
അഭിനയമായാലും മറ്റൊരു പുരുഷനെ ചുംബിക്കുന്നത് എനിക്ക് ഇഷ്ടമല്ല ! അതിന് ഞാന്‍ എന്റെ ഭര്‍ത്താവിനോട് ഉത്തരം പറയണം ! പ്രിയാമണി പറയുന്നു !
മലയാള സിനിമക്കും പ്രേക്ഷകർക്കും എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് പ്രിയാമണി. ആദ്യ ചിത്രം തെലുങ്കിൽ ആയിരുന്നു എങ്കിലും ,മലയാളത്തിൽ ‘സത്യം’ എന്ന പൃഥ്വിരാജ് ചിത്രത്തിൽ കൂടിയാണ് പ്രിയാമണി മലയാളികളിടെ പ്രിയങ്കരിയായി മാറിയത്. 2007 ൽ പുറത്തിറങ്ങിയ ചിത്രം പരുത്തിവീരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രിയാമണിക്ക് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം, ഫിലിംഫെയർ പുരസ്കാരം, മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരം, എന്നിവ നേടിയിരുന്നു.
വിവാഹത്തോടെ സിനിമയോട് ഗുഡ് ബൈ പറയുന്ന നടിമാരിൽ നിന്ന് വേറിട്ടുനിന്നു ആളാണ് പ്രിയ. കാരണം അവർ വിവാഹ ശേഷമാണ് സിനിമയിൽ കൂടുതൽ സജീവമായത്. പ്രണയ വിവാഹമായിരുന്നു 2017 ലാണ് പ്രിയാമണിയും മുസ്തഫയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വിവാഹം രെജിസ്റ്റർ ചെയ്ത ശേഷം സുഹൃത്തുകൾക്ക് വേണ്ടി പാർട്ടി നടത്തുക ആയിരുന്നു. പ്രിയയുടെ കരിയറിനെ സപ്പോര്‍ട്ട് ചെയ്യുന്ന ആളാണ് മുസ്തഫ. പ്രിയയ്ക്ക് പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. ഇപ്പോഴിത വിവാഹത്തിന് ശേഷം കരിയര്‍ മാറിയതിനെ കുറിച്ച് പറയുകയാണ് നടി.

ഞാൻ ഇന്ന് എന്റെ വ്യക്തി ജീവിതത്തിലും കരിയറിലും ഒരുപോലെ സന്തോഷവതിയാണ്. ചിലപ്പോൾ എനിക്ക് തോന്നാറുണ്ട് ഭർത്താവാണ് എന്റെ ഭാഗ്യമെന്ന്. വിവാഹത്തിന് ശേഷം കരിയറില്‍ ചില തീരുമാനങ്ങള്‍ താന്‍ എടുത്തിട്ടുണ്ടെന്നും പ്രിയാമണി പറയുന്നുണ്ട്. ഞാന്‍ സ്ക്രീനില്‍ ചുംബിക്കില്ല. അക്കാര്യത്തില്‍ എന്നെ സംബന്ധിച്ചിടത്തോളം എപ്പോഴും ഒരു നോ ആയിരിക്കും മറുപടി. അത് ഒരു റോള്‍ മാത്രമാണെന്നും ഇത് എന്റെ ജോലിയാണെന്നും എനിക്കറിയാം. പക്ഷേ വ്യക്തിപരമായി സ്ക്രീനില്‍ മറ്റൊരു പുരുഷനെ ചുംബിക്കുന്നത് എനിക്ക് കംഫര്‍ട്ടബിള്‍ അല്ല. അതിന് ഞാന്‍ എന്റെ ഭര്‍ത്താവിനോട് ഉത്തരം പറയണം.
എന്റെ അഭിപ്രായത്തിൽ അത് എന്റെ ഭാഗത്ത് നിന്നുണ്ടാവേണ്ട ഒരു ഉത്തരവാദിത്തമാണെന്ന് ഞാന്‍ കരുതുന്നു. ഞങ്ങള്‍ പ്രണയിക്കുന്ന സമയത്ത് പോലും ഞാന്‍ ആരെയെങ്കിലും ചുംബിക്കേണ്ടതായുള്ള വേഷം ലഭിച്ചിട്ടില്ല. ഇനി ഇപ്പോള്‍ ഞാന്‍ അത് ചെയ്യേണ്ട സാഹചര്യം വന്നാലും ഞാന്‍ അതിനോട് നോ പറയും. തങ്ങളുടെ ജീവിതത്തെ കുറിച്ച് പല ഗോസിപ്പുകളും വരാറുണ്ട്, അതൊക്കെ വായിച്ച് ഞങ്ങൾ തന്നെ ചിരിക്കാറാണ് പതിവെന്നും പ്രിയ പറയുന്നു. ഇപ്പോൾ ബോളിവുഡ് സിനിമയുടെ തിരക്കിലാണ് പ്രിയാമണി.
Leave a Reply