രഘുവരന് സംഭവിച്ചത് തന്നെയാണ് ഇപ്പോൾ ഫഹദിനും സംഭവിച്ചിരിക്കുന്നത് ! ഇനിയും ഇങ്ങനെ തുടർന്നാണ് ഞാൻ മാധ്യമങ്ങൾക്ക് മുമ്പിൽ എല്ലാം തുറന്ന് പറയുമെന്ന് നസ്രിയ ! തുറന്ന് പറച്ചില് ശ്രദ്ധ നേടുന്നു !

മലയാളികൾക്ക് എന്നും പ്രിയങ്കരരായ താര ജോഡികളാണ് നസ്രിയയും ഫഹദും.  പ്രണയിച്ച് വിവാഹിതർ ആയവരാണ് ഇവർ, ഇരുവരും സിനിമ രംഗത്ത് സജീവമാണ് എങ്കിലും നസ്രിയയ്ക്ക് ഇപ്പോൾ സിനിമയിൽ അവസരങ്ങൾ കുറവാണ്. കരിയറിൽ തിളങ്ങി നിൽക്കുമ്പോഴാണ് അവർ സിനിമ ഉപേക്ഷിച്ച് കുടുംബ ജീവിതം തിരഞ്ഞെടുക്കുന്നത്. രാജാ റാണി എന്ന സിനിമയുടെ വിജയത്തിന് ശേഷം തമിഴിൽ നിന്നും നിരവധി അവസരങ്ങൾ നസ്രിയക്ക് വന്നിരുന്നു.
എന്നാൽ ഇതെല്ലാം വേണ്ടെന്ന് വെച്ചിട്ടാണ് നസ്രിയ വിവാഹിതയായത്. ഏറെ നാളത്തെ ഇടവേളക്ക് ശേഷം നസ്രിയ അടുത്തിടെ തെലുങ്കിൽ അണ്ടേ സുന്ദരനികി എന്ന സിനിമ ചെയ്തെങ്കിലും സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. മറുവശത്ത് ഫഹദ് വിവിധ ഭാഷകളിൽ തുടരെ ഹിറ്റുകളുമായി മുന്നേറുകയാണ്.

എന്നാൽ ഇപ്പോഴിതാ ഇവരെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് തമിഴിലെ പ്രശസ്ത മാധ്യമ പ്രവർത്തകൻ ചെയ്യാറ് ബാലു. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ.. ഇരുവരുടെയും വിവാഹം സിനിമാരം​ഗത്ത് പെട്ടെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. തമിഴിൽ രാജാറാണിക്ക് ശേഷം നസ്രിയയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു തമിഴിൽ, അതുകൊണ്ട് തന്നെ തമിഴിൽ അവർക്ക് നിറയെ അവസരങ്ങൾ വന്നിരുന്നു. അങ്ങനെ നസ്രിയ രണ്ട് പടത്തിന് അഡ്വാൻസ് വാങ്ങിയിരുന്നു. അത് തിരികെക്കൊടുത്തു. കരിയറിലെ മികച്ച സമയമല്ലേ എന്ന് പലരും ചോദിച്ചെങ്കിലും നസ്രിയ തീരുമാനത്തിൽ ഉറച്ച് നിന്നെന്നും ചെയ്യാറു ബാലു പറയുന്നു.

അതുപോലെ അടുത്തിടെ നസ്രിയ നാനിക്ക് ഒപ്പം ചെയ്തിരുന്ന സിനിമയുടെ പ്രെസ്സ് മീറ്റിൽ പങ്കെടുത്തപ്പോൾ ഫഹദിനെ കുറിച്ച് അവർ പറഞ്ഞ ചില കാര്യങ്ങൾ ഞാൻ ശ്രദ്ധിച്ചു, മാധ്യമങ്ങളോട് സംസാരിക്കവെ ഫഹദ് ഫാസിലിൽ അത്ഭുതം തോന്നിയ കാര്യമെന്തെന്ന് ചോദ്യം വന്നു. അത്ഭുതമല്ല, ഒരു ഘട്ടത്തിൽ ഞാൻ ഭയന്ന് പോയ കാര്യമുണ്ടെന്ന് നസ്രിയ പറഞ്ഞു. ഒരു സിനിമയിൽ അഭിനയിച്ച ശേഷവും ആ കഥാപാത്രത്തിൽ നിന്ന് ഫഹദ് പുറത്തേക്ക് പോകുന്നില്ല.

അങ്ങനെ  ഒരു ദിവസം ഷൂട്ട് കഴിഞ്ഞ് വന്ന് ബാത്ത് റൂമിൽ ഫഹദ് നാലഞ്ച് തവണ ദേഷ്യപ്പെടുന്ന ശബ്ദം കേട്ടു. പിന്നീട് ബെഡ് റൂമിലും ശബ്ദം കേട്ടു. എന്താണ് നിങ്ങളുടെ പ്രശ്നമെന്ന് നസ്രിയ ചോദിച്ചു. കഥാപാത്രം ആഴത്തിൽ ഉള്ളിലേക്ക് കയറിയെന്ന് ഫഹദ്. ഒരാഴ്ചയോളം ഇത് തുടർന്നു. ഇനിയും തുടർന്നാൽ നിങ്ങളെ സൈക്യാട്രിസ്റ്റിനെ കാണിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ പറയുമെന്ന് നസ്രിയ തമാശയോടെ പറയുകയായിരുന്നു.

എന്നാൽ ഇതുകേട്ട എനിക്ക് ആദ്യം ഓർമ്മ വന്നത് നടൻ രഘുവരനെയാണ്, കാരണം ഇങ്ങനെ കഥാപാത്രത്തിലേക്ക് ആഴ്ന്ന് ഇറങ്ങുന്ന സ്വഭാവം അദ്ദേഹത്തിനും ഉണ്ടായിരുന്നു, അത് അപകടമാണ്. ഒരിക്കൽ ഒരു സിനിമയിൽ വൈദികനായി അഭിനയിക്കുകയായിരുന്നു രഘുവരൻ, എന്നാൽ ആ ഷൂട്ട് കഴിഞ്ഞും രഘു ആ വേഷം ഊരി നൽകാൻ തയ്യാറായിരുന്നില്ല, അസിസ്റ്റന്റ് വസ്ത്രങ്ങൾ തിരികെ ചോദിച്ചപ്പോൾ ദേഷ്യപ്പെട്ടു. അതേ കോസ്റ്റ്യൂം ധരിച്ചാണ് തിരിച്ച് ചെന്നെെയിലേക്ക് ​രഘുവരൻ ട്രെയ്നിൽ വന്നത്. ഒടുവിൽ കോസ്റ്റ്യൂം കൊറിയർ ആയി അയക്കേണ്ടി വന്നെന്നും ചെയ്യാറു ബാലു ഓർത്തു. ഫഹദിനെയും രഘുവരനെയും താരതമ്യം ചെയ്തുള്ള ചർച്ചകൾ സിനിമാ ഇതിനുമുമ്പും പ്രേക്ഷകർക്കിടയിൽ നടന്നിട്ടുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *