ ഇവളെ ഒരിക്കലും കെട്ടരുത് എന്നാണ്. നിന്റെ ജീവിതം കുളമാകുമെന്ന്. അതും എന്റെ മുന്നില്‍ വെച്ച്‌. നിങ്ങള്‍ എന്ത് അമ്മയാണ് എന്ന് തോന്നി, എന്താണ് അമ്മ ഇങ്ങനെ പറയുന്നതെന്ന് ചോദിച്ചപ്പോള്‍ സത്യമല്ലേ പറയുന്നതെന്ന്. അമ്മ ഇപ്പോഴും പറയാറുണ്ട് നീ ഡേറ്റ് ചെയ്ത ഏറ്റവും മികച്ച ആള്‍ അതാണെന്ന്. അവന്‍ പാവം ആയിരുന്നു.

ഞാനും സത്യത്തിൽ ഒരു പാവമായിരുന്നു, എന്റെ ജീവിതാനുഭവങ്ങൾ എന്നെ പരുക്കയാക്കി. എന്തുതന്നെ ആയാലയം നമ്മൾ സന്തോഷത്തോടെ ഇരിക്കുക അതാണ് പ്രധാനം, പ്രണയത്തിലായാലും ജോലിയില്‍ ആയാലും വീട്ടില്‍ ഇരിക്കുകയാണെങ്കിലും സന്തോഷത്തിലായിരിക്കുക സമാധാനത്തിലായിരിക്കുക. അതാവണം ജീവിതത്തിന്റെ പരമമായ ലക്ഷ്യം, അത് എന്തില്‍ നിന്നായാലും കണ്ടെത്തണം. നമ്മൾ നമ്മളെ തന്നെ സ്നേഹിക്കണം അല്ലെങ്കിൽ ജീവിതം പരാജയമാണ്. സ്ത്രീകള്‍ക്ക് കരുത്ത് നില്‍ക്കുന്നത് പണമാണെന്നാണ് രഞ്ജിനിയുടെ അഭിപ്രായം. പണമാണ് സ്വതന്ത്ര്യം നല്‍കുന്നത്. ഇഷ്ടമുള്ള രീതിയില്‍ ജീവിക്കാൻ പണം ആവിശ്യമാണെന്നും, മറ്റുള്ളവന്റെ ആശ്രയിച്ച് കഴിയാതെ. മുന്നോട്ട് പോകണം എന്നും രഞ്ജിനി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *