പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച മാമുക്കോയ, 250 ലേറെ കഥാപാത്രങ്ങൾ, നാടക വേദികളിൽ കൂടി സിനിമ രംഗത്തേക്ക് ! പ്രിയ സുഹൃത്തുക്കളെ കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകൾ !

മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ആളാണ് നടൻ മാമുക്കോയ. പകരം വെക്കാനില്ലാത്ത അനേകം കഥാപാത്രങ്ങൾ നമുക്ക് സമ്മാനിച്ച അദ്ദേഹം ഇന്നിപ്പോൾ നമ്മളെ വിട്ടു യാത്രയായിരിക്കുകയാണ്. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്ക് 1.05 നായിരുന്നു അന്ത്യം. വണ്ടൂരിലെ പൊതുപരിപാടിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മൃതദേഹം ഇന്ന് മൂന്ന് മണി മുതല്‍ കോഴിക്കോട് ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും. കണ്ണംപറമ്പ് ഖസര്‍സ്ഥാനില്‍ നാളെയാണ് സംസ്കാരം.

അദ്ദേഹത്തിന്റെ ആ കോഴിക്കോടൻ സംസാര ശൈലിയും  വൈക്കം മുഹമ്മദ് ബഷീറിനെപ്പോലുള്ള പ്രതിഭകൾ റോളിനായി ശുപാർശ ചെയ്ത പ്രതിഭയായിരുന്നു മാമുക്കോയ. മുഹമ്മദ് എന്നാണ് യഥാർത്ഥ പേര്. കോഴിക്കോടൻ ‍സംസാര ശൈലിയുടെ സമർത്ഥമായ പ്രയോഗത്തിലൂടെയാണ് അദ്ദേഹം കൂടുതലുംപ്രേക്ഷകരെ കയ്യിലെടുത്ത്. തനറെ ചെറുപ്പ കാലം മുതൽ നാടക മേഖകളിൽ സജീവമായിരുന്ന അദ്ദേഹം വളരെ സ്വാഭാവികമായി കഥാപാത്രങ്ങളെ അവതരിപ്പിക്കുതിൽ വളരെ മുന്നിലാണ്..

 

തനിക്ക് ഹാസ്യ വേഷങ്ങൾ മാത്രമല്ല ചേരുന്നത് എന്ന് തെളിയിച്ച ആളുകൂടിയായിരുന്നു മാമുക്കോയ. തനറെ ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്‌ടമായ അദ്ദേഹത്തെ ജ്യേഷ്ഠനാണ് സംപ്രക്ഷിച്ചത്. പത്താംക്ലാസ് വരെ പഠനം പൂർത്തിയാക്കിയിരുന്നു. സ്കുളിൽ പഠിക്കുമ്പോൾ നാടക വേദികളിൽ അദ്ദേഹം വളരെ സജീവമായിരുന്നു. ശേഷം കല്ലായിയിൽ മരം അളക്കുന്ന ജോലി ചെയ്തുവരികയായിരുന്നു. ഈ ജോലിയോടൊപ്പം നാടകവും മുന്നോട്ട് കൊണ്ടുപോയി. കോഴിക്കോട് ഭാഗത്തെ നിരവധി നാടകസിനിമാക്കാരുമായി സൗഹൃദത്തിലായി ശേഷം അവരുമായി അവരുമായി ചേർന്ന് ഒരു നാടകം രൂപപ്പെടുത്തുകയും ചെയ്തിരുന്നു.

അദ്ദേഹത്തിന്റെ നിരവധി കഥാപാത്രങ്ങൾ ഇന്നും നമ്മുടെ മനസ്സിൽ മായാതെ നിൽക്കുന്നു. നാടോടിക്കാറ്റിലെ ഗഫൂർ… സന്ദേശത്തിലെ എകെ പൊതുവാളെന്നിങ്ങനെ നമ്മുടെ ചുറ്റുവട്ടത്ത് കാണുന്ന മനുഷ്യരെ പോലെ മാമുക്കോയ സ്ക്രീനിൽ നിറഞ്ഞു നിന്നു. പ്രിയദർശനും സിദ്ദീഖ് ലാലുമൊക്കെ മാമുക്കോയയുടെ കോഴിക്കോടൻ ഹാസ്യത്തിന് മാറ്റുകൂട്ടി. 30 വർഷം മുമ്പുള്ള മാമുക്കോയയുടെ സംഭാഷണങ്ങൾ പലതും പുതുതലമുറയ്ക്ക് തഗ് ലൈഫാണ്. സംഭാഷണത്തിലെ  ഉരുളക്കുപ്പേരി മറുപടികൾ പലതും മാമുക്കയുടെ സംഭാവനകളായിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *