
അമ്മ എന്നെ നോക്കിയിട്ടില്ലന്ന് മകൾ, ഇപ്പോൾ ജീവിതം ഒറ്റക്ക് ! മകൾ എന്റെ സാഹചര്യം ഇതുവരെയും മനസിലാക്കിയിട്ടില്ല ! കവിയൂർ പൊന്നമ്മയുടെ വാക്കുകൾ !
മലയാള സിനിമയുടെ അമ്മ എന്നൊക്കെ പറയാൻ കഴിയുന്ന അഭിനേത്രിയാണ് കവിയൂർ പൊന്നമ്മ. അമ്മ വേഷങ്ങളിൽ ഏറെ തിളങ്ങിയ പൊന്നമ്മ മലയാളത്തിലെ ഒട്ടുമിക്ക നടന്മാരുടയെയും അമ്മയായി അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ ഒരുപാട് നേട്ടങ്ങൾ കരസ്ഥമാക്കിയെങ്കിലും വ്യക്തി ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത ആളാണ് പൊന്നമ്മ. നിര്‍മ്മാതാവായ മണിസ്വാമിയെ ആയിരുന്നു കവിയൂര്‍ പൊന്നമ്മ വിവാഹം ചെയ്തത്. ദാമ്പത്യ ജീവിതം ഏറെ പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു. അതുകൊണ്ട് തന്നെ ആ ബന്ധം പകുതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. വിദേശത്തും സ്വദേശത്തുമായി കഴിഞ്ഞിരുന്ന പൊന്നമ്മ ഇപ്പോൾ ഒറ്റയ്ക്കാണ് താമസം എന്നാണ് റിപ്പോർട്ടുകൾ. ഇടക്കാലത്ത് നടി ഊർമ്മിള ഉണ്ണി പങ്കിട്ട ഒരു ചിത്രം ഏറെ വൈറലായിരുന്നു. ചിരിയും ആ പൊട്ടും എല്ലാം അതുപോലെ തന്നെ ഉണ്ടായിരുന്നു.
ഏക മകളാണ് പൊന്നമ്മക്ക്, ബിന്ദു എന്നാണ് മകളുടെ പേര്. ഇപ്പോഴിതാ ഇതിനുമുമ്പ് ജെബി ജങ്ഷൻ എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ മകളെ കുറിച്ച് പൊന്നമ്മ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. മകൾ അമേരിക്കയിലാണ് താമസം, ഭർത്താവും രണ്ടു മക്കളുമുണ്ട്. മരുമകൻ യൂണിവേഴ്സിറ്റിയിൽ പ്രൊഫെസ്സറാണ്. മകൾ ബിന്ദു പറയുന്നു അമ്മ എന്നെ നോക്കിയിട്ടില്ല എന്ന് ജോൺ ബ്രിട്ടാസ് ചോദിക്കുമ്പോൾ… കഷ്ടം എന്നായിരുന്നു പൊന്നമ്മയുടെ മറുപടി. ഉള്ള സമയം ഒരുപാട് നോക്കിയിട്ടുണ്ട്. പിന്നെ ഭക്ഷണം കഴിക്കണമെങ്കിൽ ഞാൻ ജോലി ചെയ്യണമാരുന്നു.

കുട്ടിയായിരിക്കുമ്പോൾ ഇങ്ങനെ പറയുന്നത് മനസിലാക്കാം, പക്ഷെ ഇപ്പോഴും അവൾ അങ്ങനെ തന്നെ പറയുന്നത് വിഷമിപ്പിക്കുന്നുണ്ട്. ഇടക്ക് നോക്കാൻ ആയില്ല എന്നതൊക്കെ ഒരു സത്യം ആണല്ലോ. അന്നത്തെ എന്റെ അവസ്ഥ അതായിരുന്നു. പറയാൻ പാടില്ലാത്തതാണ്, എങ്കിലും പറയാം എട്ടുമാസം വരെ പാല് കൊടുത്തിട്ടൊള്ളൂ. അന്ന് ശിക്ഷ എന്നൊരു പടത്തിൽ ഞാനും സത്യൻ മാഷും അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ അതിന്റെ സംവിധായകൻ പെട്ടെന്ന് വന്നു പറഞ്ഞു, നമ്മൾക്ക് ഈ സീൻ നാളെ എടുത്താലോ എന്ന്. ഞാൻ എന്താണ് എന്ന് ചോദിച്ചിട്ടൊന്നും പറയുന്നില്ല. ഞാൻ എന്തേലും ചെയ്തത് ശരി ആയില്ലേ എന്നോർത്തുപോയി..
അങ്ങനെ ഞാൻ വന്നു സാരി മാറാൻ നോക്കുമ്പോൾ സാരി മുഴുവൻ മുലപ്പാൽ വീണു നനഞ്ഞിരിക്കുകയായിരുന്നു. രാവിലെ ഫീഡ് ചെയ്തിട്ട് വന്നതാണ്. അങ്ങനെ എന്തൊക്കെയോ ജീവിതത്തിൽ ഉണ്ടായി. കുടുംബം പുലർത്താൻ വേണ്ടിയുള്ള ഓട്ടത്തിൽ ആയിരുന്നു. ഞാൻ സ്നേഹിച്ചിട്ടില്ല എന്നൊക്കെ പറഞ്ഞാൽ എനിക്ക് സഹിക്കാൻ ആകില്ല എന്നും ഏറെ വേദനയോടെ പൊന്നമ്മ ആ വിഡിയോയിൽ പറയുന്നുണ്ട്,
Leave a Reply