
വീട്ടിൽ ഉള്ളതുകൂടി എടുത്ത് മറ്റുള്ളവർക്ക് കൊടുക്കുന്ന ആളാണ് അച്ഛൻ ! മക്കൾക്ക് പിന്നെ തന്തമാരുടെ ഗുണം എന്തായാലും ഉണ്ടാകുമല്ലോ ! ഗോകുൽ സുരേഷ് പറയുന്നു !
ഇന്ന് താര പുത്രന്മാർ അരങ്ങുവാഴുന്ന സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ആളാണ് ഗോകുൽ സുരേഷ്, തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ മികച്ചതാക്കാൻ ഗോകുൽ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ കിങ് ഓഫ് കൊത്ത എന്ന ദുൽഖർ ചിത്രത്തിൽ വളരെ മികച്ച കഥാപാത്രമാണ് ഗോകുലിന് ലഭിച്ചിരിക്കുന്നത്., കഥപാത്രത്തിന്റെ വലിപ്പമോ സിനിമയുടെ ബഡ്ജറ്റോ നോക്കിയല്ല ഗോകുൽ സിനിമകൾ തെരഞ്ഞെടുക്കാറുള്ളത്. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ മികച്ചതാക്കാൻ ഗോകുൽ എപ്പോഴും ശ്രദ്ധ കൊടുക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിന്റെ റിലീസുമായി ബന്ധപെട്ടു ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ ഗോകുൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നതെ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ. സിനിമയെ കുറിച്ച് എനിക്ക് അച്ഛൻ ഒന്നും പറഞ്ഞ് തന്നിട്ടില്ല, കാരണം സിനിമ എന്നത് അങ്ങനെ പറഞ്ഞ് ചെയ്യണ്ട കാര്യമല്ല, അറിഞ്ഞ് തന്നെ പഠിക്കേണ്ടതാണ് എന്നാണ് അച്ഛൻ പറഞ്ഞുതന്നിട്ടുള്ള കാര്യങ്ങളിൽ നിന്നും ഞാൻ മനസിലാക്കിയത്. അങ്ങനെ സ്വയം മനസിലാക്കിയതിന്റെ സന്തോഷം ഞാൻ അനുഭവിക്കുന്നുണ്ട്. ഞാൻ അങ്ങനെ ഒരുപാട് അഭിമുഖങ്ങളൊന്നും കൊടുത്തിട്ടുള്ള ആളല്ല, അതുകൊണ്ട് പലരും തെറ്റിദ്ധരിച്ചുട്ടുള്ള ഒരു കാര്യമുണ്ട്.
ഞാൻ വലിയ വിനയവും ശാന്ത സ്വാ,ഭാവക്കാരനും എ,ളിമയുമുള്ള വ്യക്തിയുമാണ് എന്ന്, പക്ഷെ കോളജ് ടൈമിൽ ഞാൻ അത്യാവശ്യം ചൂടൻ ആയിരുന്നു. എന്നാൽ സിനിമ ലൈഫിലേക്ക് വന്നതോടെ കുറച്ച് ഒതുങ്ങിപോയതായി തോന്നി. സിനിമയുടെ വലിപ്പം മാത്രമല്ലെ പുറത്തുനിന്നുള്ളവർക്ക് അറിയുകയുള്ളൂ. എന്നാൽ ഒരുപാട് കഷ്ടപാടുകൾ നിറഞ്ഞ മേഖലയാണ് സിനിമ. കൊത്തയിൽ എനിക്ക് എന്റേതായ സ്പെയ്സ് തന്നിട്ടുണ്ട്. അച്ഛന്റേതായ ഒരു ശൈലിയും വേണ്ട എന്ന് തീരുമാനിച്ചിരുന്നു.

ഞാൻ സിനിമകൾ തിരഞ്ഞെടുക്കുന്നതോ അങ്ങനെ ഒന്നും തന്നെ അച്ഛനുമായി സംസാരിക്കാറില്ല, വീട്ടിൽ അമ്മയാണ് കൂടുതലും എന്റെ സിനിമകൾ കണ്ടു അഭിപ്രായങ്ങൾ പറയാറുള്ളത്. സഹോദരങ്ങളും അഭിപ്രായം പറയാറുണ്ട്.സെറ്റിൽ വെച്ച് കണ്ടാൽ ഒരു അപരിചതനെ പോലെയാണ് അച്ഛൻ പെരുമാറുക. അച്ഛൻ എത്ര കഷ്ടപെട്ടിട്ടാണ് നമ്മളെ വളർത്തിയതെന്ന് ഞാൻ സിനിമയിൽ എത്തിയപ്പോഴാണ് മനസിലാകുന്നത്. അതോടുകൂടി അച്ഛനോട് ബഹുമാനം കൂടി. പിന്നെ അച്ഛനെ പോലെ തോന്നുന്നു, ആ മാനറിസം ഉണ്ട് എന്നൊക്കെ പറയുന്നവരുണ്ട്, അതുപിന്നെ തന്തമാരുടെ ഗുണം എന്തായാലും മക്കൾക്കും ഉണ്ടാകുമല്ലോ, അത് നമ്മൾ അനുകരിക്കുന്നത് ആകുന്നതല്ല. താനേ വരുന്നതാണ്.
പിന്നെ അനാവശ്യമായി അച്ഛനെ കുറ്റപ്പെടുത്തുന്നത് അജണ്ട ബെയ്സ്ഡാണെന്ന് നമുക്ക് അറിയാം. അച്ഛൻ കുറച്ച് അഴിമതിയൊക്കെ കാണിച്ച് എനിക്കൊരു ഹെലികോപ്ടറൊക്കെ മേടിച്ച് തരുന്ന ആളായിരുന്നെങ്കിൽ ഈ വിമർശനങ്ങളെ അത്ര വലിയ കാര്യമാക്കില്ലായിരുന്നു. എന്നാൽ അച്ഛൻ അങ്ങനെ അല്ല. വീട്ടിൽ ഉള്ളത് കൂടി എടുത്ത് വെളിയിൽ കൊടുക്കുന്ന ആളാണെന്നും ഗോകുൽ പറയുന്നു.
Leave a Reply