
നീലവെളിച്ചം പരാജയപ്പെടാൻ കാരണമുണ്ട് ! ആ പാട്ടുകൾ നശിപ്പിച്ചു ! ആ ചൈതന്യം കൊണ്ടുവരാൻ റിമക്കും സാധിച്ചില്ല ! മധു പറയുന്നു !
മലയാള സിനിമയിലെ ഇന്ന് ഉള്ളവരിൽ ഏറ്റവും സീനിയറായ നടനാണ് മധു. 964 ൽ പുറത്തിറങ്ങിയ ഭാർഗവി നിലയം എന്ന ഹിറ്റ് സിനിമയുടെ റീമേക്കാണ് നീലവെളിച്ചം. ഭാർഗവി നിലയത്തിൽ മധു അഭിനയിച്ചിരുന്നു. എന്നാൽ ആഷിക് അബു ആ ചിത്രം റീമേക്ക് ചെയ്തപ്പോൾ ആ പഴയ വിജയം ആവർത്തിക്കാൻ ചിത്രത്തിന് കഴിഞ്ഞില്ല. ബോക്സ്ഓഫീസിൽ വലിയ പരാജയമായ ആ ചിത്രത്തെ കുറിച്ച് ഇപ്പോഴിതാ നടൻ മധു പറഞ്ഞ കാര്യങ്ങളാണ് ഏറെ ശശ്രദ്ധ നേടുന്നത്. ഇന്ത്യൻ എക്സ്പ്രസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം..
വാക്കുകൾ ഇങ്ങനെ, ആ സിനിമയിൽ എനിക്ക് ഇഷ്ടപെട്ട ഒരേ ഒരു കഥാപാത്രം അത് ടോവിനോയുടെതാണ്. ടൊവിനോ എന്നെ അനുകരിക്കാൻ ശ്രമിച്ചിട്ടില്ല. അയാൾ വേറൊരു സ്റ്റെെലിലാണ് ചെയ്തത്. നല്ല രീതിയിൽ അഭിനയിച്ചു. നസീറിന്റെയും പിജെ ആന്റണിയും ഒരു ഇമേജ് ഉണ്ടാക്കിയിരുന്നു. നസീറിന്റെ മുകളിൽ നിൽക്കുന്ന ഒരാളെ വെച്ചാൽ മാത്രമേ ഏൽക്കൂ. ഇവിടെ ഏറ്റില്ല. റിമ കല്ലിങ്കലും ഭർത്താവും ഇവിടെ വന്നിരുന്നു. ഞാനവരോട് പറഞ്ഞു. റിമ നന്നായി അഭിനയിച്ചിട്ടുണ്ട്. പക്ഷെ ഭാർഗവി നിലയത്തിൽ ആ പെണ്ണിന്റെ ചൈതന്യം ഉണ്ടായിരുന്നു. ആ ചൈതന്യം സത്യമായിരുന്നു.

അന്ന് ആ സിനിമ ചെയ്യുന്ന സമയത്ത് നായികയായി ആരെയൊക്കെ ആലോചിച്ചിട്ടും വിൻസെന്റ് മാഷിന് തൃപ്തി വന്നില്ല. അങ്ങനെ ഒരു ദിവസം സ്റ്റുഡിയോയിൽ ഒരു പെണ്ണ് (വിജയ നിർമല) ചോറ്റുപാത്രവുമായി പോകുന്നു. സംവിധായകൻ അവളുടെ കണ്ണ് ശ്രദ്ധിച്ചു. അന്വേഷിച്ചപ്പോൾ തിയറ്ററിലെ ഓപ്പറേറ്ററുടെ മകളാണ്. അദ്ദേഹത്തിന് ചോറും കൊണ്ട് വന്നതാണ്. അവളുടെ കല്യാണം കഴിഞ്ഞ് ഒരു കുട്ടിയുമുണ്ട്. ഇതുവരെ അഭിനയിച്ചിട്ടില്ല. അങ്ങനെ അദ്ദേഹം അവരെ പോയി കണ്ടു സംസാരിച്ച് സമ്മതിപ്പിച്ച് ആ സിനിമയിൽ അഭിനയിപ്പിച്ചു.
ആ സിനിമയുടെ വിജയം ആ പെണ്ണ് തന്നെയായിരുന്നു. അതിന് ശേഷം അവൾ തെലുങ്കിൽ അഭിനയിച്ചു. പിന്നീട് ലോകത്തിൽ ഏറ്റവും കൂടുതൽ പടങ്ങൾ ചെയ്ത സംവിധായികയായി മാറി. ഭർത്താവിനെ ഉപേക്ഷിച്ച് നടൻ കൃഷ്ണയെ കല്യാണം കഴിച്ചു. അവളിൽ എന്തോ ഒന്നുണ്ട്. അത് വിൻസെന്റ് മാഷിന് കാണാൻ സാധിച്ചു. ആ ലെവലിൽ വേറെ ആര് അഭിനയിച്ചാലും പറ്റില്ല. അഭിനേതാക്കളെ കുറ്റം പറയേണ്ട. ഏത് താരങ്ങൾ അഭിനനയിച്ചാലും ഭാർഗവി നിലയം പോലെ വരില്ല. അതാണ് സത്യം. കൂടാതെ നീല വെളിച്ചത്തിലെ ഗാനങ്ങൾ നശിപ്പിച്ച് കളഞ്ഞെന്നും മധു അഭിപ്രായപ്പെട്ടു.
Leave a Reply