
പുതിയ പ്രണയം ! ഇത് എന്റെ ജീവിതം, ഞാൻ ഇഷ്ടമുള്ളതുപോലെ ജീവിക്കും ! വാർത്തകളോട് പ്രതികരിച്ച് ഗോപി സുന്ദർ !
ഇന്ന് തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്ന സംഗീത സംവിധായകരിൽ ഒരാളാണ് ഗോപി സുന്ദർ. സംഗീത രംഗത്ത് ഏറെ നേട്ടങ്ങൾ അദ്ദേഹത്തിന് നേടാൻ സാധിച്ചിരുന്നു എങ്കിലും വ്യക്തി ജീവിതത്തിൽ ഏറെ വിമർശനങ്ങൾ നേരിടുന്ന ആളാണ് ഗോപി സുന്ദർ. അമൃതയുമായി ലിവിങ് റിലേഷനിൽ ആയിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും വേർപിരിഞ്ഞു എന്ന രീതിയിൽ വാർത്തകൾ സജീവമാണ്. വിവാഹിതനും രണ്ടു ആണ്മക്കളുടെ അച്ഛനുമായ ഗോപി ആ ബന്ധം ഉപേക്ഷിച്ചാണ് അഭയയുടെ കഴിഞ്ഞ 12 വർഷമായി ലിവിങ് റിലേഷനിൽ ആയിരുന്നു.
ഒരു സുപ്രഭാതത്തിൽ ആ ബന്ധം ഉപേക്ഷിച്ചാണ് അദ്ദേഹം ഗായിക അമൃത സുരേഷുമായി ഒരുമിച്ച് ജീവിക്കാൻ പോകുകയാണ് എന്ന പോസ്റ്റ് പങ്കുവെച്ചത്. കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ ആ ബന്ധവും അവസാനിച്ച അവസ്ഥയാണ്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ഗോപി പുതിയ ഒരു റിലേഷനിലാണ് എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. പ്രിയ നായർ എന്നൊരു യുവതി പങ്കിട്ട ചിത്രമാണ് ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ചിത്രത്തിൽ പ്രിയയെ ചേർത്തുപിടിച്ചു നിൽക്കുന്ന ഗോപി സുന്ദറിനെ ആണ് കാണുന്നത്. ഗോപി സുന്ദർ അവസാനം പങ്കുവച്ച ചിത്രങ്ങളിലും വീഡിയോകളിലുമൊക്കെ പ്രിയയെ ടാഗ് ചെയ്തിട്ടുണ്ട്. ഇതോടെ ഇരുവരും ഡേറ്റിങ്ങിലാണോ. ഇതാണോ പുതിയ പ്രണയിനി എന്നൊക്കെയാണ് ചിലരുടെ സംശയങ്ങൾ.

എന്നാൽ ഇപ്പോഴിതാ അത്തരം ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദർ, തനിക്കെതിരെ വിമർശനമുന്നയിക്കുന്നവരോട് ‘സ്വന്തം കാര്യം നോക്കൂ’ എന്നാണ് ഗോപി സുന്ദർ പറയുന്നത്. ‘ഇത് എന്റെ ജീവിതമാണ്’ എന്ന ക്യാപ്ഷ്യനോടെ ഒരു ചിത്രവും അതിനൊപ്പം ഹാങ്ക് വില്ല്യംസിന്റെ ‘വൈ ഡോണ്ട് യൂ മൈൻഡ് യുവർ ഓൺ ബിസിനസ്….’ എന്ന പാട്ടും ചേർത്തുകൊണ്ടുള്ള പോസ്റ്റിലൂടെയാണ് ഗോപി സുന്ദറിന്റെ പ്രതികരണം. പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നവർക്ക് തക്ക മറുപടിയും ഗോപി സുന്ദർ നൽകുന്നുണ്ട്.
നിങ്ങൾക്ക് ഒപ്പം ഒരുപാട് സ്ത്രീകളുടെ കണ്ണീരുണ്ട്, എന്നാ ഒരു കമന്റിന് ഗോപിയുടെ മറുപടി ഇങ്ങനെ, നിങ്ങളുടെ മുന്നിൽ ആരെങ്കിലും വന്നു കരഞ്ഞോ? ആരുടെ കണ്ണീരാണ് നിങ്ങൾ കണ്ടത് എന്നായിരുന്നു ഗോപി സുന്ദറിന്റെ ചോദ്യം. നിങ്ങളെ ആര് ശ്രദ്ധിക്കുന്നു എന്ന് പറഞ്ഞവരോട് താരം നന്ദിയും പറഞ്ഞു. അധിക്ഷേപകരമായ മറ്റൊരു കമന്റിട്ട ആളോട് എനിക്ക് പണിയെടുക്കാൻ സമയമായി, ഇപ്പോൾ റിപ്ലെ തരാനുള്ള മൂഡില്ലെന്നും ഗോപി സുന്ദർ പറഞ്ഞു.
Leave a Reply