
മന്ത്രിയാകാൻ എത്രനാളായി സുരേഷ് ഗോപി ഉടുപ്പും തയിപ്പിച്ച് നടക്കുകയാണ് ! അതിനു സുരേന്ദ്രൻ സമ്മതിക്കില്ല ! ഭീമൻ രഘു പറയുന്നു !
സിനിമ രംഗത്തുനിന്നും രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങിയ നിരവധി പേരുണ്ട്, അതിൽ ഗണേഷ് കുമാർ, സുരേഷ് ഗോപി, മുകേഷ് എന്നിങ്ങനെ നിരവധി സൂപ്പർ താരങ്ങളുമുണ്ട്. നടൻ ഭീമൻ രഘു കഴിഞ്ഞ ഇലക്ഷനിൽ പത്തനാപുരത്ത് എം എൽ എ സ്ഥാനത്തേക്ക്, ബിജെപി സ്ഥാനാർഥിയായായി മത്സരിച്ചിരുന്നു. പക്ഷെ ഗണേഷിനോട് മത്സരിച്ച് തോറ്റ അദ്ദേഹം ഇപ്പോഴിതാ ബി.ജെ.പിയിൽനിന്ന് രാജിവെച്ച് എ.കെ.ജി സെന്ററിലെത്തി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയും മന്ത്രി വി. ശിവൻകുട്ടിയയും കണ്ട അദ്ദേഹം സിപിഎമ്മിലേക്ക് എത്തിയത് വലിയ വാർത്തയായിരുന്നു.
ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം ബിജെപിക്ക് എതിരെയും സുരേഷ് ഗോപിക്ക് എതിരെയും വലിയ രീതിയിലുള്ള വിമർശനങ്ങൾ ആരോപിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും അദ്ദേഹം പാർട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപിയെ സംസ്ഥാന നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ വി മുരളീധരനും കെ സുരേന്ദ്രനും അനുവദിക്കില്ല. സംസ്ഥാന നേതൃത്വത്തിലേക്ക് വരാൻ സുരേഷ് ഗോപിക്ക് താത്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇനി വന്നാൽ തങ്ങളുടെ കൈയ്യിൽ നിന്നും പാർട്ടിയുടെ പിടിവിടും എന്ന ഭയമാണ് സുരേന്ദ്രനും മുരളീധരനും ഉള്ളത്. മന്ത്രിയാകാൻ എത്രനാളായി സുരേഷ് ഗോപി ഉടുപ്പും തയ്പ്പിച്ച് നടക്കുവാണ്. അദ്ദേഹത്തെ മന്ത്രിയാക്കണോ അതോ ലോക്സഭയിലേക്ക് മത്സരിപ്പിക്കണോയെന്നൊക്കെയുള്ള ആശയക്കുഴപ്പത്തിലാണ് ബി ജെ പി നേതൃത്വം.

കഴിവുള്ളവരുടെ കാലു വാരി താഴെ ഇടാൻ നോക്കുന്നവരാണ് പാർട്ടിയിൽ കൂടുതലും, ശോഭ സുരേന്ദ്രനെ ഒതുക്കാനുളള നീക്കമാണ് സുരേന്ദ്രൻ നടത്തുന്നതെന്നും നടൻ പറഞ്ഞു. ശോഭ സുരേന്ദ്രൻ അയൺ ലേഡിയെന്നൊക്കെ പറയുന്നത് പോലൊരു സ്ത്രീയാണ്. അവർ സ്റ്റേജിൽ നിന്ന് പ്രസംഗിച്ചാൽ സുരേന്ദ്രന്റെ വാക്കുകളൊന്നും ഏൽക്കുക പോലും ഇല്ല. അതുകൊണ്ടാകാം അവരെ ഒതുക്കാൻ സുരേന്ദ്രൻ ശ്രമിക്കുന്നത്, ഇനി ഇവരൊക്കെ ഒരുമിച്ച് നിന്നാൽ പോലും സംസ്ഥാന ബി ജെ പി രക്ഷപ്പെടുമെന്ന് കരുതുന്നില്ലെന്നും ഇനിയും കൂടുതൽ അസംതൃപ്തർ പാർട്ടി വിട്ട് വരുമെന്നും ഭീമൻ രഘു പറയുന്നു.
അതുപോലെ ഞാൻ പത്തനാപുരത്ത് മത്സരിച്ചപ്പോൾ ഗണേഷ് കുമാറിന്റെ പ്രചാരണത്തിന് മോഹൻലാൽ, പ്രിയദർശൻ… അങ്ങനെ ഒരുപാടാളുകൾ വന്നു. അന്ന് ഞാൻ ആദ്യം സന്തോഷിച്ചു. എനിക്കും ഒരാളുണ്ടല്ലോ, സിനിമാ മേഖലയിൽനിന്ന് നമ്മുടെ സ്വന്തം സുരേഷ് ഗോപി. അങ്ങനെ പ്രതീക്ഷയോടെ അദ്ദേഹത്തെ ഒരുപാട് വിളിച്ചു. പക്ഷെ വരാൻ പറ്റില്ല തിരക്കാണ് എന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയെന്നും ഭീമൻ രഘു പറയുന്നു.
Leave a Reply