മേയറുടെ മകൻ, അധ്യാപകൻ , സംവിധായകൻ, സൂപ്പർ സ്റ്റാർ, മലയാളികളുടെ അഭിമാനം ! ഈ താരത്തെ മനസിലായോ !

നമ്മൾ ആരാധിക്കുന്ന സ്നേഹിക്കുന്ന താരങ്ങളുടെ പഴയ കാല ചിത്രങ്ങൾ നമുക്ക് എന്നും പ്രിയപ്പെട്ടതാണ്, അത്തരത്തിൽ ഒരു സമയത്ത് ഇതിഹാസമായിരുന്ന ഒരു നടന്റെ ഒരു പഴയ ചിത്രമാണ് ഏറെ ശ്രദ്ധ നേടുന്നത്. 400ൽ ഏറെ സിനിമകളിൽ അഭിനയിച്ച, 12 സിനിമകൾ സംവിധാനം ചെയ്ത, 15 ഓളം സിനിമകൾ നിർമ്മിച്ച ഒരു നടൻ. രാജ്യം പത്മശ്രീയും കേരള സർക്കാർ ജെസി ഡാനിയേൽ അവാർഡും നൽകി ആദരിച്ച പ്രതിഭ. ഇതിഹാസ താരമെന്നോ, മലയാള സിനിമയിലെ അതികായനെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന വ്യക്തിത്വം.

ഇപ്പോഴത്തെ ചെറുപ്പക്കാർ പോലും ആരാധനയോടെ നോക്കുന്ന പരീക്കുട്ടി എന്ന കഥാപാത്രം അനശ്വരമാക്കിയ നടൻ മധു എന്ന മാധവൻ നായർ. 1933 സെപ്റ്റംബർ 23ന് ഗൗരീശപട്ടത്ത് മേയറായിരുന്ന ആർ.പരമേശ്വരൻ പിള്ളയുടെയും കമലമ്മയുടെയും മകനായാണ് മധുവിന്റെ ജനനം. 1959ൽ നിണമണിഞ്ഞ കാൽപ്പാടുകൾ എന്ന സിനിമയിലൂടെയായിരുന്നു അഭിനയരംഗത്തേക്ക് എത്തിയത്.

വിദ്യാർത്ഥിയായിരിക്കെതന്നെ  നാടക രംഗത്ത്‌ സജീവമായിരുന്നു ഈ ചെറുപ്പക്കാരൻ. പിന്നീട്‌ കലാപ്രവർത്തനങ്ങളിൽ നിന്നും ഒരിടവേളയെടുത്ത് പഠനത്തിലേക്ക്ദ്ധ ശ്രദ്ധ തിരിച്ചു. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും നേടി. നാഗർകോവിലിലെ സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.

പക്ഷെ അതിനു ശേഷവും അദ്ദേഹത്തിന്റെ ഉള്ളിൽ അഭിനയ മോഹമായിരുന്നു, അങ്ങനെയിരിക്കെ ഒരിക്കൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ പരസ്യം പത്രത്തിൽ കണ്ട ആ ചെറുപ്പക്കാരൻ രണ്ടും കൽപ്പിച്ച്‌ അധ്യാപന ജോലി രാജിവച്ച് ഡൽഹിക്ക് വണ്ടികയറി. സ്വപ്നങ്ങളുടെ പിറകെയുള്ള ആ ചെറുപ്പക്കാരന്റെ ഇറങ്ങിനടത്തം വെറുതെയായില്ല. 1959ൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേയ്ക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ആ ബാച്ചിലെ ഏക മലയാളിയും ഈ മാധവൻ നായർ ആയിരുന്നു.

തന്റെ ജീവിതത്തെ കുറിച്ച് അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ ഇങ്ങനെ, അഭിനയ ലോകത്തേക്കുള്ളത് വീട്ടുകാരുടെ എതിര്‍പ്പുകളെപ്പോലും അവഗണിച്ചുള്ള ഒരു യാത്രയായിരുന്നു. ആഴത്തിലുള്ള വായന അക്കാലത്തെ ഉണ്ടായിരുന്നു. സര്‍ഗാത്മകമായി ഞാനെന്തെല്ലാം ആഗ്രഹിച്ചോ അതെല്ലാം എന്നിലേക്ക് വന്നുചേര്‍ന്നു. ഒരിക്കലും അത്യാഗ്രഹങ്ങൾ എനിക്ക് ഇല്ലായിരുന്നു, ശ്രമം കൊണ്ട് നേടിയെടുക്കാൻ കഴിയും എന്നുള്ള സ്വപ്‌നങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു, അതിലേക്ക് എല്ലാം ഞാൻ എത്തിച്ചേർന്നു, അര്‍ഹമായ പരിഗണന കിട്ടിയോ ഇല്ലയോ എന്നൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല. ഒട്ടും നിരാശയുമില്ല. ആഗ്രഹിച്ചതെല്ലാം നേടിയത് കൊണ്ടാണോ എന്നറിയില്ല. പുതുതായി ഒന്നും ചെയ്യാന്‍ താൽപര്യം തോന്നുന്നില്ല.

തന്റെ 89 മത് വയസിലും അദ്ദേഹം വായനയുടെ ലോകത്താണ്. നിലവിൽ ഇപ്റ്റ സംസ്ഥാന പ്രസിഡന്റായും സാംസ്ക്കാരിക രംഗത്ത് നിറഞ്ഞ് നിൽക്കുന്നു. 2013-ൽ ഇദ്ദേഹത്തിനു പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *