ഹിറ്റ് മേക്കർ മടങ്ങി ! ക,ണ്ണീ,രോർമ്മയായി സിദ്ദിഖ് ! മിമിക്സ് വേദികളിൽ നിന്നും ഹാസ്യ വഴിയിലൂടെ സിനിമയിൽ എത്തിയ കലാകാരൻ ! ആദരാഞ്ജലി അർപ്പിച്ച് ആരാധകർ !

മലയാള സിനിമക്ക് നിരവധി ഹിറ്റ് സമ്മാനിച്ച അതുല്യ പ്രതിഭ സംവിധായകൻ സിദ്ദിഖിന്റെ വിടവാങ്ങൽ ഏവരെയും വിഷമത്തിലാക്കിയിരിക്കുകയാണ്.  69 വയസ്സായിരുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മലയാളത്തിന്റെ കോമഡി ഴോണര്‍ സിനിമകളില്‍ വഴിത്തിരിവ് സൃഷ്‍ടിച്ച സിദ്ദിഖ് ഇന്ന് രാത്രിയോടെയാണ് അന്തരിച്ചത്.സിദ്ദിഖ് കഴിഞ്ഞ ദിവസം മുതല്‍ എക്മോ സപ്പോർട്ടിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു സിദ്ദിഖ്. ഈ അസുഖങ്ങളില്‍ നിന്ന് പതിയെ മോചിതനായി വരികെയാണ് ഹൃദയാഘാതം സംഭവിച്ചത്. ലാല്‍, റഹ്‍മാൻ അടക്കമുള്ള താരങ്ങളും സംവിധായകരും ചികിത്സയില്‍ കഴിയുന്ന സിദ്ദിഖിനെ ഇന്ന് സന്ദര്‍ശിച്ചിരുന്നു.

നാടക രംഗത്തുനിന്നുമാണ് സിദ്ദിഖ് സിനിമ മേഖലയിലേക്ക് എത്തുന്നത്. തുടര്‍ന്ന് കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡിലൂടെ കലാകരനായി തിളങ്ങി. മിമിക്സ് പരേഡ് കാലം തൊട്ടേയുള്ള സുഹൃത്ത് ലാലിനൊപ്പമാണ് പിന്നീട് സിദ്ദിഖ് ഒരു ചലച്ചിത്ര സംവിധായകനായി അരങ്ങേറുന്നത്. തിരക്കഥാകൃത്തായിട്ടായിരുന്നു ലാലും സിദ്ദിഖും സിനിമയില്‍ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. പ്രശസ്ത സംവിധായകൻ ഫാസിലിന്റെ സഹ സംവിധായകൻ ആയിട്ടാണ് സിദ്ദിഖ് സിനിമയിൽ എത്തിയത്.

ഒരു സമയത്ത് മലയാള സിനിമയുടെ ഹിറ്റ് കോംബോ ആയിരുന്നു   സിദ്ദിഖ് – ലാല്‍. ഇവരുടെ കൂട്ടുകെട്ടിൽ ആദ്യ ചിത്രം റാംജി റാവു സ്‍പീക്കിംഗ് ആയിരുന്നു.  മോഹൻലാല്‍ ചിത്രമായ ‘പപ്പൻ പ്രിയപ്പെട്ട പപ്പനി’ലൂടെ സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിലൂടെയാണ് ആദ്യമായി തിരക്കഥാകൃത്തുക്കളാകുന്നത്. മോഹൻലാലിന്റെ ‘നാടോടിക്കാറ്റ്’ എന്ന ചിത്രത്തിന്റെ കഥാകൃത്തുക്കളായും സിദ്ദിഖും ലാലും തിളങ്ങി.

ആദ്യ ചിത്രം തന്നെ സൂപ്പർ ഹിറ്റായി മാറി, ശേഷം   ഇവരുടെ ചിത്രങ്ങൾ ഇങ്ങനെ ‘ഇൻ ഹരിഹര്‍ നഗറും’  ‘ഗോഡ് ഫാദറും’, ‘വിയറ്റ്‍നാം കോളനി’, ‘കാബൂളിവാല’ എന്നിവയുടെ സംവിധായകരായും സിദ്ധിഖ്- ലാല്‍ പേരെടുത്തു. സുഹൃത്ത് ലാലുമായി പിരിഞ്ഞ സിദ്ദിഖ് സംവിധാനം ചെയ്‍തത് മമ്മൂട്ടി നായകനായ ‘ഹിറ്റ്‍ലെര്‍’ ആയിരുന്നു. ചിത്രത്തിന്റെ നിര്‍മാണത്തില്‍ ലാലും പങ്കാളിയായി. മലയാളത്തിന്റെ ചിരിവിരുന്നായ ‘ഫ്രണ്ട്‍സ്’ സിദ്ദിഖിന്റെ സംവിധാനത്തില്‍ തമിഴിലും ഹിറ്റായി. ‘ഫുക്രി’, ‘ബിഗ് ബ്രദര്‍’ എന്നീ ചിത്രങ്ങളുടെ നിര്‍മാതാവായ സിദ്ധിഖ് നടനായും എത്തിയിട്ടുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *