
പ്രിയപ്പെട്ട സുരേഷ് അങ്കിളിന് പിറന്നാൾ ആശംസകൾ….! സൂപ്പർ സ്റ്റാറിന് ആശംസകളുമായി കുഞ്ഞ് മാളികപ്പുറം ! ചിത്രം ശ്രദ്ധ നേടുന്നു !
മലയാളികളുടെ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ഇന്ന് അദ്ദേഹത്തിന്റെ 65 മത് പിറന്നാൾ ആഘോഷിച്ചിരിക്കുകയാണ്. മമ്മൂട്ടി മോഹൻലാൽ ദുൽഖർ ഉൾപ്പടെ നിരവധി താരങ്ങളാണ് അദ്ദേഹത്തിന് ആശംസകൾ അറിയിച്ച് എത്തുന്നത്. അദ്ദേഹം ഒരു നടൻ എന്നതിലുപരി നാടിന് വേണ്ടിയും സാധുവായ നിരാലംബരായ ആളുകൾക്ക് വേണ്ടിയും അദ്ദേഹം ചെയ്യുന്ന സൽ പ്രവർത്തികൾ ആരെയും അതിശയിപ്പിക്കും. പക്ഷെ താൻ വിശ്വസിക്കുന്ന രാഷ്ട്രീയത്തിന്റെ പേരിൽ അദ്ദേഹം പലപ്പോഴും വിമർശിക്കപ്പെടാറുണ്ട്.
പക്ഷെ അതൊന്നും അദ്ദേഹം കാര്യമാക്കാറില്ല, വ്യക്തി എന്ന നിലയിൽ അദ്ദേഹത്തെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരാണ് മലയാളികളിൽ കൂടുതലും. ഇപ്പോഴിതാ പിറന്നാൾ ദിനമായ ഇന്ന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് മാളികപ്പുറം സിനിമയിലെ കുട്ടിത്താരം ദേവനന്ദ. തന്റെ പ്രിയപ്പെട്ട സുരേഷ് ഗോപി അങ്കിളിന് പിറന്നാൾ ആശംസകൾ എന്നാണ് ദേവനന്ദ കുറിച്ചിരിക്കുന്നത്. കുറിപ്പിനൊപ്പം താരം സുരേഷ് ഗോപിയ്ക്കൊപ്പമുള്ള ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ മടിയിൽ പുഞ്ചിരി തൂകി ഇരിക്കുന്ന ദേവനന്ദയെയാണ് ചിത്രത്തിൽ കാണുന്നത്.

അതേ സമയം ഏറെ നാളുകളുടെ ഇടവേളക്ക് ശേഷം സിനിമയിൽ വീണ്ടും സജീവമാകാൻ പോകുന്ന സുരേഷ് ഗോപിയുടെ ഒരുപിടി ചിത്രങ്ങളാണ് അണിയറിൽ ഒരുങ്ങുന്നത്. ഗരുഡൻ, ‘ജെഎസ്കെ, എന്നീ ചിത്രങ്ങളുടെ ടീസറുകൾ ഇന്ന് റിലീസ് ചെയ്തിരുന്നു. ഈ ചിത്രത്തിൽ അച്ഛനും മകനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ് ഈ ചിത്രത്തിലൂടെ അരങ്ങേറുകയാണ്.
Leave a Reply