
സുരേഷ് ഗോപിയുടെ വീട്ടിൽ കല്യാണ മേളം ! മകൾ ഭാഗ്യ വിവാഹിതയാകുന്നു ! സന്തോഷം പങ്കുവെച്ച് കുടുംബം ! ആശംസകൾ !
മലയാളികൾ ഏറെ ആരാധക്കുന്ന താരവും വ്യക്തിയുമാണ് സുരേഷ് ഗോപി. പാർട്ടി പരമായി അദ്ദേഹം ഏറെ വിമർശനങ്ങൾ കേൾക്കാറുണ്ട് എങ്കിലും അദ്ദേഹത്തിന്റെ നന്മയുള്ള മനുഷ്യസ്നേഹിയെ കണ്ടില്ലെന്ന് നടിക്കാൻ മലയാളികൾക്ക് കഴിയില്ല. അദ്ദേഹം ഒരു നടൻ രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ ഉപരി നല്ലൊരു കുടുംബ നാഥൻ കൂടിയാണ്, നാല് മക്കളുടെ പിതാവായ അദ്ദേഹം തന്റെ കുടുംബത്തെ എന്നും ഹൃദയത്തോട് ചേർത്ത് നിർത്തിയിരുന്നു. മക്കളിൽ ഗോകുൽ മാത്രമാണ് ഇപ്പോൾ അഭിനയ രംഗത്ത് സജീവമായി നിൽക്കുന്നത്, ഏറ്റവും ഇളയ മകൻ മാധവനും തന്റെ ആദ്യ സിനിമയുടെ ഷൂട്ടിങ് തിരക്കുകളിലാണ്.

ഇപ്പോഴിതാ തന്റെ കുടുംബത്തിലെ ഏറ്റവും വലിയൊരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താര കുടുംബം. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹിതയാകുന്നു. ശ്രേയസ് മോഹൻ ആണ് ഭാഗ്യയുടെ വരൻ. ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടിൽ വച്ച് നടന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്. ഇദ്ദേഹം ബിസിനസുകാരൻ ആണ്. വിവാഹം അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുമെന്നാണ് വിവരം.
തന്റെ പഠനം പൂർത്തിയാക്കിയ താര പുത്രി ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ യുബിസിയില്‍ നിന്ന് സൗഭ്യ സുരേഷ് ബരുദം നേടിയിരുന്നു. ബിരുദദാന ചടങ്ങിന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സുരേഷ് ഗോപിയുടെയും രാധികയുടെയും മൂത്ത മകളാണ് ഭാഗ്യ. പരേതയായ ലക്ഷ്‍മി സുരേഷ്, നടൻ ഗോകുല്‍ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ്, എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റ് മക്കള്‍.
അച്ഛനെപ്പോലെ മിടുക്കിയാണ് മകൾ ഭാഗ്യ എന്ന് ഇതിനോടകം തെളിയിച്ച ആളുകൂടിയാണ് താരം. ന്റെ ബിരുദ ദാന ചടങ്ങിന്റെ ചിത്രങ്ങളാണ് ഭാഗ്യ പങ്കുവച്ചത്. ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയില്‍ നിന്നാണ് ഭാഗ്യ ബിരുദം നേടിയത്. തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ചിത്രങ്ങൾ ഭാഗ്യ തന്റെ ഇൻസ്റ്റാ അക്കൗണ്ടിൽ താരം പങ്കുവെച്ചിരുന്നു. അതിൽ ശ്രദ്ധ നേടിയ മറ്റൊരു കാര്യം ചടങ്ങിൽ തിളങ്ങാൻ ഭാഗ്യ തിരഞ്ഞെടുത്തത് കേരള സാരി ആയിരുന്നു എന്നതാണ്. കേരള സാരി അണിഞ്ഞാണ് ഭാഗ്യ ചടങ്ങിനെത്തിയത്. എന്നാൽ തന്റെ വസ്ത്ര ധാരണത്തെ കുറിച്ച് വിമർശിച്ച ആൾക്ക് അതേ ഭാഷയിൽ മറുപടി നൽകാനും താരം മടിച്ചില്ല.

ഭാഗ്യ നൽകിയ മറുപടി ഇങ്ങനെ എന്റെ വീതിയേയും നിളത്തെയും കുറിച്ച് നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല. എനിക്ക് അനുയോജ്യമെന്നു തോന്നുന്ന വസ്ത്രങ്ങൾ ഞാൻ ഇനിയും ധരിക്കും. എല്ലാ ഇന്ത്യൻ വിദ്യാർഥികളും പാശ്ചാത്യരെ അനുകരിച്ച് അവരുടെ വേഷം ധരിക്കാൻ നിർബന്ധിതരാകുന്ന ഒരു വിദേശ രാജ്യത്ത് ബിരുദദാന ചടങ്ങിനായി എന്റെ വേരുകളെ ബഹുമാനിക്കാൻ പരമ്പരാഗതമായ കേരള സാരി ധരിക്കാനായിരുന്നു ഞാൻ ആഗ്രഹിച്ചത്.
എന്റെ വ്യക്തിപരമായ ഇത്തരം കാര്യത്തിൽ താൽപര്യം കാണിക്കാതെ നിങ്ങളുടെ സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മറ്റുള്ളവരുടെ ശരീരങ്ങളെയും വസ്ത്രങ്ങളെയും കുറിച്ച് അഭിപ്രായം പറയാതിരിക്കാനും ഇനിയെങ്കിലും ശ്രമിക്കുമല്ലോ. എന്നുമായിരുന്നു കമന്റിന് മറുപടിയായി ഭാഗ്യ സുരേഷ് കുറിച്ചത്, താര പുത്രിയുടെ ഈ പ്രതികരണത്തിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്.
Leave a Reply