എന്നോടുള്ള ആ ബഹുമാനത്തിൽ നയൻ‌താര വേണ്ടെന്ന് വെച്ചത് ലക്ഷങ്ങൾ ! സാർ എന്റെ പ്രതിഫലത്തെ കുറിച്ച് ചിന്തിക്കുകയെ വേണ്ടാ എന്നാണ് പറഞ്ഞത് ! ആ സംഭവത്തെ കുറിച്ച് സിദ്ദിഖിന്റെ ആ വാക്കുകൾ !

മലയാള സിനിമക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അത്ര മികച്ച സിനിമകളും കഥാപാത്രങ്ങളെയും ഡയലോഗുകളെയും എല്ലാം നമുക്ക് സമ്മാനിച്ച അതുല്യ പ്രതിഭയാണ് സിദ്ദിഖ്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം സഹപ്രവർത്തകർക്കും കുടുംബത്തിനും എന്നുമൊരു തീരാ വേദനയാണ്. ഇപ്പോഴിതാ ഇതിന് മുമ്പ് തന്റെ തന്നെ സൂപ്പർ ഹിറ്റ് ചിത്രമായ ബോഡിഗാർഡിനെ കുറിച്ച് സിദ്ദിഖ് പറഞ്ഞിരുന്ന ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ഈ ചിത്രത്തിൽ നായികയായി ആദ്യം തീരുമാനിച്ചത് ശാമിലിയെ ആയിരുന്നു. എന്നാൽ അവർക്ക് തെലുങ്ക് ചിത്രത്തിന്റെ തിരക്ക് കൊണ്ട് അന്ന് ശ്യാമിലിയുടെ ഡേറ്റ് കിട്ടിയില്ല. അങ്ങനെ ദിലീപാണ് പറഞ്ഞത് ഇക്കാ നമുക്ക് നയൻതാരയെ ആലോചിച്ചാലോ എന്ന്, അന്ന് അവർ സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയമാണ്. എന്റമ്മോ, അവർ വലിയ നടിയാണ്, വരുമോ എന്നാണ് ഞാൻ ചോദിച്ചത്, അവർ ഫാസിൽ സാറിന്റെ സിനിമയിൽ അഭിനയിക്കുമ്പോൾ അറിയാം, പക്ഷെ അതിനുശേഷമാണ് അവർ വലിയ നടിയായി മാറിയത്. അപ്പോൾ ദിലീപ് പറഞ്ഞു, നല്ല കഥ ഉണ്ടെങ്കിൽ അവർ വരും നിക്കയോട് അവകർക് വലിയ ബഹുമാനാണ് എന്ന്..

അങ്ങനെ ഞാൻ അന്ന് നയൻസിനെ വിളിച്ചു, സാർ കഥ പറയാൻ വേണ്ടി മാത്രം ഇങ്ങോട്ട് വരണ്ട ഫോണിൽ കൂടി പറഞ്ഞാൽ മതി എന്ന് പറഞ്ഞു, അങ്ങനെ ചുരുക്കി കഥ പറഞ്ഞു, കേട്ട ഉടനെ അവർ പറഞ്ഞു, ഇത് ഞാൻ തന്നെ ചെയ്യാം, ഡേറ്റ് ഒന്ന് അഡ്ജസ്റ് ചെയ്താൽ മതിയെന്ന് പറഞ്ഞു, പക്ഷെ നയൻസ് എന്ന് കേട്ടപ്പോൾ നിർമ്മാതാവ് ഞെട്ടി, അവരുടെ പ്രതിഫലം വലിയ തുക അല്ലെ, ഞാൻ ഇത് നയന്സിനോട് പറഞ്ഞപ്പോൾ പറഞ്ഞു, അതോർത്ത് വിഷമിക്കണ്ട, അവർക്ക് കഴിയുന്നത് തന്നാൽ മതിയെന്ന്.. നയൻ ആ സമയത്ത് സാധാരണ വാങ്ങിക്കുന്ന പ്രതിഫലവുമായി ഒരിക്കലും താരതമ്യം ചെയ്യാൻ പോലും പറ്റാത്ത പ്രതിഫലത്തിലാണ് അവർ എന്റെ ആ സിനിമയിൽ വാങ്ങിയത്.

അതുപോലെ തന്നെ എന്റെ കരിയറിൽ ഇത്രയും കൃത്യനിഷ്ഠ ഉള്ള ഒരു അഭിനേത്രിയെ ഞാൻ വേറെ കണ്ടിട്ടില്ല, രാവിലെ ഏഴ് മണിക്ക് ഷൂട്ടിം​ഗ് തുടങ്ങും. ഇവർ രണ്ട് പേരും വരാൻ കുറച്ച് ലേറ്റ് ആവുന്നത് കൊണ്ട് ഏഴ് മണിക്ക് വേറെ സീനുകൾ എടുക്കും. നയൻ കൃത്യം 9 മണിക്ക് വരും. 8.55 ആവുമ്പോഴേക്കും വിത്ത് മേക്ക് അപ്പ് ലൊക്കേഷനിലെത്തും. നമ്മൾ എടുത്താലും എടുത്തില്ലെങ്കിലും നയൻ വന്നിരിക്കും. എന്നും താമസിച്ച് വരുന്ന ദിലീപിനെ നയൻസ് സൽമാൻഖാൻ എന്നാണ് വിളിച്ചിരുന്നത്. കാരണം സൽമാൻ അങ്ങനെയാണ് താമസിച്ചാണ് ലൊക്കേഷനുകളിൽ എത്തുന്നത് എന്നും സിദ്ദിഖ് പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *