
ആര് ആരെയാ ചതിച്ചത്….! ആരെങ്കിലും നിങ്ങളോട് അങ്ങനെ പറഞ്ഞോ ! കമന്റുകൾക്ക് മാസ്സ് മറുപടിയുമായി ഗോപി സുന്ദർ !
ഇന്ന് തെന്നിന്ത്യ ഒട്ടാകെ ശ്രദ്ധ നേടി ഏവരും ആരാധിക്കുന്ന സംഗീത സംവിധായകൻ ഗോപി സുന്ദർ. കരിയറിൽ അദ്ദേഹം ഒരുപാട് ഉയരങ്ങൾ കീഴടക്കി എങ്കിലും വ്യക്തി ജീവിതത്തിൽ അദ്ദേഹം ഏറെ വിമർശനങ്ങൾ നേരിടുന്നുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി അമൃതയുമായി ലിവിങ് റിലേഷനിൽ ആയിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും വേർപിരിഞ്ഞു എന്ന രീതിയിൽ വാർത്തകൾ സജീവമാണ്. വിവാഹിതനും രണ്ടു ആണ്മക്കളുടെ അച്ഛനുമായ ഗോപി ആ ബന്ധം ഉപേക്ഷിച്ചാണ് അഭയയുടെ കഴിഞ്ഞ 12 വർഷമായി ലിവിങ് റിലേഷനിൽ ആയിരുന്നു. ഒരു സുപ്രഭാതത്തിൽ ആ ബന്ധം ഉപേക്ഷിച്ചാണ് അദ്ദേഹം ഗായിക അമൃത സുരേഷുമായി ഒരുമിച്ച് ജീവിക്കാൻ പോകുകയാണ് എന്ന പോസ്റ്റ് പങ്കുവെച്ചത്. കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ ആ ബന്ധവും അവസാനിച്ച അവസ്ഥയാണ്.
തന്റെ തിരക്കുപിടിച്ച ജീവിതത്തിനിടക്കും അദ്ദേഹം തനിക്കെതിരെ വരുന്ന മോശം കമന്റുകൾക്ക് മറുപടി നൽകാറുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ ചില കമന്റുകൾക്ക് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ, സോഷ്യൽ മീഡിയയിൽ നല്ല ദിവസം നേർന്ന് കൊണ്ട് ഗോപി സുന്ദർ പങ്കുവച്ച പോസ്റ്റിന് താഴെ, ‘അണ്ണാ അണ്ണന്റെ സമയം ആണ് അണ്ണാ സമയം’ എന്ന് ഒരാൾ കമന്റിടുകയും ‘പെൺകുട്ടികളെ ചതിക്കൽ അല്ലേ’, എന്ന് മറ്റൊരാൾ ഇതിന് മറുപടി നൽകുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട ഗോപി സുന്ദർ മോശം കമന്റിട്ടവർക്ക് കൃത്യമായ മറുപടി നൽകി.

ഇവിടെ ആര് ആരെയാ ചതിച്ചത്.. നിങ്ങളോട് ആരെങ്കിലും വന്നു ഏതെങ്കിലും ചതിയുടെ കഥ പറഞ്ഞോ. അതുമല്ലങ്കിൽ നിങ്ങളോട് ആരെങ്കിലും ഇടപെടാൻ പറഞ്ഞോ.. സഹായം തേടിയോ,, ഈ അറിയാത്ത കാര്യത്തിനെക്കുറിച്ച് എങ്ങനെയാണ് ഇങ്ങനെ ഊഹിച്ചു ഇത്രയും ക്രിയേറ്റിവ് ആയി കമന്റ് ഇടാൻ ആകുന്നത്? കഷ്ടമുണ്ട്. ഈ ക്രിയേറ്റിവിറ്റി സ്വന്തം ജീവിതത്തിൽ കാണിച്ചാൽ എന്തെങ്കിലും ഗുണം ഉണ്ടാകും. അതിനു ഞാൻ ഗ്യാരന്റി, നല്ലൊരു ദിവസം നേരുന്നു’, എന്നാണ് ഗോപി സുന്ദർ കുറിച്ചത്. ‘സ്വന്തം കാര്യം നോക്കൂ’ എന്നാണ് ഗോപി സുന്ദർ പറയുന്നത്. ‘ഇത് എന്റെ ജീവിതമാണ്’ കഴിഞ്ഞ ദിവസം ആരോപണങ്ങൾക്ക് മറുപടിയായി നൽകിയിരുന്നു. രുപാട് സ്ത്രീകളുടെ കണ്ണീരുണ്ട്, എന്നാ ഒരു കമന്റിന് ഗോപിയുടെ മറുപടി ഇങ്ങനെ, നിങ്ങളുടെ മുന്നിൽ ആരെങ്കിലും വന്നു കരഞ്ഞോ? ആരുടെ കണ്ണീരാണ് നിങ്ങൾ കണ്ടത് എന്നായിരുന്നു ഗോപി സുന്ദറിന്റെ ചോദ്യം.
Leave a Reply