ഇനി ഒരു വിവാഹമില്ല, ഉണ്ടെങ്കിൽ അത് ലിവിങ് ടുഗെതര്‍ ആയിരിക്കും ! പണമാണ് സ്വതന്ത്ര്യം നല്‍കുന്നത്, ജീവിതത്തെ കുറിച്ച് രഞ്ജിനിമാർ പറയുന്നു !

ഗായിക രഞ്ജിനി ജോസും, അവതാരകയും അഭിനേത്രിയുമായ രഞ്ജിനി ഹരിദാസും വളരെ അടുത്ത സുഹൃത്തുക്കളാണ്, ലിവിങ് റിലേഷനുള്ള രഞ്ജിനി  ഹരിദാസും, വിവാഹ മോചിതയായ രഞ്ജിനി ജോസും ഇതിന് മുമ്പ് തങ്ങളുടെ ജീവിതത്തെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഒരു സമയത്ത് രഞ്ജിനി ജോസും ഗായകൻ വിജയ് യേശുദാസും തമ്മിൽ പ്രണയമാണ് എന്ന തരത്തിൽ ചില ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ തങ്ങളുടെ ജീവിതത്തിൽ ഒരു വിവാഹമെന്നത് ഇനി ഉണ്ടാകില്ല എന്നാണ് രണ്ടു രഞ്ജിനിമാരും ഒരുപോലെ പറയുന്നത്. ഒരുപക്ഷെ ഒരു ലിവിങ് ടുഗതർ ഉണ്ടാകാം എങ്കിലും ഉടമ്പടികൾ പാലിക്കേണ്ടി വരുന്ന ഒരു വിവാഹ കരാറിന് തങ്ങൾ ഒരിക്കലും തയ്യാറാകില്ലെന്നാണ് ഇരുവരും പറയുന്നത്.

ഞാൻ ഒരു ഷൂ,ട്ടിന് ഇടക്ക് നി,ൽക്കുമ്പോഴാണ് ശെരിക്കും ആദ്യമായി ഞാനും വി,ജയ് യേശുദാസും തമ്മിൽ പ്രണയമാണ് എന്ന രീതിയിലുള്ള വാർത്തകൾ കാണുന്നത്. ഞങ്ങൾ ഒരുമിച്ച് എടുത്ത ഒരു ചിത്രവും ചേർത്ത് വെച്ചായിരുന്നു വാർത്ത. ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കൾ മാത്രമാണ്. അപ്പോൾ തന്നെ വിജയ് യെ വിളിച്ച് ഞാൻ ഈ കാര്യം പറഞ്ഞപ്പോൾ, നമ്മൾ പ്രണയത്തിലാണ് എന്ന് ഞാൻ ഇതുവരെ അറിഞ്ഞില്ലല്ലോ എന്നായിരുന്നു വിജയ് പറഞ്ഞത്. നല്ല രീതിയില്‍ ഒരു വിവാഹ ബന്ധം വര്‍ക്കൗട്ട് ചെയ്യുന്നവര്‍ക്ക് വിവാഹ ജീവിതത്തിലൂടെ മുന്നോട്ട് പോവാം. പക്ഷെ എന്റേത് വര്‍ക്കൗട്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഇനി വിവാഹമാന്നും ഉണ്ടാവില്ല.

അതല്ല ഇനിയുള്ള ജീ,വിതത്തിൽ ഒരു കൂട്ട് വേണമെന്ന് തോന്നുകയാണെങ്കിൽ അത് ഒരു ലിവിങ് ടുഗെതര്‍ ആവും. പിന്നെ ജീവിതമല്ലേ, ഇനി മുന്നോട്ട് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയില്ലല്ലോ.. അതുപോലെ രഞ്ജിനി ഹരിദാസ് പറയുന്നത് ഇങ്ങനെ, വിവാഹം ഒരു സോഷ്യല്‍ കോണ്‍ട്രാക്ടാണ്, എനിക്കൊരിക്കലും മറ്റൊരാള്‍ പറയുന്നത് പോലെ ജീവിക്കാനാവില്ല. മറ്റുള്ളവരെ ബോധ്യപ്പെടുത്താനായിട്ട് ഒരു പേപ്പറില്‍ ഒപ്പിട്ട് ചെയ്യേണ്ടതല്ല. എനിക്ക് സ്വയം ബോധ്യപ്പെടണം. അതിനെനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ശരത്തുമായുള്ള ജീവിതത്തിൽ ഞാൻ ഹാപ്പിയാണ്.

എന്നിവെച്ചാൽ അതും ഒരിക്കലും ഒരു വി,വാഹത്തിലേക്ക് എത്തില്ല. എന്തെങ്കിലും പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഞങ്ങളത് സംസാരിച്ച് തീര്‍ക്കും. പക്ഷേ കല്യാണം കഴിച്ചാല്‍ അവരുടെ പ്രതീക്ഷകള്‍ കൂടും. അത് കൊടുക്കാന്‍ എനിക്കാവില്ല. സ്ത്രീകള്‍ക്ക് കരുത്ത് നില്‍ക്കുന്നത് പണമാണെന്നാണ് രഞ്ജിനിയുടെ അഭിപ്രായം. പണമാണ് സ്വതന്ത്ര്യം നല്‍കുന്നത്. ഇഷ്ടമുള്ള രീതിയില്‍ ജീവിക്കാൻ പണം ആവിശ്യമാണെന്നും, അത് തങ്ങൾ പഠിച്ചുവെന്നും രഞ്ജിനിമാർ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *