
അങ്ങനെയൊരു അവസ്ഥയിൽ സുരേഷിന്റെ മകളെ കണ്ടതിന് ശേഷം രമ ഉറങ്ങിയിരുന്നില്ല ! ആ കുഞ്ഞിനെ തോടാണോവേണ്ടയോ എന്ന അവസ്ഥയായിരുന്നു ! വാക്കുകൾ ശ്രദ്ധ നേടുന്നു !
മലയാളികൾ ഹൃദയത്തിലേറ്റിയ താരമാണ് നടൻ ജഗദിഷ്, അദ്ദേഹത്തിന്റെ പ്രിയ പത്നി രമയുടെ വിടവാങ്ങൽ ഏവരെയും ഏറെ വേദനിപ്പിച്ചിരുന്നു, ഇപ്പോഴും അദ്ദേഹം തന്റെ ഭാര്യയുടെ ഓർമകളിൽ കഴിയുകയാണ്. ഇപ്പോഴിതാ ജഗദീഷും കുടുംബവുമായി വളരെ അടുപ്പമുള്ള അവതാരക മീര ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
കോമഡി സ്റ്റാർസ് എന്ന പരിപാടിയുമായി ബന്ധപെട്ടു ജഗദീഷേട്ടനുമായി നല്ല ബന്ധമുണ്ടായിരുന്നു, ആ അടുപ്പം അദ്ദേഹത്തിന്റെ കുടുംബവുമായി ഉണ്ടായിരുന്നു. രമചേച്ചി വളരെ ബിസിയായിട്ടുള്ള ഒരാളായിരുന്നു. പോലീസ് നായ്ക്കൾ വരെ രമചേച്ചിയെ സല്യൂട്ട് ചെയ്യുന്നത് ഞാൻ അവരുടെ വീട്ടിൽ പോയപ്പോൾ കണ്ടിട്ടുണ്ട്. ഫോറൻസിക് ആയതുകൊണ്ട് തന്നെ മറ്റുള്ള ആശുപത്രികളിൽ ചെയ്യാൻ പറ്റാത്ത വളരെ സങ്കീർണമായ കേസുകൾ കൈകാര്യം ചെയ്തിരുന്നത് രമചേച്ചിയായിരുന്നു.

ചേച്ചി വളരെ ഉയർന്ന പാഥയിവിൽ ഉള്ള ആളായിരുന്നു, പോലീസ് വീട്ടിൽ വന്നു ചേച്ചിയെ കൂട്ടികൊണ്ട് പോകുമായിരുന്നു. അതുപോലെ തന്നെ സുരേഷ് ഗോപി ചേട്ടന്റെ മകളുടെ ബോഡി കണ്ടതിനെ കുറിച്ച് രമചേച്ചി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഒരുപാട് ദിവസം ആ സംഭവത്തിന് ശേഷം രമചേച്ചി ഉറങ്ങിയിരുന്നില്ലത്രേ. കാരണം അവർക്ക് സുരേഷേട്ടനുമായി അത്രത്തോളം അടുപ്പമുണ്ട്. ചേട്ടന്റെ മകളെ കൊണ്ടുവന്നപ്പോൾ തൊടുണോ വേണ്ടയോ എന്ന സംശയമായിരുന്നു പോലും. അത്രത്തോളം പൂപോലെയായിരുന്നു കുഞ്ഞിന്റെ ബോഡി. അത് ചേച്ചി പറയുന്നത് കേൾക്കുന്നത് നമുക്ക് എന്തോ മനസിന് വല്ലാതെ തോന്നും. പക്ഷെ അത്രയും സ്ട്രോങായിരുന്നു രമചേച്ചിയെന്നും, മീര അനിൽ പറയുന്നു
Leave a Reply