
തെരുവിൽ പച്ചക്കറി വിറ്റ നാലാം ക്ലാസ്സുകാരനു സ്നേഹ സമ്മാനവുമായി സുരേഷ് ഗോപി ! കുഞ്ഞ് മക്കൾക്ക് എന്ത് ആവിശ്യം ഉണ്ടെങ്കിലും അറിയിക്കണം എന്ന വാക്കുകളും ! നിറഞ്ഞ കൈയ്യടി !
സുരേഷ് ഗോപിയുടെ ഓരോ പ്രവർത്തനങ്ങളും എന്നും ഏറെ ശ്രദ്ധ നേടിയിട്ടുള്ളവയാണ്, മറ്റുള്ളവരുടെ കഷ്ടപ്പാടിൽ അദ്ദേഹത്തിന്റെ മനസ് അറിയുന്നതും തന്റെ സമ്പാദ്യത്തിൽ നിന്നും സഹായങ്ങൾ ചെയ്യുന്നതും പലപ്പോഴും നമ്മൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്, അതിനു ഏറ്റവും വലിയ ഉദാഹരണമാണ് കോടീശ്വരൻ എന്ന പരിപാടി. അതിൽ എത്തുന്നവരുടെ സങ്കടങ്ങൾ പറയുമ്പോൾ തന്നെ കൊണ്ട് ആവുന്ന സഹായങ്ങൾ ഉറപ്പായും ചെയ്യും എന്ന് പറഞ്ഞ് അത് നടത്തികൊടുക്കുന്ന സുരേഷ് ഏട്ടൻ മലയാളികളുടെ പ്രിയങ്കരനായിരുന്നു.
ഇപ്പോഴിതാ അത്തരത്തിൽ തന്റെ മുന്നിൽ എത്തിയ ഒരു സങ്കടത്തിന് പരിഹാരം കണ്ട വാർത്തയാണ് ഏറെ ശ്രദ്ധ നേടുന്നത്. വ,ഴിയരികിൽ പ,ച്ചക്കറി വിറ്റ് കുടുംബം നോക്കുന്ന നാലാം ക്ലാസുകാരന് സുരേഷ് ഗോപിയുടെ കരുതൽ തേടിയെത്തിയത്. മാവേലിക്കര വെട്ടിയാർ എൽപി സ്കൂളിലെ വിദ്യാർത്ഥിയായ ആദിത്യനാണ് സുരേഷ് ഗോപിയുടെ ഹൃദയത്തിൽ ഇടംപിടിച്ചത്. കളിച്ചുനടക്കേണ്ട പ്രായത്തിൽ വരുമാന മാർഗം തേടി പച്ചക്കറി വിൽക്കുന്ന ആദിത്യത്തിന്റെ അദ്ധ്വാനത്തെക്കുറിച്ച് കേട്ടറിഞ്ഞ് അദ്ദേഹം സഹായഹസ്തവുമായി എത്തുകയായിരുന്നു.

ഈ കുട്ടിയുടെ മുത്തശ്ശി കഴിഞ്ഞ 20 വർഷക്കാലമായി തെരുവിൽ പച്ചക്കറി വിൽപന നടത്തുകയാണ്, അപ്പൂപ്പൻ മാനസികമായി പ്രശ്നങ്ങൾ ഉള്ള ആളാണ്. അടുത്തകാലത്ത് അമ്മൂമ്മയുടെ ആരോഗ്യസ്ഥിതി വഷളായതോടെ അവർക്കും പച്ചക്കറി വിൽപന തുടരാൻ കഴിയാതെയായി. ഇത് കുടുംബത്തിന്റെ മുന്നോട്ടുപോക്കിനെ കാര്യമായി ബാധിച്ചു. ആദിത്യന്റെ അച്ഛൻ ഓട്ടോറിക്ഷ ഡ്രൈവറാണ്. അച്ഛന്റെ ഒരു വരുമാനം കൊണ്ട് മാത്രം സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്ന് തിരിച്ചറിഞ്ഞ 9 വയസുകാരൻ പച്ചക്കറി വിൽക്കാൻ തെരുവിലിറങ്ങുകയായിരുന്നു. നാലാം ക്ലാസുകാരന്റെ അദ്ധ്വാനത്തെക്കുറിച്ച് വൈകാതെ തന്നെ സമൂഹമാദ്ധ്യമങ്ങളിലൂടെ സുരേഷ് ഗോപി അറിയാനിടയായി.
ശേഷം ഉടൻ തന്നെ അദ്ദേഹം ചെ,ന്നിത്തല ഗ്രാമ പഞ്ചായത്ത് അംഗമായ ഗോപൻ ചെന്നിത്തലയെ വിളിച്ച് വിവരം തിരക്കുകയും, ശേഷം അദ്ദേഹം വളരെ വേഗം ആദിത്യന്റെ കുടുംബവുമായി സംസാരിച്ചു. തുടർന്ന് പച്ചക്കറി വിൽക്കാൻ വീൽ എത്തിച്ചുനൽകി. സുരേഷ് ഗോപിയുടെ സമ്മാനമായി വീൽ നിറയെ പച്ചക്കറികളുമുണ്ടായിരുന്നു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ചേർന്നാണ് സുരേഷ് ഗോപിയുടെ സമ്മാനം ആദിത്യന് നൽകിയത്.
Leave a Reply