
നസ്രിയക്കും ഫഹദിനും ഇത് സന്തോഷം ദിനം ! മമ്മൂട്ടി എടുത്ത ചിത്രത്തിനൊപ്പം ആ സന്തോഷ വാർത്ത പങ്കുവെച്ച് നസ്രിയ ! ആശംസാ പ്രവാഹം !
മലയാള സിനിമയിൽ ഇന്ന് പുതുതാര നിരയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് നസ്രിയയും ഫഹദും. ബാംഗ്ലൂര്‍ ഡെയിസ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുമാണ് ഇവരുടെ പ്രണയം പൂവണിഞ്ഞു തുടങ്ങിയത്. മറ്റുള്ളവരെപ്പോലെ ഒരുപാട് നാൾ പ്രണയിച്ച് നടക്കാതെ ഇവർ വിവാഹിതരാകുകയായിരുന്നു. ഇപ്പോൾ ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഏഴ് വർഷങ്ങൾ കഴിയുന്നു. ഇന്നും അതെ സ്നേഹത്തോടെയും ഇഷ്ടത്തോടെയും മനോഹരമായ ദാമ്പത്യത്തിലൂടെ മുന്നോട്ട് പോകുന്നു.
ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ സന്തോഷ ദിവസത്തെ കുറിച്ച് പറഞ്ഞുകൊണ്ട് നസ്രിയ പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇന്ന് ഫഹദിന്റെ 41മത് ജന്മദിനം ആഘോഷിക്കുകയാണ് താര ജോഡികൾ. തന്റെ ഭർത്താവിന് ആശംസകൾ അറിയിച്ചുകൊണ്ട് നസ്രിയ കുറിച്ചത് ഇങ്ങനെ, ഫഹദിനൊപ്പം ചേര്‍ന്ന് നില്ക്കുന്ന ഒരു ചിത്രത്തോടെയാണ് നസ്രിയ ആശംസ പങ്കുവച്ചിരിക്കുന്നത്. ഷാനു നിന്നെ ഞാന്‍ സ്നേഹിക്കുന്നു, നിങ്ങള്‍ വജ്രം പോലെ തിളങ്ങുന്നു. നിങ്ങളെ പോലെ ആരുമില്ല, നിങ്ങളുടെ നല്ല കാലം വരാനിരിക്കുന്നതെയുള്ളൂ. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു. ഹൃദയ ചിഹ്നത്തോടെ നസ്രിയ എഴുതിയിരിക്കുന്നു.
അതുപോലെ നസ്രിയ പങ്കുവെച്ച ചിത്രങ്ങൾക്കും ഏറെ സവിശേഷതയുണ്ട്. ഈ ചിത്രങ്ങൾ പകർത്തിയത് മമ്മൂട്ടിയാണ്. മമ്മൂക്ക എപ്പോഴും ഞങ്ങളുടെ പ്രിയപ്പെട്ടതാനെന്നും നസ്രിയ കുറിച്ചു. പ്രായ വ്യത്യാസത്തിന്റെ പേരിൽ പലരും ഈ ജോഡികളെ പരിഹസിച്ചിരുന്നു എങ്കിലും ജീവിതം കൊണ്ട് അതിനുള്ള മറുപടി കൊടുക്കയായിരുന്നു ഇരുവരും. നസ്രിയയ്ക്ക് ഇപ്പോൾ 28 വയസ്സും ഫഹദിന് 41 ഉം. ഇതിന് മുമ്പ് തന്റെ ജീവിതത്തെ കുറിച്ച് ഫഹദ് പറഞ്ഞിരുന്നത് ഇങ്ങനെ, നിക്കൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതിനാല്‍ നസ്രിയക്ക് ഒരുപാട് കാര്യങ്ങള്‍ ജീവിതത്തില്‍ വേണ്ടെന്നു വെക്കേണ്ടി വന്നിട്ടുണ്ട്. താന്‍ അര്‍ഹിക്കുന്നതിലും കൂടുതല്‍ കാര്യങ്ങളാണ് നസ്രിയയിലൂടെ കിട്ടുന്നതെന്നും പറയുകയാണ് ഫഹദിപ്പോള്‍.

ഞാൻ അമേരിക്കയിലെ ആറ് വര്‍ഷം നീണ്ട പഠനത്തിന് ശേഷം തിരിച്ചെത്തിയത് ഒരു ഡിഗ്രി സർട്ടിഫിക്കറ്റ് പോലും ഇല്ലാതെയാണ്. അതുകൊണ്ട് തന്നെ എനിക്ക് എവിടെ നിന്ന് വേണമെങ്കിലും തുടങ്ങാമായിരുന്നു. ബാംഗ്ലൂര്‍ ഡെയിസ് എന്ന സിനിമയുടെ ഏഴാം വാര്‍ഷികവും ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിക്കുന്നു. നസ്രിയയെ ഇഷ്ടപ്പെടുന്നതും ഒരുമിച്ചൊരു ജീവിതം ആരംഭിക്കുന്നതുമൊക്കെ അവിടുന്നാണ്. ഒരു എഴുത്തും ഒപ്പം മോതിരവും നല്‍കിയാണ് എന്റെ ഇഷ്ടം ഞാന്‍ നസ്രിയയെ അറിയിച്ചത്. നസ്രിയ യെസ് എന്നും നോ എന്നും പറഞ്ഞില്ല.
ആ സമയത്ത് വേറെ സിനിമകളും ഞാൻ ചെയ്യുന്നുണ്ടായിരുന്നു, പക്ഷെ അപ്പോഴെല്ലാം എന്റെ മനസ് ബാംഗ്ലൂര്‍ ഡെയിസ് ലൊക്കേഷനിലേക്ക് തിരികെ പോകാന്‍ കാത്തിരുന്നു. കാരണം നസ്രിയയ്ക്കൊപ്പം സമയം ചെലവഴിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. എനിക്കൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതിനാല്‍ നസ്രിയ ഒരുപാട് കാര്യങ്ങള്‍ ജീവിതത്തില്‍ വേണ്ടെന്ന് വച്ചിട്ടുണ്ട്, എന്നും അവളോട് കടപ്പെട്ടിരിക്കും എന്നും ഹഫദ് പറയുന്നു.
Leave a Reply