‘ഇങ്ങളും പോയോ ഇക്കാ..’ ! അതുല്യ നടന്റെ വിയോഗത്തിൽ വിങ്ങി മലയാള സിനിമ ലോകം ! കുറിപ്പുമായി താരങ്ങൾ !

മാമൂക്കോയയുടെ വിയോഗം മലയാള സിനിമക്ക് സംഭവിച്ച തീരാ നഷ്ടമാണ്. പകരം വെക്കാനില്ലാത്ത അനേകം കഥാപാത്രങ്ങളിൽ കൂടി അദ്ദേഹം മലയാളികളുടെ ഉള്ളിൽ ഇനിയും ജീവിക്കും. ഇപ്പോഴിതാ നടന്റെ വിയോഗത്തിൽ ഹൃദയം നുറുങ്ങുന്ന വേദനയോടെ താരങ്ങൾ ഓരോന്നായി ആദരാഞ്ജലികൾ അർപ്പിക്കുകയാണ്. പ്രിയപ്പെട്ട മാമുക്കോയക്ക് ആദരാഞ്ജലികൾ’, എന്നാണ് മമ്മൂട്ടി കുറിച്ചത്. ‘മാമുക്കോയ സാർ സമാധാനത്തിൽ വിശ്രമിക്കൂ! നിങ്ങളുമായി ഒന്നിലധികം തവണ സ്‌ക്രീൻ സ്‌പെയ്‌സ് പങ്കിടാനുള്ള അവസരം എനിക്ക് ലഭിച്ചു. കുരുതി എന്ന ചിത്രത്തിലെ മൂസയെ എക്കാലവും നെഞ്ചേറ്റുന്ന ഒരു ഓർമ്മയായിരിക്കും. ഇതിഹാസം’, എന്ന് പൃഥ്വിരാജും കുറിച്ചു.

മറ്റൊരു ഇതിഹാസം കൂടി യാത്രയായി എന്നാണ് കുഞ്ചാക്കോ ബോബൻ കുറിച്ചത്. പ്രിയപ്പെട്ട മാമുക്കോയക്ക് ആദരാഞ്ജലികൾ..മറക്കില്ല മലയാളികൾ…ഒരിക്കലും’, എന്നാണ് സുരേഷ് ​ഗോപി കുറിച്ചത്. ‘ഇങ്ങളും പോയോ ഇക്കാ..’, എന്നാണ് ഹരീഷ് പേരടി കുറിച്ചത്. “തനത് എന്ന വാക്കിന്റെ അഭ്രലോകത്തിലെ ഒരു പര്യായം“, എന്ന് മുരളി ​ഗോപി കുറിച്ചത്. ഒരു സുവർണ്ണ കാലഘട്ടത്തിലെ അഭിനേതാക്കൾ ഒന്നൊന്നായി സ്വർഗത്തിലേക്ക് പോകുന്നത് സിനിമാ ലോകത്ത് പകരം വെക്കാനില്ലാത്ത ശൂന്യത അവശേഷിപ്പിച്ചുകൊണ്ട് എന്ന് വിശ്വസിക്കാനാവുന്നില്ല.

അങ്ങയോടൊപ്പം കമലദളത്തിന് ശേഷം ഗസൽ, പെരുമഴക്കാലം, ഏഴാമത്തേവരവ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ Ksfdc, നിള നിർമ്മിച്ച സിനിമയിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനുള്ള ഭാ​ഗ്യം എനിക്കുണ്ടായി. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് ഹൃദയംഗമമായ അനുശോചനവും അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു, എന്നാണ് വിനീത് കുറിച്ചത്.

വർഷങ്ങൾ ആയിട്ടുള്ള ബന്ധം. ധ്വനി എന്ന ചിത്രത്തിലാണ് ആദ്യമായി ഞങ്ങൾ തമ്മിൽ കാണുന്നത്. ഒരിക്കലും മാമുക്കോയ അഭിനയിക്കുകയാണെന്ന് തോന്നിയിട്ടില്ല. മഴവിൽക്കാവടിയിലെ പോക്കറ്റടിക്കാരൻ, പഴനിയിൽ അങ്ങനെയൊരു പോക്കറ്റടിക്കാരൻ ഉണ്ടെന്നല്ലേ ആർക്കും തോന്നുക. സന്ദേശത്തിലെ രാഷ്ട്രീയക്കാരൻ, അദ്ദേഹമൊരു രാഷ്ട്രീയക്കാരൻ തന്നെയാണെന്ന് തോന്നും. ഞാനദ്ദേഹത്തോട് അത് ചോദിച്ചിട്ടുമുണ്ട്. കുറച്ച് മുൻപ് സത്യേട്ടനെ വിളിച്ചപ്പോഴും ഇത് തന്നെയാണ് പറഞ്ഞത്. എന്തൊരു നഷ്ടമാണ് മലയാളത്തിന്, ഭയങ്കര വേദനയാണ് മനസിൽ. ഇവരൊന്നും അഭിനയിക്കുകയാണെന്ന് തോന്നില്ല. അത്രയ്ക്ക് നാചുറലായാണ് അവരൊക്കെ അഭിനയിച്ചിരിക്കുന്നത് എന്നാണ് ജയറാം കുറിച്ചത്.

ഞങ്ങളുടെ ബന്ധത്തെ കുറിച്ച് എങ്ങിനെ വിശദീകരിക്കണമെന്ന് എനിക്കറിയില്ല. വാക്കുകൾ കൊണ്ട് വിശദീകരിക്കാനാവുന്ന സൗഹൃദമല്ല. പല ഓർമ്മകളും മനസിലൂടെ പോകുന്നത്. ബാലകൃഷ്ണായെന്ന ആ വിളിയാണ് ചെവിയിൽ മുഴങ്ങുന്നത്. നാടകത്തിൽ കൂടിയാണ് ഞാനും അദ്ദേഹവും വന്നത്. സഹിക്കാൻ പറ്റുന്നില്ല. വല്ലാത്തൊരു അനുഭവമാണ്. അനുഭവങ്ങളുടെ പാഠപുസ്തകമായിരുന്നു ഇന്നസെന്റേട്ടനും മാമുക്കോയയുമൊക്കെയെന്നും സായികുമാർ പറഞ്ഞു.  നഷ്ടപെട്ടത് ഏറ്റവും നല്ല സുഹൃത്തിനെ എന്നാണ് കുഞ്ഞാലികുട്ടി പറഞ്ഞത്. ഈ ഒരേ മാസത്തിൽ തന്നെ ഇന്നസെന്റും മാമുക്കോയയും ഈ അതുല്യ നടന്മാരുടെ വിയോഗം സിനിമ ലോകത്തെ തീരാ നഷ്ടമായി മാറിയിരിക്കുകയാണ്.

അതുപോലെ മോഹൻലാൽ കുറിച്ചത് ഇങ്ങനെ, ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന സിനിമ മുതൽ അടുത്തിടെ പ്രിയദർശൻ സംവിധാനം ചെയ്ത ഓളവും തീരവും വരെ എത്രയെത്ര ചിത്രങ്ങളിലാണ് ഒന്നിച്ചഭിനയിക്കാൻ എനിക്ക് ഭാഗ്യമുണ്ടായത്. ആ നിഷ്കളങ്കമായ ചിരി ഒരിക്കലും മായാതെ എന്നെന്നും മനസിൽ നിറഞ്ഞുനിൽക്കും. മലയാള സിനിമയ്ക്ക് തീരാനഷ്ടമായി മാറിയ അദ്ദേഹത്തിൻ്റെ വേർപാടിൽ ആദരാഞ്ജലികൾ…’, എന്നാണ്…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *