‘എന്നെ അത്ഭുതപ്പെടുത്തിയ പ്രതിഭ’, ഞാൻ ഇത് തകർക്കും എന്ന അദ്ദേഹത്തിന്റെ ആ ആത്മവിശ്വാസം ! മാമുക്കോയയെ കുറിച്ച്‌ പൃഥ്വി പറയുന്നു !!!

മലയാള സിനിമയുടെ കോമഡി രാജാക്കന്മാരിൽ ഒരാളായിരുന്നു മാമുക്കോയ. അദ്ദേഹത്തെ കുറിച്ച് പറയാൻ വാക്കുകൾ മതിയാകില്ല, ഇന്നും നമ്മൾ ഓർത്തിരുന്ന് ചിരിക്കാൻ പാകത്തിനുള്ള ഒരുപാട് നല്ല നർമ്മ മുഹൂർത്തങ്ങൾ നമുക്ക് സമ്മാനിച്ച ശേഷമാണ് അദ്ദേഹം ഈ ഭൂമിയിൽ നിന്ൻ യാത്രയായത്. കരിയറിന്റെ അവസാന നിമിഷങ്ങളിലാണ് അദ്ദേഹത്തിന് മികച്ച കഥാപാത്രങ്ങൾ ലഭിച്ചുതുടങ്ങിയത്. അതിൽ ഏറ്റവും കൂടുതൽ കൈയ്യടി നേടിയ കഥാപാത്രമായിരുന്നു പൃഥ്വിരാജ് ചിത്രം ‘കുരുതി’.

ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ മാമുക്കോയ എത്തിയിരുന്നു. ആ ചിത്രത്തിന്റെ നിർമ്മാതാവും പൃഥ്വിരാജ് തന്നെ ആയിരുന്നു.  ആ ചിത്രത്തിന് ശേഷം മാമൂക്കോയയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. ആ കുറിപ്പ് ഇങ്ങനെ.. എനിക്ക് വളരെ അഭിമാനം തോന്നുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ ഞാന്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ഹാരിസിനോട് പറഞ്ഞിരുന്നു . എനിക്കൊരു  പേടി മാമുക്കോയ സാറിനെ കാര്യത്തിലാണ്.  കാരണം നമ്മൾ ഇത്രയും ഫാസ്റ്റ് പേസില്‍ ഷൂട്ട് ചെയ്യുമ്ബോള്‍ അത്  അദ്ദേഹത്തിന് ക്ഷീണം വരുമോ, വയ്യായ്ക വരുമോ എന്നോർത്താണ്.

എന്നാൽ അവിടെയാണ് ഞാൻ ശെരിക്കും ഞെട്ടിപ്പോയത്, ഹീ ഈസ് സോ ഷാര്‍പ്പ്. അദ്ദേഹത്തിന്‍റെ പ്രായം എന്താണെന്ന് എനിക്കറിയില്ല, എന്തായാലും 75നു മുകളില്‍ ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ പ്രായത്തിലും അദ്ദേഹം ഒരു ഡയലോഗ് മറന്നുപോവുന്നതോ, ആക്ഷന്റെ കണ്ടിന്യൂവിറ്റി തെറ്റിക്കുന്നതോ ഞാൻ കണ്ടിട്ടില്ല. അതുമാത്രമല്ല എന്നെങ്കിലും ഒരു ദിവസം ക്ഷീണമുണ്ടെന്നോ അല്ലെങ്കിൽ ഞാൻ നേരത്തെ പോയ്ക്കൊട്ടെ എന്നോ ചോദിച്ചതും എനിക്കോര്‍മ്മയില്ല. ക്ലൈമാക്സിലൊക്കെ ഞങ്ങൾ  എന്തൊക്കെയാണ് അദ്ദേഹത്തെ കൊണ്ട് ചെയ്യിപ്പിച്ചത്. ശെരിക്കും അത്ഭുതപ്പെടുത്തി കളഞ്ഞു അദ്ദേഹം.

എനിക്ക് ആ മനുഷ്യനിൽ  കാണാന്‍ കഴിഞ്ഞത്  സിനിമയോട് നല്ലൊരു കഥാപാത്രത്തോടുള്ള ആ പാഷനാണ് . ഈ കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോൾ തന്നെ എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എനിക്ക് ഇങ്ങനെ ഒരു വേഷം കിട്ടുന്നത്, ഇത് ഞാന്‍ പൊളിക്കും എന്ന അദ്ദേഹത്തിന്‍റെ ആ ആവേശം അത് ചെയ്യാനുള്ള ആ എക്സൈറ്റ്മെന്‍റ് ആണ്. ഒരു നടൻ എന്ന നിലയിൽ അദ്ദേഹത്തിന് ഇനിയൊന്നും തെളിയിക്കാനില്ല. എന്നിട്ടും കുട്ടികളെ പോലെയുള്ള ആ എക്സൈറ്റ്മെന്റ് കണ്ടപ്പോള്‍ എനിക്ക് അദ്ദേഹത്തോട് ഒരുപാട് ഇഷ്ടം തോന്നി. സൂപ്പര്‍ പെര്‍ഫോമന്‍സ്​ ആണ് ചിത്രത്തില്‍, കാഴ്ച വെച്ചത് എന്നുമാണ് പൃഥ്വി പറഞ്ഞിരുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *