
‘അച്ഛന്റെ അല്ലേ മകൻ’ ! അവൻ തിരഞ്ഞെടുത്ത മേഖലയിൽ അവൻ ഉയരങ്ങളിൽ എത്തുമെന്ന് എനിക്കറിയാം ! പൊതുവേദിയിൽ വികാരഭരിതയായി രോഹിണി !
ഒരു സമയത്ത് ഇന്ത്യൻ സിനിമ ആരാധിച്ചിരുന്ന നടനായിരുന്നു രഘുവരൻ. അതുപോലെ സൗത്തിന്ത്യൻ സിനിമയിൽ ഏറെ തിളങ്ങി നിന്ന അഭിനേത്രി ആയിരുന്നു രോഹിണി. 1996 ലാണ് രോഹിണിയും രഘുവരനുമായി വിവാഹം കഴിക്കുന്നത്. പക്ഷെ ഏറെ നാളത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം രഘു അമിതമായ പല ദുശീലങ്ങളിലേക്കും വീണു പോകുക ആയിരുന്നു. രോഹിണി ഇപ്പോഴും രഘുവിന്റെ ഓർമകളിൽ തന്നെയാണ് ജീവിക്കുന്നത് എന്നത് അവരുടെ വാക്കുകളിൽ കൂടി വ്യക്തമാണ്.
അടുത്തിടെ നടനെ ആദരിച്ചുകൊണ്ട് നടന്ന ഒരു ചടങ്ങിൽ രോഹിണി പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. അവരുടെ ആ വാക്കുകൾ ഇങ്ങനെ, കരിയറിൽ ശ്രദ്ധ നൽകിയ രഘുവരൻ തന്റെ ആരോഗ്യം ശ്രദ്ധിച്ചിരുന്നില്ല. രാവിലെ ഒരു സീൻ തുടങ്ങിയാൽ ആ സീൻ അവസാനിക്കുന്നത് വരെയും ഭക്ഷണം കഴിക്കില്ല. അദ്ദേഹത്തിന് ഡയബറ്റിസും അൾസറും ഉണ്ടായിരുന്നു. എന്നാൽ അതൊന്നും ഗൗനിക്കാതെ ഒരു ചായ മാത്രം കുടിച്ച് സി,ഗ,രറ്റ് വലിച്ചിരിക്കും. ഭക്ഷണം കഴിച്ച് വന്നാൽ തനിക്ക് പിന്നീട് കഥാപാത്രത്തിലേക്കിറങ്ങാൻ പറ്റില്ലെന്നാണ് രഘു പറയുന്നത്.
രഘു എപ്പോഴും തന്റെ കരിയറിനോട് വളരെ ആത്മാർത്ഥ കാണിച്ച വ്യക്തി ആയിരുന്നു. അതുകൊണ്ട് തന്നെ തന്റെ ആരോഗ്യ കാര്യത്തിൽ അദ്ദേഹം ഒട്ടും ശ്രദ്ധ കൊടുത്തിരുന്നില്ല. രാവിലെ ഒരു സീൻ തുടങ്ങിയാല്‍ ആ സീൻ അവസാനിക്കുന്നത് വരെയും ഭക്ഷണം കഴിക്കില്ല. അദ്ദേഹത്തിന് ഡയബറ്റിസും അള്‍സറും ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും ഗൗനിക്കാതെ ഒരു ചായ മാത്രം കുടിച്ച് സിഗരറ്റ് വലിച്ചിരിക്കും. ഭക്ഷണം കഴിച്ച് വന്നാല്‍ തനിക്ക് പിന്നീട് കഥാപാത്രത്തിലേക്കിറങ്ങാൻ പറ്റില്ലെന്നാണ് രഘു പറയാറെന്ന് രോഹിണി ഓര്‍ത്തു.

രീതികളിൽ മകൻ ഋഷി അച്ഛന്റെ തനി പതിപ്പാണ്. രഘു എത്രത്തോളം തന്റെ സിനിമാ കരിയറിനോട് ആത്മാര്‍ത്ഥത കാണിച്ചോ അത്രമാത്രം മകൻ ഋഷി തന്റെ മെഡിക്കല്‍ ഫീല്‍ഡിനോട് ആത്മാര്‍ത്ഥ കാണിക്കുന്നു. തെരഞ്ഞെടുത്ത മേഖലയില്‍ അവൻ ഉയരത്തിലെത്തുമെന്ന് എനിക്കറിയാം. കാരണം അദ്ദേഹത്തിന്റെ മകനല്ലേ. ഞങ്ങൾ സുഹൃത്തുക്കളായി നേരത്തെ അറിയാമായിരുന്നു എങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് ഞാൻ പോയത് ഒരു ആരാധികയായാണ്. കല്യാണം കഴിഞ്ഞ ശേഷം പലര്‍ക്കും ആശ്ചര്യമായിരുന്നു.
എല്ലാവരും കരുതിയത് പോലെ തന്നെ വളരെ കുറച്ച് കാലം മാത്രമാണ് ഞങ്ങള്‍ ഒരുമിച്ച് ജീവിച്ചിരുന്നത്. അദ്ദേഹത്തെ പൂര്‍ണമായും എനിക്ക് പോലും മനസ്സിലായിട്ടില്ല. ഒരുപക്ഷെ മനസ്സിലാക്കിയിരുന്നെങ്കില്‍ വേറൊരു രീതിയില്‍ ഇവ കൈകാര്യം ചെയ്യാമായിരുന്നെന്ന് ഞാൻ വിചാരിക്കും. ആ ഖേദം എനിക്കിന്നുമുണ്ട്. അദ്ദേഹം വളരെ കുറച്ച് സമയമേ ഉറങ്ങുമായിരുന്നുള്ളൂ. പുറത്തൊക്കെ നിങ്ങള്‍ കാണുമ്പോൾ അദ്ദേഹം അധികം സംസാരിക്കില്ല. പക്ഷെ വീട്ടില്‍ ഒരുപാട് സംസാരിക്കുമായിരുന്നു. ധാരാളം വീഡിയോകള്‍ എടുത്തിട്ടുണ്ട്. എന്നാല്‍ മകൻ ഋഷിയുടെ നിര്‍ബന്ധം കാരണം അതൊന്നും പുറത്ത് വിട്ടിട്ടില്ല. കാരണം അതില്‍ അവനും ഉണ്ട്. അത് അവന്റെ സ്വകാര്യതയാണ്, ഒരിക്കലും ഒരു സെലിബ്രറ്റി ലൈഫ് മകൻ ഇഷ്ടപ്പെടുന്നില്ല എന്നും രോഹിണി പറയുന്നു.
Leave a Reply