
മകളുടെ കാര്യത്തിൽ മാത്രമാണ് ഒരു വലിയ ദുഖമുള്ളത് ! എനിക്ക് വേണ്ടി ഒരുപാട് സാക്രിഫൈസ് ചെയ്തവരാണ് ! കുടുംബത്തെ കുറിച്ച് അന്ന് സിദ്ദിഖ് പറഞ്ഞിരുന്നത് !
മലയാളികൾ ഏറെ വേദനയോടെ കേട്ട വിയോഗ വാർത്തയായിരുന്നു സിദ്ദിക്കിന്റെത്. ഇപ്പോഴും ആ വേർപാടിന്റെ ഞെട്ടലിൽ തന്നെയാണ് സിനിമ ലോകം, ഹിറ്റുകളുടെ രാജാവ് ആയിരുന്നു അദ്ദേഹം, കൈവെച്ചതെല്ലാം പൊന്നാക്കിയ പ്രതിഭ. വളരെ കുറച്ച് സിനിമകൾ മാത്രമായിരുന്നു അദ്ദേഹത്തിന് പരാജയ ഗണത്തിൽ പെടുത്തിയത്. അതിൽ മോഹൻലാൽ നായകനായ ബിഗ് ബ്രദർ എന്ന സിനിമയാണ് തന്നെ സാമ്പത്തികമായി തകർത്തത് എന്ന് അദ്ദേഹം അടുത്തിടെ പറഞ്ഞിരുന്നു.
മറ്റു താരങ്ങളെ പോലെ തന്റെ കുടുംബത്തെ അധികം അദ്ദേഹം പുറം ലോകത്തിന് പരിചയപെടുത്തിയിരുന്നില്ല, സജിത എന്നാണ് ഭാര്യയുടെ പേര്. 1984 ലായിരുന്നു വിവാഹം. മൂന്ന് പെൺമക്കളാണ് ദമ്പതികൾക്ക് പിറന്നത്. സുമയ, സാറ, സുകൂൻ എന്നിങ്ങനെയാണ് മക്കളുടെ പേര്. ഇതിന് മുമ്പ് അദ്ദേഹം തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞിരുന്നത് ഇങ്ങനെ. എന്റെ ജീവിതത്തിൽ വലിയൊരു ദുഖമുണ്ട്, അത് തികച്ചും എന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടതാണ്.
എന്റെ ആ സങ്കടം തുറന്ന് പറയുന്നത് കൊണ്ട് പ്രായാസം ഒന്നുമില്ല. എന്റെ ഇളയമകൾ വികലാംഗയാണ്. അതെന്നും എന്റെ ദുഖമാണ്. നമ്മൾ തീരുമാനിക്കുന്ന കാര്യമാെന്നുമല്ല അത്. ദൈവത്തിന്റെ കൈയിലാണ്. അവളുടെ അവസ്ഥയിൽ ആരെയും പഴിച്ചിട്ട് കാര്യമില്ല. അത് ദൈവത്തിന്റെ തീരുമാനമാണ്. അവളെ സന്തോഷത്തോടെ കൊണ്ട് പോകാൻ മാത്രമേ ഞങ്ങൾക്ക് പറ്റൂ. എന്റെ വീക്നെസ് ആണ് കുടുംബം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും സിദ്ദിഖ് അന്ന് തുറന്ന് പറഞ്ഞു.

ഞാൻ എപ്പോഴും എന്റെ വീട്ടിൽ തന്നെ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നയാളാണ്. പക്ഷെ ഭാര്യയും മക്കളും എന്നോടൊപ്പം പുറത്ത് പോകാൻ ആഗ്രഹിച്ചാണ് എന്നെ കാത്തിരിക്കുക. എനിക്ക് വേണ്ടി ഭാര്യയും മക്കളും ഒരുപാട് സാക്രിഫൈസ് ചെയ്യുന്നുണ്ട്. അവരുടെ ത്യാഗമാണ് തന്റെ ശക്തിയെന്നും സിദ്ദിഖ് അന്ന് തുറന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാട് പലരെയും വേദനിപ്പിച്ചിരിക്കുകയാണ്, സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ പിറന്ന ഹിറ്റ് സിനിമകൾ എന്നും മലയാളി മനസ്സിൽ താങ്ങി നിൽക്കുന്നവയാണ്.
കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹം ആരോഗ്യപരമായി ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. 69 വയസ്സായിരുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. സിദ്ദിഖ് കഴിഞ്ഞ ദിവസം മുതല്‍ എക്മോ സപ്പോർട്ടിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു സിദ്ദിഖ്. ഈ അസുഖങ്ങളില്‍ നിന്ന് പതിയെ മോചിതനായി വരികെയാണ് ഹൃദയാഘാതം സംഭവിച്ചത്. ലാല്‍, റഹ്മാൻ അടക്കമുള്ള താരങ്ങളും സംവിധായകരും ചികിത്സയില്‍ കഴിയുന്ന സിദ്ദിഖിനെ ഇന്ന് സന്ദര്‍ശിച്ചിരുന്നു.
നാടക രംഗത്തിനിനും സംവിധായകൻ ഫാസിലിന്റെ സഹ സംവിധായകൻ ആയിട്ടാണ് അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിന്റെ തുടക്കം. സുഹൃത്ത് ലാലുമായി പിരിഞ്ഞ സിദ്ദിഖ് സംവിധാനം ചെയ്തത് മമ്മൂട്ടി നായകനായ ‘ഹിറ്റ്ലെര്’ ആയിരുന്നു. ചിത്രത്തിന്റെ നിര്‍മാണത്തില്‍ ലാലും പങ്കാളിയായി. മലയാളത്തിന്റെ ചിരിവിരുന്നായ ‘ഫ്രണ്ട്സ്’ സിദ്ദിഖിന്റെ സംവിധാനത്തില്‍ തമിഴിലും ഹിറ്റായി. ‘ഫുക്രി’, ‘ബിഗ് ബ്രദര്‍’ എന്നീ ചിത്രങ്ങളുടെ നിര്‍മാതാവായ സിദ്ധിഖ് നടനായും എത്തിയിട്ടുണ്ട്.
Leave a Reply