
നമുക്ക് ഈ കസേര ഒക്കെ വേണോ ഈ തെങ്ങിന്റെ ചുവട്ടിൽ ഇരുന്നാൽ പോരെ എന്നാകും ഈ അവസരത്തിൽ പ്രണവ് ചോദിക്കാൻ പോകുന്നത് ! മനോജ് കെ ജയൻ !
വർഷങ്ങളായി മലയാള സിനിമയിൽ ഏറെ തിളങ്ങി നിൽക്കുന്ന നടനാണ് മനോജ് കെ ജയൻ. സർഗ്ഗം എന്ന സിനിമയിൽ കൂടിയാണ് മനോജ് കെ ജയൻ എന്ന നടൻ തന്റെ വിജയഗാഥ രചിക്കാൻ തുടങ്ങിയത്. എല്ലാ സൂപ്പർ താരങ്ങളോടൊപ്പവും മത്സരിച്ച് അഭിനയിച്ചിട്ടുള്ള മനോജ് ഇപ്പോൾ താര പുത്രന്മാരൊപ്പവും തന്റെ അഭിനയ ജീവിതം പുരോഗമിക്കുമ്പോൾ അദ്ദേഹം ദുൽഖർ സ്ലാമാനെ കുറിച്ചും അതുപോലെ പ്രണവ് മോഹൻലാലിനെ കുറിച്ചും പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
മനോജിന്റെ വാക്കുകൾ ഇങ്ങനെ, രാവണപ്രഭു എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലാണ് ആദ്യമായി ലാലേട്ടനൊപ്പം അഭിനയിക്കുന്നത്. അദ്ദേഹം എന്റെ നല്ല ഒരു സ്വീറ്റ് ചേട്ടനാണ്. അതുപോലെ തന്നെയാണ് പ്രണവും, അത്രയും സിംപിളാണ്, ഇത്രയും വലിയ താരരാജാവിന് ഇങ്ങനെ സിംപിളായൊരു മകനോ എന്നൊക്കെ നമുക്ക് തോന്നിപ്പോകും. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഞാന്‍ പ്രണവിന്റെ അച്ഛനായി അഭിനയിച്ചിട്ടുണ്ട്. സല്യൂട്ടില്‍ ദുല്‍ഖറിന്റെ ചേട്ടനാണ്. എനിക്ക് പ്രമോഷനായിട്ടുണ്ട്. ദുല്‍ഖറിന്റെ ചേട്ടനാണ്. പ്രണവിനും ദുല്‍ഖറിനുമൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു.
അതുകൊണ്ട് തന്നെ എനിക്ക് ഇവരെ രണ്ടുപേരെയും വളരെ അടുത്ത് അറിയാൻ കഴിഞ്ഞു. സത്യം പറഞ്ഞാൽ രണ്ടുപേരും എന്നെ ഞെട്ടിച്ചു. ഇപ്പോൾ ഈ അഭിമുഖത്തിൽ പ്രണവ് ആയിരുന്നു എന്റെ സ്ഥാനത്ത് എങ്കിൽ അവൻ ആദ്യം പറയുന്നത് ഈ നമുക്ക് ഈ കസേരയൊക്കെ വേണോ, ഈ തെങ്ങിന്റെ ചുവട്ടില്‍ ഇരുന്നാല്‍പ്പോരെയെന്ന് ചോദിക്കും. ലൊക്കേഷനില്‍ ആണെങ്കിലും ഏതെങ്കിലും മൂലയില്‍ മതിലും ചാരി ഇരിക്കും. ഷോട്ട് റെഡി എന്ന് വിളിക്കുമ്പോള്‍ പോയി അഭിനയിക്കും.

പ്രശസ്തി അപ്പുവിന് ഇഷ്ടമല്ല, അപ്പുവിന്റെ പടം ഇറങ്ങാൻ പോകുകയാണ് ഇനി എന്താണ് ഭാവി പരുപാടി എന്ന് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ ആയിരുന്നു. ഓ ഇനി ഞാൻ ആകെ ടെൻഷനിൽ ആകും, സിനിമ ഇറങ്ങും, കൂടുതൽ പേര് തിരിച്ചറിയും, ലോകം മുഴുവന്‍ കറങ്ങുകയെന്നാണ് എന്റെ സ്വപ്നം. ബസിലാണ് ഞാന്‍ കൂടുതല്‍ സഞ്ചരിക്കുന്നത്. കൂടുതൽ സ്വാകാര്യത ഇഷ്പ്പെടുന്ന ആളാണ് ഞാൻ. അതൊക്കെ ഓർക്കുമ്പോൾ ഒരു ടെൻഷൻ ഉണ്ടെന്നും പ്രണവ് പറയുന്നു, കൂടാതെ ഈ ടീ ഷര്‍ട്ടൊക്കെ ഏത് ബ്രാന്‍ഡാണ് ഉപയോഗിക്കുന്നതെന്ന് ഞാനൊരിക്കല്‍ ചോദിച്ചിരുന്നു. എന്റെ ചേട്ടാ ഞാന്‍ ഈ ബ്രാന്‍ഡുകളൊന്നും ഉപയോഗിക്കാറില്ല, എനിക്കത് ഇഷ്ടമല്ല..
ഞാൻ ഈ റോഡരികൾ ഒക്കെ വിക്കുന്ന ടീഷർട്ട് ആണ് ഉപയോഗിക്കുന്നത്. അതിട്ടാന്‍ ഞാന്‍ നല്ല കംഫര്‍ട്ടാണ്. മറ്റേതിട്ടാല്‍ എനിക്ക് ചൊറിയും. മമ്മൂക്കയ്ക്കും ലാലേട്ടനും കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമാണ് അവരുടെ മക്കള്‍. ദുൽഖറും ഇത്രയും വലിയൊരു നടന്റെ മകൻ ആണെന്നോ, മറ്റു ഒരു തരത്തിലുള്ള മാറ്റങ്ങളും കാണാൻ കഴിയില്ല, വളരെ ബഹുമാനവും സ്നേഹവും ഉള്ള ആളാണ് എന്നും അദ്ദേഹം പറയുന്നു. അതൊരു വലിയ ഭാഗ്യമാണെന്നുമായിരുന്നു മനോജ് കെ ജയന് പറഞ്ഞത്.
Leave a Reply